അപകടത്തിൽ മലയാളി ബാലിക മരിച്ചു 

ബെംഗളൂരു: സ്‌കൂട്ടറപകടത്തിൽ മലയാളി ബാലിക മരിച്ചു. തെന്നത്തൂർ തലയ്ക്കൽ അഡ്വ. പോൾസൺ ജോസിൻറെ  മകൾ ആഞ്ജലീന (6) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം. ബംഗളൂരു കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ആഞ്ജലീന പിതാവിനോടൊപ്പം സ്‌കൂളിലേക്ക്  പോകുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന വാഹനം ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ആഞ്ജലീനയുടെ ദേഹത്തുകൂടി മറ്റൊരു വാഹനം കയറിയിറങ്ങി തത്ക്ഷണം മരണമടയുകയായിരുന്നു. ഇന്ന് രാവിലെ തൊടുപുഴ തെന്നത്തൂരിലെ വീട്ടിൽ മൃതദേഹം എത്തിച്ചു. മാതാവ് അഞ്ജു ജോൺ (ബിഐഎൽ ബംഗളൂരു) നെടിയശാല മൂലശ്ശേരിൽ കുടുംബാംഗം. സഹോദരി:…

Read More

പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ മണ്ഡ്യ ജില്ലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മണ്ഡ്യ മദ്ദൂര്‍ ടൗണിലെ ഹോളെ ബീഡിയില്‍ താമസിക്കുന്ന 30കാരിയായ ഉസ്‌ന കൗസര്‍ ആണ് മക്കളായ ഏഴ് വയസ്സുള്ള ഹാരിസ്, നാലുവയസുകാരി ആലിസ, രണ്ടുവയസുകാരി ഫാത്തിമ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാര്‍ മെക്കാനിക്കായ അക്കീലിന്റെ ഭാര്യയാണ് ഉസ്‌ന കൗസര്‍. അക്കീലും ഉസ്‌നയും തമ്മില്‍ വഴക്കുകൂടുക പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്ക് നടന്നു. തുടര്‍ന്ന് ഉസ്ന മക്കൾക്ക്…

Read More

ദളിത് യുവാവിനെ മർദ്ദിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: തങ്ങളുടെ വാഹനത്തെ ഓവർടേക്ക് ചെയ്തതിന് മുന്നാക്ക ജാതിക്കാർ കെട്ടിയിട്ട് മർദിച്ച ദളിത് യുവാവ് മരിച്ചു. കർണ്ണാടകയിൽ ദളിതനായ 22 വയസുള്ള ഉദയ് എന്ന യുവാവിനെയാണ് മുന്നാക്ക ജാതിക്കാർ കെട്ടിയിട്ട് മർദിച്ചത്. തുടർന്ന് മർദനമേറ്റ യുവാവിനെ മണിക്കൂറുകൾക്കകം മരിച്ച നിലയിൽ കണ്ടെത്തി. പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണ് മരണപ്പെട്ട യുവാവ്. തലസ്ഥാനമായ ബംഗളൂരുവിൽ നിന്ന് 110 കിലോമീറ്റർ അകലെ കോലാർ ജില്ലയിലെ മുൽബാഗലിലെ ബേവഹള്ളി സ്വദേശി ഉദയ് കിരൺ ആണ് മരിച്ചത്. സംഭവത്തിൽ യുവാവിനെ മർദിച്ച രാജു, ശിവരാജ്, ഗോപാൽ കൃഷ്ണപ്പ, മുനിവെങ്കടപ്പ എന്നിവരെ പൊലീസ്…

Read More

വിദ്യാർത്ഥികളെ കൊണ്ട് സഹിക്കാൻ വയ്യാതെ അധ്യാപകർ കൂട്ടരാജിയിലേക്ക് 

ബെംഗളൂരു:  വിദ്യാർത്ഥികളുടെ പെരുമാറ്റം സഹിക്കാൻ വയ്യാതെ അധ്യാപകർ കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോർട്ട്. അധ്യാപകർ വിദ്യാർത്ഥികളെ പേടിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും കർണാടക അസോസിയേഷൻ ഓഫ് മാനേജ്‌മെന്റ് സ്‌കൂൾ സൈക്രട്ടറിയായ ഡി ശശികുമാർ പറയുന്നു. വടക്കൻ ബംഗളുരൂവിൽ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അദ്ധ്യാപിക പറയുന്നത് സ്‌കൂളിൽ പോകാൻ തന്നെ ഇപ്പോൾ ഭയമാണെന്നാണ്. രാവിലെ എഴുന്നേൽക്കുന്നത് തന്നെ ആശങ്കയിലാണെന്നും ഒരു പ്രത്യേക ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഓർത്താൽ തന്നെ ഭയമാണെന്നും അവർ പറയുന്നു. എന്നാൽ എല്ലാ വിദ്യാർത്ഥികളും ഒരു പോലെയല്ലെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപകരോട് നല്ല രീതിയിൽ…

Read More

സ്ഫോടന കേസിലെ പ്രതിയെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും

ബെംഗളൂരു: മംഗലൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഷാരിഖിനെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ എത്തിച്ച്‌ ചോദ്യം ചെയ്യും. ഷാരിഖ് ആലുവയില്‍ താമസിച്ചിരുന്നതായും കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. കൊച്ചി പനമ്പിള്ളി നഗര്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് ഷാരിഖ് എത്തിയത്. കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഷാരിഖിന്റെ സന്ദര്‍ശനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. കേസില്‍ കൊച്ചി എന്‍ഐഎ യൂണിറ്റിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തിനു മുന്നോടിയായി കൊച്ചിയില്‍ പല തവണ തങ്ങിയ ഷാരിഖിന്റെ നീക്കങ്ങള്‍…

