ഹിമാചൽ ജയം ഉറപ്പിച്ച് കോൺഗ്രസ്‌,

ദില്ലി: ഹിമാചലിൽ വ്യക്തമായ ലീഡോടെ മുന്നേറുന്ന കോൺഗ്രസ് ഭരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും എന്ന് റിപ്പോർട്ട്. അതേസമയം ഭയം ബിജെപിക്കാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഹിമാചലിൽ സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. ബി ജെ പി അവരുടെ എം എ എൽ എ മാരെ ഹരിയാനയിലേക്ക് മാറ്റുന്നു. ഓപ്പറേഷൻ താമര ഹിമാചലിൽ വിജയിക്കില്ല. ഗുജറാത്ത് തിരിച്ചടി പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഖേര പറഞ്ഞു.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹിമാചലിൽ കോൺഗ്രസ് 39 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലുമാണ് മുന്നേറുന്നത്. ഹിമാചലിൽ ജയം ഉറപ്പിച്ചതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങി. ഹിമാചൽ പ്രദേശിൽ ആകെ 68 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ആറ് സീറ്റുകളിൽ ലീഡ് 500 ൽ താഴെയാണെന്നാണ് വിവരം. കാൽ നൂറ്റാണ്ടായി ആർക്കും ഭരണ തുടർച്ച നൽകാത്ത സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടമാണ് സംസ്ഥാനത്ത് നടത്തിയത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts