ബെംഗളൂരു: ഇലക്ട്രോണിക്സ് സിറ്റിയിലെ പുതുതായി പുനഃസ്ഥാപിച്ച മർഗൊണ്ടനഹള്ളി തടാകം തിങ്കളാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തടാക പുനരുദ്ധാരണവും പുനരുജ്ജീവനവും പദ്ധതി 2021 ഒക്ടോബറിൽ ആനന്ദ് മല്ലിഗാവാദ് വിഭാവനം ചെയ്തു, പദ്ധതിച്ചെലവ് 1.9 കോടി രൂപ ജെഎസ്ഡബ്ല്യു ഗ്രൂപ്പാണ് ധനസഹായം നൽകിയത്. തടാകത്തെക്കുറിച്ചുള്ള പ്രാഥമിക പഠനത്തിൽ 10 മുതൽ 12 അടി വരെ മലിനജലവും 9 അടി വരെ ചെളിയും 40 വർഷമായി ശേഖരിക്കപ്പെട്ടിട്ടുണ്ടെന്ന് മല്ലിഗവദ് പറഞ്ഞു. കളകളുടേയും പായലുകളുടേയും വ്യാപനം ജലത്തിൽ ഉയർന്ന അളവിലുള്ള മീഥെയ്നിലേക്ക് നയിച്ചു.പുനരുദ്ധാരണം ശേഷം തടാകത്തിൽ ഒരു ലക്ഷം ക്യുബിക് മീറ്റർ…
Read MoreTag: lake
നഗരത്തിലെ തടാകങ്ങളിൽ മത്സ്യബന്ധനം നിരോധിക്കാൻ ആവശ്യം
ബെംഗളൂരു: പരിസ്ഥിതി സംരക്ഷണത്തിനായി ജലാശയങ്ങളിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് നഗരത്തിലെ തടാക പ്രവർത്തകർ അധികൃതരോട് അഭ്യർത്ഥിച്ചു. ബെംഗളൂരുവിലെ തടാകങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത് ദേശാടന പക്ഷികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ അനായാസമായ മീൻപിടിത്തത്തിനായി, (ആ മത്സ്യത്തൊഴിലാളികൾ) പക്ഷികളുടെ കൂടുണ്ടാക്കാൻ സഹായിക്കുന്ന കളകൾ താടകങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും ഇത് തടാകങ്ങളിലേക്കുള്ള പക്ഷികളുടെ ദേശാടനം കുറയുന്നതിന് കാരണമാകുമെന്നും ദൊഡ്ഡകല്ലസന്ദ്ര തടാക സമിതി അംഗം സൗന്ദരരാജൻ രാജഗോപാലൻ പറഞ്ഞു
Read Moreതടാകത്തിലേക്ക് ലീച്ചേറ്റ് ദ്രാവകം ഒഴുക്കിവിട്ട് ബിബിഎംപി മാലിന്യ ട്രക്ക്
ബെംഗളൂരു: വർത്തൂർ തടാക പാലത്തിൽ പാർക്ക് ചെയ്തിരുന്ന ബിബിഎംപി ട്രക്കിൽ നിന്ന് കായലിലേക്ക് ലീച്ചേറ്റ് ഒഴുക്കുന്നതായി റിപ്പോർട്ട്. ലീച്ചേറ്റ് ഒരു ദ്രാവകമാണ്, അത് കടന്നുപോകുന്ന പദാർത്ഥത്തിൽ പലപ്പോഴും ഈ ലീച്ചേറ്റ് എന്ന ദ്രാവകം ദോഷകരമോ വിഷമോ ആക്കിമാറ്റുന്നതായാണ് പരാതി. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും വാർഡ് കമ്മിറ്റി യോഗങ്ങളിൽ വിഷയം ഉന്നയിച്ചിട്ടും പരിഹാരമായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഒമ്പത് മാസത്തോളമായി പ്രശ്നം നിലനിൽക്കുന്നു. രാത്രികാലങ്ങളിൽ സംഭവസ്ഥലത്ത് പാർക്ക് ചെയ്യുന്ന ട്രക്ക് രാവിലെ വരെ അത് തടാക പാലത്തിൽ നിലയുറപ്പിക്കും ഈ സമയത്ത് ചോർന്നൊലിക്കുന്ന എല്ലാ…
Read Moreവൃഷഭവതി കൈയേറ്റങ്ങളിൽ ബിബിഎംപിയെ വിമർശിച്ച് ഹൈക്കോടതി
