കേരളത്തിൽ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-03-2022)

കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

വിഷു, ഈസ്റ്റർ തിരക്കിൽ കേരള, കർണാടക ആർടിസി.

ബെംഗളൂരു: കേരള, കർണാടക ആർടിസി ബസുകളികൾ വിഷു, ഈസ്റ്റർ അവധിക്ക് മുന്നോടിയായി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സംസ്ഥാനാന്തര യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഇത്തവണ ബസുകളിൽ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷു ഏപ്രിൽ 15നും ഈസ്റ്റർ 17നുമാണ്. അതിൽ നാട്ടിലേക്ക് കൂടുതൽ പേരും മടങ്ങുന്നത് 12,13 തീയതികളിലാണ്. കേരള ആർടിസി കോവിഡിനെ തുടർന്ന് നിർത്തിവച്ച ഭൂരിഭാഗം സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ മാത്രം ഓടിച്ചിരുന്ന സർവീസുകൾ യാത്രക്കാരുടെ തിരക്കേറിയതോടെ പ്രതിദിനമാക്കി. പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതോടെ സ്പെഷൽ സർവീസുകളും കേരള ആർടിസി ഏർപ്പെടുത്തും

Read More

ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ലഹരി കടത്ത് വീണ്ടും

കണ്ണൂർ : ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ് വഴി ലഹരി വസ്തുക്കൾ കണ്ണൂരിലേക്ക് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. ഹൊസങ്കടിയില്‍ വെച്ച്‌ കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ്  പിടികൂടിയത്. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം അബ്ദുല്‍ ഗഫൂറാണ് പോലീസ് പിടിയിലായത്. ബെംഗളൂരു-കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് ശൃംഖലയെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ടൂറിസ്റ്റ് ബസില്‍ അയച്ച എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് പിടികൂടിയത്. നിസാമിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

പി സന്തോഷ് കുമാര്‍ സിപിഐ രാജ്യസഭ സ്ഥാനാര്‍ത്ഥി.

തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ പി സന്തോഷ് കുമാർ. എൽഡിഎഫിന് വിജയിക്കാൻ കഴിയുന്ന രണ്ട് രാജ്യസഭാ ഒഴിവുകളിൽ സിപിഎമ്മും സിപിഐയും മത്സരിക്കും. ഇന്ന് ചേർന്ന ഇടതുമുന്നണിയോഗമാണ് തീരുമാനമെടുത്തത്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാർ. എഐവൈഎഫ് അഖിലേന്ത്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ ഇരിക്കൂറിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. രാജ്യസഭ സ്ഥാനാർഥിത്വം അപ്രതീക്ഷിതമെന്ന് സന്തോഷ്‌ കുമാർ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കും ഇടത് പക്ഷത്തിനു ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കാലത്താണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡിജിറ്റൽ ആയി ഇനി കെഎസ്ആർടിസിയും

തിരുവനന്തപുരം : ചില്ലറ ഇല്ലെന്ന സ്ഥിരം പരാതികൾക്ക് ഇനി പ്രസക്തി ഇല്ല. കെഎസ് ആർടിസി ബസ്സുകളിൽ ഇനി ഫോൺ പേ സൗകര്യം ഒരുങ്ങുകയാണ്. ബസ് യാത്ര കൂടുതല്‍ സു​ഗമമാക്കാന്‍ ഫോണ്‍ പേ വഴി ടിക്കറ്റ് പണം നല്‍കാം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. സംവിധാനം ഉടൻ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ പക്കല്‍ പണമില്ലെങ്കില്‍ ഫോണ്‍ പേ വഴി ടിക്കറ്റ് പണം നല്‍കാനാകും. ബസിലും റിസര്‍വേഷന്‍ കൗണ്ടറിലും ഈ സേവനം നടപ്പാക്കും. കണ്ടക്ടര്‍ കാണിക്കുന്ന ക്യൂആര്‍ കോഡ് വഴിയാണ് മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് തുക…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (15-03-2022)

കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,272 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 828 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

ഇന്ന് കേരളത്തിൽ പലയിടത്തായി ആശ്വാസ മഴ 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പല ഇടങ്ങളിൽ ആയി ഇടവിട്ട് മഴ ലഭിക്കാന്‍ സാധ്യത. തീരദേശത്തും മലയാേര മേഖലയിലും ചൂട് വരും ദിവസങ്ങളില്‍ അല്‍പ്പം കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ റിപ്പോർട്ട്‌. മധ്യകേരളത്തില്‍ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിലെ ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (14-03-2022)

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസര്‍ഗോഡ് 8 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,960 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

കേരളത്തിൽ ചൂട് ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥ തുടരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഉച്ചസമയത്ത് പുറം ജോലികൾക്കുള്ള വിലക്ക് തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ താപനില 38.6 ഡിഗ്രി കടന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പുനലൂർ (38.6°c)  മേഖലയിലാണ്. വേനൽ ചൂടിൽ പുനലൂരിലെ നിയമസഭാംഗത്തിന് സൂര്യതാപമേറ്റു. വട്ടപ്പട സ്വദേശിയായ ഡി ദിനേശൻ ആണ് കനത്ത തരത്തിൽ സൂര്യതാപമേറ്റത്.…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-03-2022)

കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21, കാസര്‍ഗോഡ് 10 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,766 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 919 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More
Click Here to Follow Us