വാടകയ്ക്ക് വീടെടുത്തു, വീട്ട് സാധനങ്ങൾ കട കുത്തിത്തുറന്ന് മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ

തൃശൂർ: സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് സോപ്പ് മുതൽ കിടക്ക വരെ മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വേണ്ട സാധനങ്ങളാണ് കട കുത്തിത്തുറന്ന് പ്രതികൾ മോഷ്ടിച്ചത്. സൂപ്പർ മാർക്കറ്റിൽ നിന്നും ഒരു വീട്ടിലേക്ക് വേണ്ട എല്ലാം എടുത്തത്തിനു പുറമെ മേശയിലുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും കള്ളന്മാർ കൊണ്ടുപോയി. ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ ഓട്ടോറിക്ഷയിൽ കടത്തിയത്. കട ഉടമയുടെ വീട് തൊട്ടടുത്തുതന്നെ ആയിരുന്നെങ്കിലും മോഷണം പുലർച്ചെ ആയതിനാൽ മോഷണ വിവരം ഉടമ അറിഞ്ഞില്ല. രാവിലെ മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ…

Read More

പീഡന കേസിൽ പി സി ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി. സി ജോർജ് അറസ്റ്റിൽ. പീഡനശ്രമം, ഫോണിൽ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താത്പര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. ഇതെത്തുടർന്ന് മ്യൂസിയം പൊലീസാണ് കേസെടുത്തത്. 354, 54എ വകുപ്പുകൾ ചുമത്തിയാണ് കേസ്.തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് 2022 ഫെബ്രുവരി 10 നാണ് സംഭവം നടന്നതെന്നും പരാതിക്കാരി മൊഴിയിൽ പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർ‍ജിനെ ഇന്ന് ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ചിന്‍റെ…

Read More

ബലാത്സംഗ കേസ്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കണമെന്ന് ആവശ്യം; അതിജീവത സുപ്രീം കോടതിയില്‍

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനു ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരിയായ നടി സുപ്രീംകോടതിയില്‍. പ്രതിയുടേത് നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ്. കേസിലെ തെളിവുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും നടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചതെന്നും പരാതി നല്‍കിയതറിഞ്ഞ് നിയമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് വിദേശത്തേക്ക് കടന്നതെന്നും യുവനടി പറഞ്ഞു. വിജയ് ബാബുവിന് ജ്യമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയില്‍ അപ്പീല്‍…

Read More

എകെജി സെന്റര്‍ ആക്രമണം; ബോംബെറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസ്

തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്‌ഫോടനവസ്തുക്കള്‍ എറിഞ്ഞ കേസില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചതായി പൊലീസ്. ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തി. വഴിയരികില്‍ വച്ച് മറ്റൊരു വാഹനത്തില്‍ എത്തിയ ആള്‍ സ്‌ഫോടക വസ്തുക്കള്‍ അക്രമിക്ക് കൈമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, എകെജി സെന്ററിന്റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശിയായ ഇയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.…

Read More

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ

കോഴിക്കോട് : സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി ജൂലൈ 16,17,18 തീയതികളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ. മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഇന്ന് രാവിലെ 10 മണി മുതൽ രജിസ്‌ട്രേഷൻ നടത്താം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ,…

Read More

എകെജി സെന്‍ററിന് നേരെ ബോംബേറ്;

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനു നേരെ ബോംബേറ്. എന്നാല രാത്രി 11.30 ഓടെ എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിനു മുന്നിലേക്കാണ് ബോംബ് എറിഞ്ഞത്. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടക്കുകയാണ്. വിശദമായ അന്വേഷണം ആരംഭിച്ചതായും സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവിയിൽ ദൃശ്യങ്ങള്‍ നിന്നും ലഭിച്ചിരിക്കുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ്…

Read More

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളില്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ഇന്ന് മുതല്‍ ജൂലൈ ഒന്നുവരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും,…

Read More

കർണാടക പോലീസിന്റെ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി

തിരുവനന്തപുരം : കർണാടക പോലീസ് തെളിവെടുപ്പിനായി തിരുവനന്തപുരം  തമ്പാനൂരിൽ  കൊണ്ട് വന്ന പ്രതി  തെളിവെടുപ്പിനിടെ ഓടിപ്പോയി. വലിയതുറ സ്വദേശി വിനോദ് ആണ് പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടത്. ബെംഗളൂരു പോലീസിന്റെ കയ്യിൽ നിന്നുമാണ് മോഷണ കേസ് പ്രതി ഓടി രക്ഷപ്പെട്ടത്. ബെംഗളൂരുവിലെ ഒരു സ്വർണ കവർച്ച കേസുമായി ബന്ധപ്പെട്ട് ജൂൺ 27 നാണ് വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 1 മണിക്ക് തിരുവനന്തപുരത്ത് തെളിവെടുപ്പിനായി വന്ന പ്രതി രാവിലെ 8 മണിക്ക് താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഹെന്നൂർ പോലീസിന്റെ…

Read More

കേരളത്തിൽ  കോവിഡ് മരണം 15, ആശങ്കയിൽ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ്. 4459 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇത് 2993 കേസായിരുന്നു. 1500 ഓളം കേസുകൾ വർദ്ധനയാണ് ഉണ്ടായത്. 15 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടുപിന്നിലായി തിരുവനന്തപുരം ജില്ലയുമുണ്ട്. 1161കേസുകളാണ് എറണാകുളത്ത്. തിരുവനന്തപുരത്ത് ഇത് 1081 ആണ്. കോഴിക്കോട് ജില്ലയിൽ അഞ്ചുപേർ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം മൂന്ന്, തിരുവനന്തപുരം, കോട്ടയം, ഇടുക്കി…

Read More

കേരളത്തിലും കർണാടകയിലെ സമീപ പ്രദേശങ്ങളിലും ഭൂചലനം

ബെംഗളൂരു: കേരളത്തിലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ചില ഭാഗങ്ങളിലും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലും ചൊവ്വാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പനത്തടി വില്ലേജിലും കേരളത്തിലെ കണ്ണൂരിലെ ചെറുപുഴയിലും രാവിലെ 7.45 ഓടെ വലിയ ശബ്ദം കേൾക്കുകയും ചെറിയ ഭൂചലനം അനുഭവപ്പെടുകയും ചെയ്തതായിട്ടാണ് വൃത്തങ്ങൾ അറിയിച്ചത്. ഭൂമികുലുക്കം ഏതാനും നിമിഷങ്ങൾ നീണ്ടുനിന്നു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, പനത്തടി ഗ്രാമത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കർണാടകയിലെ…

Read More
Click Here to Follow Us