ബെംഗളൂരു: 2022 സെപ്തംബർ 30-നകം വൃഷഭവതി താഴ്വരയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ കർണാടക ഹൈക്കോടതി ബിബിഎംപിയോട് ഉത്തരവിട്ടു. വൃഷഭവതി, തടാകം, അതിന്റെ പോഷകനദിയായ ‘നലകൾ’, ബഫർ സോൺ എന്നിവിടങ്ങളിൽ വൻതോതിലുള്ള കൈയേറ്റങ്ങൾ ഉണ്ടെന്ന് സൂചിപ്പിക്കുന്ന സർവേ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. വൃഷഭവതി പുനഃസ്ഥാപിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും കോടതിയുടെ നിർദേശം തേടി നഗരത്തിലെ അഭിഭാഷകയായ ഗീതാ മിശ്ര സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നദി (വൃഷഭവതി) കടന്നുപോകുന്നുണ്ടെന്ന്…
Read Moreതടാക കൈയേറ്റം; ബിബിഎംപി എൻജിനീയർക്കെതിരെ കർണാടക ഹൈക്കോടതിയുടെ സമ്മെൻസ്
ബെംഗളൂരു: നഗരത്തിലെ തടാകങ്ങൾ കൈയേറ്റവുമായി ബന്ധപ്പെട്ട് ജൂലൈ 20ന് ഹാജരാകാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് ഹൈക്കോടതി സമൻസ് അയച്ചു. സുബ്രഹ്മണ്യപുര, ബേഗൂർ, പുത്തേനഹള്ളി തടാകങ്ങളിലെ കൈയേറ്റം സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്വീകരിച്ച നടപടികളിലും സിവിൽ ഏജൻസിയുടെ അഭിഭാഷകന്റെ സമർപ്പണത്തിലും തൃപ്തരല്ലാത്തതിനാൽ, കൈയേറ്റങ്ങൾ നീക്കം ചെയ്യേണ്ട സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട ഇഇമാർ കോടതിയിൽ ഹാജരാകാനും ഫയൽ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബിബിഎംപിയെ കുറ്റപ്പെടുത്തി, കയ്യേറ്റങ്ങൾ നീക്കാൻ ബിബിഎംപി…
Read Moreഅമൃത് സരോവർ പദ്ധതി വിലയിരുത്തി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
ബെംഗളൂരു: നഗരത്തിലെ തടാകങ്ങളെ പുനര്‍ജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ നടപ്പിലാക്കുന്ന ‘അമൃത് സരോവര്‍’ പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ബെംഗളൂരുവിലെ കെമ്പാബുധി, ഗുബ്ബലാല, മേസ്ത്രിപാല്യ തടാകങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ തടാകങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എംഎല്‍എമാരായ എം കൃഷ്ണപ്പ, രവി സുബ്രഹ്മണ്യ എല്‍, ഉദയ് ബി ഗരുഡാച്ചാര്‍, സാങ്കേതിക വിദഗ്ധരും അടക്കം മന്ത്രിയെ അനുഗമിച്ചു. സന്ദര്‍ശനത്തിന് ശേഷം പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രി വിശദമായി ചര്‍ച്ച ചെയ്തു. തടാകത്തിലേക്ക്…
Read Moreതടാകം കാണാനില്ല; അന്വേഷണവുമായി ലോകായുക്ത
ബെംഗളുരു; 5 ഏക്കറിലേറെ വിസ്തൃതിയുള്ള തടാകം കാണാതായി. ഞെട്ടിക്കുന്ന സംഭവത്തിൽ കേസെടുത്ത് ലോകായുക്ത അന്വേഷണം ഊർജിതമാക്കി കഴിഞ്ഞു. യെലഹങ്കയിലെ ജരകബണ്ട കാവൽ വനമേഖലയിലെ വലിയ തടാകമാണ് ഇപ്പോൾ സർക്കാർ രേഖകളിൽ പോലുമില്ലാതെ അപ്രത്യക്ഷമായിരിയ്ക്കുന്നത്. വനം വകുപ്പിന്റെ കീഴിലായിരുന്ന ഈ തടകം ഏതാനും നാൾ മുൻപ് റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. സ്വകാര്യ വ്യക്തികൾക്ക് തടാകം വിഭജിച്ച് നൽകിയെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. തടാകത്തെ അതുപോലെ തന്നെ നിലനിർത്താനായി വീണ്ടെടുക്കാനും സംരക്ഷിക്കാനും അധികൃതർ ഉടനടി പരിഹാരം കാണണമെന്ന് ലോകായുക്ത ജഡ്ജി ബിബിഎംപി, കെഎസ്പിസിബി, ബി ഡബ്ല്യൂ എസ്എസ്…