Read More

ഓണാഘോഷം ‘ഓണോൽസവ് 2022’ ഡിസംബർ 4 ന് 

ബെംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോൽസവ് 2022’, ഡിസംബർ 4 ഞായറാഴ്ച രാവിലെ 10 മണി മുതൽ വളരെ വിപുലമായി ആഘോഷിക്കുന്നു. സുങ്കടകട്ടെ ജയ് മാരുതി കൺവെൻഷൻ സെൻററിൽ വച്ചാണ് ആഘോഷം. കേരള ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. സോൺ അവിടെ ഒ എ റഹീം അധ്യക്ഷത വഹിക്കും . കർണാടക ഹോട്ടികൾചർ & പ്ലാനിംഗ് മിനിസ്റ്റർ മുനിരത്ന മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത സംവിധായകൻ ലാൽ ജോസ് വിശിഷ്ട…

Read More

കേരള സമാജം കന്റോൺമെന്റ് സോൺ ബാല വിഭാഗം രൂപീകരിച്ചു 

ബെംഗളൂരു: കേരള സമാജം കന്റോൺമെന്റ് സോൺ ബാലവിഭാഗം രൂപീകരിച്ചു . കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ബാലവിഭാഗം രൂപീകരിച്ചു. വനിത വിഭാഗം ചെയർപേഴ്‌സൺ ദിവ്യ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനർ ഷീന ഫിലിപ്പ് ,രമ്യ ഹരികുമാർ, റാണി മധു , ഷൈല ഡേവിഡ് , രമ രവി , വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, സോൺ കൺവീനർ ഹരി കുമാർ , വൈസ് ചെയർമാൻ മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ ഭാരവാഹികളെ…

Read More

ആശ്രയർക്ക് ആശ്രയവുമായി ആർഐബികെ ബെംഗളൂരു

ബെംഗളൂരു : അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആർഐബികെ ബെംഗളൂരു യൂണിറ്റിന്റെ നേതൃത്വത്തിൽ ASVAS നവംബർ 27 ന് ഫുഡ് ഡ്രൈവ് നടത്തി. നിമാൻസ് ഹോസ്പിറ്റലും അനുബന്ധ സ്ഥലങ്ങളിലും രോഗികൾക്ക് കൂട്ടിരിപ്പിനായി എത്തുന്നവർക്കും രോഗികൾക്കുമായാണ് ഫുഡ് ഡ്രൈവ് നടന്നത് . കേരളത്തിന് പുറത്തും കേരളത്തിനകത്തും നിരവധി പ്രവർത്തനങ്ങളാണ് സംഘടന നടത്തിവരുന്നത്. ഒരുപാട് കുടുംബങ്ങൾക്ക് പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും കൈത്താങ്ങായി അവർക്ക് ഒപ്പം യാത്ര തുടങ്ങിയിട്ട് 5 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ആണ്  സംഘടനയുടെ ഈ പ്രവർത്തി.

Read More

ലോറി മറിഞ്ഞ് അഞ്ചുവയസുകാരി മരിച്ചു

ബെംഗളൂരു: കർണാടക അതിർത്തിയിലെ കക്കനഹള്ളിയിൽ പ്ലൈവുഡ് കയറ്റിയ ലോറി മറിഞ്ഞ് അഞ്ചുവയസ്സുകാരി മരിച്ചു. മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്ലൈവുഡ് കയറ്റി വരുകയായിരുന്ന ലോറിയാണ് കർണാടക, തമിഴ്നാട് അതിർത്തിയിൽ മറിഞ്ഞത്. അഞ്ചുവയസ്സുകാരി കുട്ടിയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിലേറെ കഴിഞ്ഞിട്ടും ആരും രക്ഷാപ്രവർത്തനം നടത്താനെത്തിയില്ലെന്ന് അതുവഴി കടന്നുപോയ യാത്രക്കാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

മലയാളി യുവതിയെ ബലത്സംഗം ചെയ്ത ടാക്സി ഡ്രൈവർക്ക് മുൻപും ക്രിമിനൽ പശ്ചാത്തലം

ബെംഗളൂരു : ഇലക്‌ട്രോണിക് സിറ്റിയിൽ മലയാളിയായ ഇരുപത്തി മൂന്നുകാരിയെ റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറുടെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തിൽ കൂടുതൽ നടപടികളുമായി പോലീസ്. ഡ്രൈവറെ ഈ വർഷം ആദ്യം ക്രിമിനൽ കേസിൽ  അറസ്റ്റ് ചെയ്തിരുന്നതായി പോലീസ്. ബിഹാർ സ്വദേശിയായ ഷിഹാബുദീൻ എന്ന പ്രതി ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ക്രിമിനൽ റെക്കോർഡ് റാപിഡോയുടെ വേരിഫിക്കേഷൻ നടപടിയെ കുറിച്ച് സംശയം നിഴലിക്കുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി 2019 മുതലാണ് റാപിഡോയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത്. ഒരു തർക്കവുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ…

Read More