ശൈത്യകാലത്തെ നേരിടാൻ ചൂടേകും അടിവസ്ത്രവുമായി ആമസോൺ!!

ശൈത്യകാലത്തെ നേരിടാൻ ചൂടേകും അടിവസ്ത്രവുമായി ആമസോൺ! പലതരം അടിവസ്ത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ തണുപ്പ് കാലത്ത് ചൂട് നല്‍കുന്ന അടിവസ്ത്രം നിങ്ങള്‍ കണ്ടിട്ടുണ്ടോ.

കാണാത്തവര്‍ക്ക് ഉടന്‍ തന്നെ നിങ്ങളുടെ വീട്ടിലെത്തിക്കാനും ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ ഒരു 3799 രൂപയോളം കയ്യിലുണ്ടാവണം എന്ന് മാത്രം. തണുപ്പ് കാലത്ത് ചൂട് കിട്ടുമെങ്കില്‍ ഇത്തിരി പണം മുടക്കിയാലും കുഴപ്പമില്ലല്ലോ. ചൂട് കിട്ടുമെന്ന് മാത്രമല്ല ഇനിയുമുണ്ട് ഈ അടി വസ്ത്രം കൊണ്ടുള്ള ഉപയോഗങ്ങള്‍.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

കൃത്യമായ ആര്‍ത്തവ പ്രക്രിയയ്ക്കും, ഗര്‍ഭപാത്രത്തെ പരിപോഷിപ്പിക്കാനും ഒക്കെ ഈ അടിവസ്ത്രത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 12 മണിക്കൂറുകളോളം ഇവ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും. ആര്‍ത്തവ സമയങ്ങളില്‍ 6 മണിക്കുറോളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം.

മാത്രമല്ല ഇവ നല്‍കുന്ന ചൂട് കാരണം ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനകള്‍ക്കും പരിഹാരമുണ്ടാകുമത്രേ. ഈ അടിവസ്ത്രം ഉപയോഗിക്കാനും വളരെ എളുപ്പമാണ്. വസ്ത്രത്തിന്‍റെ ഒപ്പം ഒരു ബാറ്ററി ഘടിപ്പിചിട്ടുണ്ടാകും. ബാറ്ററി തീരുകയാണെങ്കില്‍ നിങ്ങള്‍ക്ക് അത് ചാര്‍ജ് ചെയ്യാവുന്നതാണ്.

  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം

നിങ്ങള്‍ക്ക് തുണിയലക്കുന്ന ശീലമുണ്ടെങ്കില്‍ പേടിക്കേണ്ട. ബാറ്ററി അഴിച്ചു വെച്ച് സാധാരണ വസ്ത്രം പോലെ തന്നെ ഈ അടിവസ്ത്രവും നിങ്ങള്‍ക്ക് അലക്കാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
[masterslider id="10"]

Related posts