Read Moreകനത്ത മഴയിൽ മനുഷ്യർ ഉപേക്ഷിച്ച മാലിന്യങ്ങൾ കൂട്ടമായി ജലായശത്തിലേക്ക്; മത്സ്യങ്ങൾ ചത്തുപൊങ്ങി
ബെംഗളുരു; ബെലന്തൂർ തടാകത്തിന് സമീപത്തെ താത്ക്കാലിക ജലാശയത്തിലേക്ക് കനത്ത മഴയിൽ മാലിന്യങ്ങൾ കൂട്ടമായി ഒഴുകിയെത്തി. മാലിന്യം നിറഞ്ഞതിനെ തുടർന്ന് മീനുകൾ കൂട്ടമായി ചത്തുപൊങ്ങി ദുർഗന്ധം വമിക്കുകയാണ്. കഴിഞ്ഞ വർഷവും ഇവിടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. കൂടാതെ നവീകരണം നടക്കുന്നതിനാൽ ബെലന്തൂർ തടാകത്തിലേക്കുള്ള മഴവെള്ള കനാലുകളെല്ലാം ചുറ്റുമുള്ള താത്ക്കാലിക ചാലിലേക്കാണ് വഴി തിരിച്ചു വിട്ടിരിയ്ക്കുന്നത്. സമയബന്ധിതമായി ഉദ്യോഗസ്ഥർ തടാകം നവീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. അടിഞ്ഞുകൂടിയിരിയ്ക്കുന്ന ചെളി നീക്കം ചെയ്യാനും , മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കാനുമുള്ള പദ്ധതി കഴിഞ്ഞ മാർച്ച് 30 വരെയാണ്…
Read Moreതടാക സംരക്ഷണത്തിൽ വൻ വീഴ്ച്ച; കനത്ത പിഴ ചുമത്തി എൻജിടി
ബെംഗളുരു; അൾസൂർ തടാക സംരക്ഷണത്തിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ പിഴ ചുമത്താൻ നിർദ്ദേശം. ബിബിഎംപിക്കും മദ്രാസ് എൻജിനീയറിംങ് ഗ്രൂപ്പ് ആൻഡ് സെന്റെഴ്സിനും , ജല ബോർഡിനും ആണ് 23.71 കോടി രൂപ പിഴ ചുമത്താൻ സംയുക്ത പാനൽ ശുപാർശ ചെയ്തത്. ദേശീയ ഹരിത ട്രീബ്യൂണൽ നിയോഗിച്ച സംയുക്ത പാനൽ കഴിഞ്ഞ വർഷം തന്നെ തടാകം പരിശോധിക്കുകയും കൃത്യമായ മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തെങ്കിലും ഭാഗികമായേ ഇവ നടപ്പിലാക്കിയുള്ളൂ. കൂടാതെ തടാകത്തിൽ കോളിഫോമിന്റെ അളവ് വളരെ ഉയർന്ന നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 1 വർഷം മുൻപ് കൃത്യമായ മാർഗനിർദേശങ്ങൾ…
Read Moreതടാകത്തിൽ മലിനജലം എത്തുന്നത് തടയാത്തത് ക്രിമിനൽ കുറ്റം;സർക്കാരിന് പത്തുലക്ഷം രൂപ പിഴചുമത്തി ഹരിത ട്രിബ്യൂണൽ.
ബെംഗളുരു: തടാക മലിനീകരണത്തിൽ വൻ തുക പിഴ ഈടാക്കി അധികൃതർ, ബൊമ്മസാന്ദ്ര കിതിഗനഹള്ളി തടാകത്തിലെ മലിനീകരണം തടയുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിന് പത്തു ലക്ഷംരൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ രംഗത്ത്. ബെംഗളുരു ബൊമ്മസാന്ദ്ര മുനിസിപ്പൽ കൗൺസിലിന് അഞ്ചുലക്ഷം രൂപയും ചെയർപേഴ്സൺ ജസ്റ്റിസ് ആദർശ്കുമാർ ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന ബെഞ്ച് പിഴ ഈടാക്കിയിട്ടുണ്ട്, കൂടാതെ തടാകത്തിലെ മലിനീകരണത്തിനെതിരേ പ്രദേശവാസികൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണൽ. പിഴത്തുക ഒരു മാസത്തിനുള്ളിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ നിയന്ത്രണ ബോർഡിൽ അടയ്ക്കണമെന്നും ഈ തുക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി…
Read More