പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിന്റെ ഉൽപ്പാദനത്തിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിലാണ് പുതിയ ബ്രാണ്ടി ഉൽപാദിപ്പിക്കുക. പ്രതിദിനം പതിമൂവായിരം കെയ്‌സ് മദ്യം ഉൽപ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബോട്ട്‌ലിംഗ് പ്ലാന്റ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിലെത്തും. ഈ നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തീകരിക്കേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. ഉൽപാദനത്തിനാവശ്യമായ വെള്ളം വാട്ടർ…
Read MoreTag: latest news
ലുഡോ കളിക്കാൻ പണമില്ല, സ്വയം പണയപ്പെടുത്തി സ്ത്രീ
ഉത്തര്‍പ്രദേശ്: മൊബൈലില്‍ ലൂഡോ ഗെയിം കളിയ്ക്കാൻ പണമില്ലാത്തതിനാല്‍ സ്വയം പണയപ്പെടുത്തി ഒരു സ്ത്രി. നഗര്‍ കോട്വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ലൂഡോ ഗെയിമിന് അടിമയായിരുന്ന സ്ത്രി രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അയക്കുന്ന പണം ഉപയോഗിച്ചായിരുന്നു കളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് പന്തയം വയ്ക്കാൻ പണമില്ലാതെ വന്നതോടെ സ്വയം പണയപ്പെടുത്തുകയായിരുന്നു. എന്നാല്‍ വാതുവെയ്ച്ച കളിയിലും യുവതി തോറ്റതിനു പിന്നാലെ മറ്റോരാള്‍ക്കൊപ്പം ജീവിക്കാൻ നിര്‍ബന്ധിതയായി. മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ തന്നെ കാര്യം അറിയിച്ചു. പിന്നാലെ ഭര്‍ത്താവ് പ്രതാപ്ഗഢില്‍ എത്തി പോലീസില്‍…
Read Moreനടി ഹൻസിക മോട്‌വാനി വിവാഹിതയായി
തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനി വിവാഹാതിയായി. ഇന്നലെ ജയ്പൂരിൽ വച്ചാണ് ഹൻസികയും സൊഹേലും വിവാഹിതരായത്. പതിനാലാം നൂറ്റാണ്ടിന്റെ ആഘോഷത്തിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹം നടന്നത്. വിവാഹത്തിനു മുൻപുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റോയൽ ലുക്കിൽ സോഹേലിനൊപ്പം വിവാഹ വേദിയിലേക്കെത്തുന്ന ഹൻസികയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഫാൻസ് പേജുകളിലൂടെ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
Read More20000 പേരെ പിരിച്ച് വിടാൻ ഒരുങ്ങി ആമസോൺ
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ടെക് ഭീമനായ ആമസോണ്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി റിപ്പോർട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ആമസോണ്‍ 10,000 ജീവനക്കാരെ പിരിച്ച് വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ടെക്നിക്കല്‍ സ്റ്റാഫ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതലായവരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരം. വരും മാസങ്ങളില്‍ കമ്പനി പിരിച്ചുവിടല്‍ നടപ്പാക്കും. ആമസോണ്‍ സിഇഒ ആന്‍ഡി ജാസി നേരത്തെ…
Read Moreപത്തു വർഷം മുൻപ് കാണാതായ യുവാവിനെയും യുവതിയെയും ബെംഗളൂരുവിൽ നിന്നും കണ്ടെത്തി
ബെംഗളൂരു: പത്ത് വർഷം മുമ്പ് കേരളത്തിൽ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ. മലപ്പുറം വാഴക്കാട് ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയും ബെംഗളൂരുവിലെ വാടകവീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. 2012ൽ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായതാണ് കേസ്. മലപ്പുറം സി ബ്രാഞ്ചിലെ ജില്ലാ മിസ്സിംഗ് പേഴ്‌സൺ ട്രേസിംഗ് യൂണിറ്റ് അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ്ഥലത്ത് നിന്ന് ഇവരെ കണ്ടെത്തിയത്. പത്ത് വർഷത്തോളമായി ഇവിടെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഇരുവരേയും…
Read Moreബിജെപി റൗഡികളുടെ കേന്ദ്രം ; കർണാടക കോൺഗ്രസ്
