കേരളത്തിൽ  കോവിഡ് മരണം 15, ആശങ്കയിൽ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ്.

4459 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇത് 2993 കേസായിരുന്നു. 1500 ഓളം കേസുകൾ വർദ്ധനയാണ് ഉണ്ടായത്. 15 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടുപിന്നിലായി തിരുവനന്തപുരം ജില്ലയുമുണ്ട്. 1161കേസുകളാണ് എറണാകുളത്ത്. തിരുവനന്തപുരത്ത് ഇത് 1081 ആണ്.

കോഴിക്കോട് ജില്ലയിൽ അഞ്ചുപേർ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം മൂന്ന്, തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് വീതവും ആലപ്പുഴയിൽ ഒന്നും മരണ റിപ്പോർട്ട് ചെയ്തു. കൊവിഡ് കണക്കിൽ മറ്റ് ജില്ലകളിൽ കോട്ടയം 445, കൊല്ലം 382, ​​പാലക്കാട് 260, ആലപ്പുഴ 242, കോഴിക്കോട് 223, തൃശൂർ 221 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ. വയനാട്ടിൽ 26ഉം കാസർകോട് 18 കേസുകളുമാണുളളത്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ഇതിനിടെ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് സംസ്ഥാന സർക്കാർ കർശന നിർദ്ദേശം നൽകി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലം എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ഏപ്രിൽ 27ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

സ്വകാര്യ വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്. ഇത് ആരും പാലിക്കാത്തതിനാലാണ് നടപടി കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 500 രൂപ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് ഈടാക്കുക. രാജ്യത്ത് ഏറ്റധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് നിലവിൽ കേരളം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts