തിരുവനന്തപുരം : ‘അല്‍ സലം’ എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായ ആറു പേര്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് പുറപ്പെട്ടതായി സൂചന. പോലീസ് അതീവ ജാഗ്രതയില്‍ തുടരുകയാണ്. ഇവര്‍ക്കായി ഇന്റലിജന്‍സ് ഏജന്‍സികളും വലവിരിച്ചു കഴിഞ്ഞു. അല്‍ സലമിന്റെ സ്‌ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്നു മധുര ജയിലിലുള്ള രണ്ട് അല്‍ സലം നേതാക്കളില്‍നിന്നാണ് പോലീസിനു വിവരം ലഭിച്ചത്. 21 വയസുകാരന്റെ ഒപ്പമുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവര്‍ കേരളത്തിലെത്തിയോ എന്നും വ്യക്‌തമല്ല. എന്നാല്‍, മധുരയില്‍ നിന്നു കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ പോലും…
Read MoreTag: Kerala
ജൂൺ 25 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കേരളത്തിൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പിൽ നിർദ്ദേശിച്ചു.
Read Moreറോഡരികിൽ നിന്നും കർണാടക മദ്യം പിടികൂടി
കാസര്‍ഗോഡ്: വില്‍പ്പനയ്ക്കായി റോഡരികിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച കര്‍ണ്ണാടക മദ്യ ശേഖരം എക്സൈസ് സംഘം പിടികൂടി. ചെര്‍ക്കള ടൗണില്‍ നടത്തിയ പരിശോധനയില്‍ ചെര്‍ക്കള – കാഞ്ഞങ്ങാട് റോഡിന്റെ കിഴക്ക് വശത്തെ കുറ്റിക്കാട്ടിലാണ് രണ്ട് ചാക്കു കെട്ടുകളിലായി ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. 180 മില്ലിയുടെ 244 കുപ്പി കര്‍ണാടക മദ്യമാണ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷും സംഘവും പിടികൂടിയത്. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രഭാകരന്‍ എം.എ, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Read Moreഉമ തോമസ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: തൃക്കാക്കര നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉമ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 ന് നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ചേമ്പറിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ദൈവനാമത്തിലാണ് ഉമ തോമസ് സത്യവാചകം ചൊല്ലിയത്. സ്പീക്കർ എം.ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, യു.ഡി.എഫ് എം.എൽ.എമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പി ടി തോമസിൻറെ നിലപാടുകൾ പിന്തുടരുമെന്ന് ഉമ തോമസ് പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക്…
Read Moreകേരളത്തിൽ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മുതൽ: അറിയാനുള്ള ലിങ്കുകൾ വിശദമായി അറിയാം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം വൈകീട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. 2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടാണ് പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതല്‍ പിആര്‍ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും ലഭിക്കും. ഇതോടൊപ്പംതന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.…
Read Moreവാഹനങ്ങളിലെ സൺ ഫിലിം: കേരളത്തിൽ പരിശോധന കർശനമാക്കും
തിരുവനന്തപുരം: കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങൾക്കെതിരെ പരിശോധന കേരളത്തിൽ കർശനമാക്കും.വാഹനങ്ങളുടെ ഗ്ലാസിൽ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കരുതെന്ന് നിയമം വരുന്നത് 2012ലാണ്. നാളെ മുതൽ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നടപടിയുടെ ഭാഗമായി നാളെ മുതൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. കൂടാതെ പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാൻ മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് പ്രകാരം വാഹനങ്ങളുടെ മുമ്പില്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50…
Read Moreഎസ് എസ് എൽ സി ഫല പ്രഖ്യാപനം നാളെയോ? ജൂൺ 15 നോ?
തിരുവനന്തപുരം: എസ്എസ്‌എൽസി പരീക്ഷ ഫലങ്ങൾ 15-ന് പ്രസിദ്ധീകരിച്ചതായി ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ നാളെ അതായത് ജൂൺ 10-ന് ഫലം പ്രഖ്യാപിക്കുമെന്നും ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.keralaresults.nicin, keralapareekshabhavan.in എന്നീ വെബ്സൈറ്റുകൾ വഴിയാവും ഫലം പ്രസിദ്ധീകരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലങ്ങൾ പരിശോധിക്കാം. കഴിഞ്ഞ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ എസ്‌എസ്‌എൽസി പരീക്ഷകൾ നടന്നു. സർക്കാരിൻറെ വെബ്സൈറ്റുകൾ വഴി ഫലങ്ങൾ പരിശോധിക്കാം. നേരത്തെ ജൂൺ 15-നായിരുന്നു ഫലങ്ങൾ…
Read Moreബെംഗളൂരു- കൊച്ചി വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണം ; വ്യവസായ മന്ത്രി
കൊച്ചി: ബെംഗളൂരു -കൊച്ചി വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന് വ്യവസായമന്ത്രി പി രാജീവ്. കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയൽ കൊച്ചിയിൽ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിർദ്ദേശം മുന്നോട്ടുവച്ചത്. കേന്ദ്ര വാണിജ്യ കേന്ദ്രത്തിനുകീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡും ദേശീയ വ്യവസായ ഇടനാഴി വികസന കോർപ്പറേഷനും ചേർന്നാണ് “ഭാവിയിലേക്കായി നിക്ഷേപിക്കാം’ എന്ന പേരിൽ നിക്ഷേപകരുടെ സമ്മേളനം സംഘടിപ്പിച്ചത്. കേരളം ചെറിയ സംസ്ഥാനമാണെങ്കിലും ഒരു വലിയ മെട്രോ നഗരം പോലെയാണ്. തിരുവനന്തപുരത്തെ പുതിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാന വികസനവും കണക്കിലെടുക്കുമ്പോൾ…
Read Moreബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തിയ ജംഷീദിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
ബെംഗളൂരു: മെയ് 11ന് മാണ്ട്യയിലെ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്‍റെ മരണം തലക്കും നെഞ്ചിനുമേറ്റ പരിക്ക് മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഗ്രീസിന്‍റെ അംശം കണ്ടെത്തിയെന്നും ശക്തമായ ആഘാതത്തെ തുടർന്നുണ്ടായ പരിക്കുകളാണ് ശരീരത്തിൽ ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷീദ് സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്ര പോവുകയും അവിടെവെച്ച് ജംഷീദിന് അപകടം പറ്റിയെന്നും സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു.
Read Moreആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ്
തിരുവന്തപുരം: ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ നേരത്തെ നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
Read More