ബെംഗളൂരു: ബിജെപിയിലെ ക്രിമിനലുകളെ തുറന്ന് കാണിക്കാൻ ഒരുങ്ങി കർണാടക കോൺഗ്രസ് . ബിജെപിയിലെ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ ചിത്രം സഹിതമാണ് ആരോപണം ഉന്നയിക്കുന്നത്. ബിജെപി അവരുടെ പാർട്ടിയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെയും, സമൂഹ വിരുദ്ധരെയുമാണ് ഉൾപ്പെടുത്തുന്നത്. ബിജെപിയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ചേരുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് പറഞ്ഞു. ലീക്ഡ് ബിജെപി ഡോട്ട് കോം എന്ന വെബ്‌സൈറ്റും ബിജെപിയിലെ ക്രിമിനലുകളെ തുറന്നുകാണിക്കാനായി ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. ബെംഗളൂരുവിലെ ഗ്യാങ് ലോർഡുകളെയും, ഗുണ്ടാസംഘങ്ങളെയും ബിജെപി അവരുടെ പാർട്ടിയുടെ ഭാഗമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ബിജെപി എംപി തേജസ്വി സൂര്യയെ നേരത്തെ കുപ്രസിദ്ധ…
Read Moreമതപരിവർത്തനത്തിന് ശ്രമം, ഭാര്യക്കെതിരെ പരാതിയുമായി ഭർത്താവ്
ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നാരോപിച്ച് ഭാര്യയ്ക്കെതിരേ പരാതിയുമായി യുവാവ്. കര്‍ണാടകയിലെ മഹാലക്ഷ്മി പോലീസ് സ്റ്റേഷനിലാണ് യുവാവ് ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. 2019 ലാണ് വെല്‍ഡിങ്ങ് ഷോപ്പ് ജീവനക്കാരനായ ഹിന്ദു യുവാവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തത്.ഇതിന് പിന്നാലെ മതം മാറാന്‍ ഭാര്യയും കുടുംബവും നിരന്തരം സമ്മര്‍ദം ചെലുത്തിയതായി യുവാവ് പറയുന്നു. മതം മാറണമെന്ന് പറഞ്ഞുള്ള പീഡനം അസഹീനയമായെന്നും, തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. ജോലിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍, തന്നെ മനഃപൂര്‍വം പീഡിപ്പിക്കുന്നതിനായി കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കാറുണ്ടെന്നും,…
Read Moreതന്റെ മുന്നിലിരുന്ന് ബീഫ് കഴിക്കാൻ സിദ്ധരാമയ്യയെ വെല്ലുവിളിച്ച് മന്ത്രി
ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ തന്റെ സാന്നിധ്യത്തിൽ ബീഫ് കഴിക്കാൻ വെല്ലുവിളിച്ച് കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ. ബീഫ് കഴിച്ചാൽ മുൻ മുഖ്യമന്ത്രിയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. “കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ, ഭരണകക്ഷിയായ ബി.ജെ.പി നടപ്പാക്കിയ ഗോവധ നിയമം സഹായിക്കും” എന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സിദ്ധരാമയ്യയെ അഭിസംബോധന ചെയ്ത് ചൗഹാൻ ചോദിച്ചു: “ഗോവധ നിയമം തടയാൻ അദ്ദേഹം ആരാണ്?. നിങ്ങൾ പശുവിനെ വെട്ടി തിന്നുമെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ മുന്നിൽ…
Read Moreകർണാടക മുൻ ജഡ്ജിയുടെ വാക്കുകൾ വിവാദത്തിലേക്ക്
ബെംഗളൂരു: ഇന്ത്യയില്‍ ഹിന്ദുക്കള്‍ നിലനിന്നത് മുസ്ലീം ഭരണാധികാരികള്‍ അവരെ വിട്ടയച്ചതുകൊണ്ടാണെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുലസവലഗി പറഞ്ഞത് കര്‍ണാടകയില്‍ വന്‍ വിവാദമായി. മുഗള്‍ ഭരണകാലത്ത് മുസ്‍ലിംകള്‍ ഹിന്ദുക്കളെ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. അവര്‍ക്ക് എല്ലാ ഹിന്ദുക്കളെയും കൊല്ലാമായിരുന്നു. അവര്‍ നൂറുകണക്കിനു വര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ടാണ് മുസ്‍ലിംകള്‍ ന്യൂനപക്ഷമായി തുടരുന്നത് -മുലസവലഗി പറഞ്ഞു. സംസ്ഥാനത്തെ വിജയപുര നഗരത്തില്‍ ‘ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോ?’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ജഡ്ജിയുടെ പ്രസ്താവന. പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാഷ്ട്രീയ സൗഹാര്‍ദ വേദികെ…
Read Moreബെംഗളൂരു – സാൻഫ്രാൻസിസ്കോ സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചു
ബെംഗളൂരു: എയർ ഇന്ത്യയുടെ ഏറ്റവും ദീർഘമേറിയ നോൺ സ്റ്റോപ്പ് സർവീസായ ‘ബെംഗളൂരു-സാൻഫ്രാൻസിസ്കോ’ വിമാന സർവിസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിച്ചു. വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിലാണ് ബെംഗളൂരുവിൽ നിന്ന് ബോയിംഗ് 777-200 എൽ.ആർ വിമാനം സർവിസ് നടത്തുക.17 മണിക്കൂറോളം നീളുന്നതാണ് യാത്ര. ഏകദേശം 13,993 കിലോമീറ്ററാണ് ഇരു നഗരത്തിനുമിടയിലെ വ്യോമദൂരം. അമേരിക്കയിലെ യഥാർത്ഥ സിലിക്കൺവാലിയെയും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന സർവിസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിൽ നിന്ന് യു.എസിലേക്കും തിരിച്ചും എയർ ഇന്ത്യയുടെ 37 നോൺ…
Read More