ബെംഗളൂരു- കൊച്ചി വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണം ; വ്യവസായ മന്ത്രി 

കൊച്ചി: ബെംഗളൂരു -കൊച്ചി വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന് വ്യവസായമന്ത്രി പി രാജീവ്. കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയൽ കൊച്ചിയിൽ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിർദ്ദേശം മുന്നോട്ടുവച്ചത്.

കേന്ദ്ര വാണിജ്യ കേന്ദ്രത്തിനുകീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡും ദേശീയ വ്യവസായ ഇടനാഴി വികസന കോർപ്പറേഷനും ചേർന്നാണ് “ഭാവിയിലേക്കായി നിക്ഷേപിക്കാം’ എന്ന പേരിൽ നിക്ഷേപകരുടെ സമ്മേളനം സംഘടിപ്പിച്ചത്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കേരളം ചെറിയ സംസ്ഥാനമാണെങ്കിലും ഒരു വലിയ മെട്രോ നഗരം പോലെയാണ്. തിരുവനന്തപുരത്തെ പുതിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാന വികസനവും കണക്കിലെടുക്കുമ്പോൾ ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴി അവിടേക്കുകൂടി നീട്ടേണ്ടത് അനിവാര്യമാണെന്ന് പീയൂഷ് ഗോയലിന്റെ ശ്രദ്ധയിൽപ്പെട്ടതായി രാജീവ് പറഞ്ഞു. ഭൂമിയുടെ ലഭ്യത സംബന്ധിച്ച് ഗൗരവത്തിൽ എടുക്കേണ്ടതുണ്ടെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം ഭൂമിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വ്യവസായിക വളർച്ചയിൽ നിക്ഷേപകർക്കുള്ള താൽപ്പര്യം അറിയാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പീയുഷ് ഗോയൽ പറഞ്ഞു. ഡിപിഐഐടി ജോയിന്റ് സെക്രട്ടറി രാജേന്ദ്ര രത്നൂ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, സുമൻ ബില്ല, അഭിഷേക് ചൗധരി എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts