കേരളത്തിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് കുരങ്ങുപനിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

Read More

കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം! പരിശോധനാ ഫലം വൈകിട്ടോടെ എന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം. നാല് ദിവസം മുൻപ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയ ഒരു ആൾക്കാണ് കുരങ്ങുപനി ബാധ സംശയിക്കുന്നത്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് കുരങ്ങുപനി ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് കുരങ്ങുപനിയുടെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്. ഇയാൾക്ക് കൂടുതൽ ആളുകളുമായി…

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ രംഗത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്നുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം ഉടലെടുത്തു. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജ തെളിവുകളാണെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. കൂടാതെ നടിയുടെയും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളുടെയും പ്രതികരണങ്ങളും ഇന്നുണ്ടാകും. പൾസർ സുനിക്കൊപ്പം ദിലീപ്നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി…

Read More

കർണാടകയിലും കാസർക്കോടും നേരിയ ഭൂചലനം റിപ്പോർട്ട്‌ ചെയ്തു

ബെംഗളൂരു: ഇന്ന് രാവിലെ ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായത് പോലെ സമാനമായ രീതിയിൽ ഭൂചലനം അനുഭവപ്പെട്ടു. കർണാടക സുള്ള്യയിലും കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനമാണ് അനുഭവപ്പെട്ടത്. തൊട്ടുമുൻപത്തെ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അധികൃതർ പറയുന്നു. ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതാണ് നാട്ടുകാർ പറയുന്നത്. വീടുകളിൽ പാത്രങ്ങൾക്കും വസ്തുക്കൾക്കും ചലനമുണ്ടായതായി നാട്ടുകാർ പറയുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

ഓണം ബുക്കിങ് അടുത്ത മാസം ആദ്യം മുതൽ

ബെംഗളൂരു: ഓണം യാത്രയ്ക്കുള്ള കേരള, കർണാടക ആർടിസി ബസ് ബുക്കിങ് ഓഗസ്റ്റ് ആദ്യം തുടങ്ങും. കേരള ആർടിസി സ്ലീപ്പർ സർവീസുകൾ കൂടി ആരംഭിച്ചതോടെ ഓണക്കാലത്ത് മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. ആവശ്യത്തിന് എസി ബസുകൾ ഇല്ലാതിരുന്നത് മുൻകാലങ്ങളിൽ ഒരു വിഭാഗം ആളുകളെ കേരള ആർടിസി യാത്രയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഇതിൽ മാറ്റം വന്നതോടെ വരുമാനത്തിലും വർദ്ധനവ് പ്രതീക്ഷിക്കുകയാണ് അധികൃതർ. തെക്കൻ കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസുകൾ സേലം, കോയമ്പത്തൂർ വഴി അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പുതിയ ആവശ്യം.

Read More

കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് കർണാടകയിൽ നിന്ന് 

ബെംഗളൂരു: സ്‌കൂളിലേക്ക് ടി സി വാങ്ങാനിറങ്ങിയ ബിരുദയെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ കർണാടകയിൽ നിന്ന്. കോഴിക്കോട് പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരിയെ കാണാതായി . മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ എലത്തൂർ പോലീസ് കർണാടകയിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കർണാടകയിലാണുളളതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയെ കർണാടകത്തിലെത്തിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്ന് എലത്തൂർ പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ടിസി വാങ്ങാൻ നടക്കാൻ…

Read More

നടൻ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ തൃശ്ശൂർ പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മനോരോഗമാണെന്നും, മരുന്ന് കഴിക്കാത്തതിനാൽ സംഭവിച്ചതാണെന്നുമുള്ള വാദങ്ങൾ ഉന്നയിച്ച് ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. തൃശ്ശൂർ അയ്യന്തോളിലെ പാർക്കിൽവെച്ച് ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാദർശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കേസിലെ പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ നടനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം…

Read More

പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശ്ശൂർ: പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. . പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ തൃശൂർ വെസ്റ്റ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. രണ്ട് ദിവസം മുൻപ് ശ്രീജിത്ത് രവി തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും…

Read More

ഒരേ നമ്പർ പ്ലേറ്റിൽ രണ്ട് ബുള്ളറ്റ്, നിയമം തെറ്റിച്ചത് കേരളത്തിൽ ഫൈൻ വന്നത് ബെംഗളൂരുവിൽ

ബെംഗളൂരു: ഇതുവരെ ബുള്ളറ്റ് എടുത്ത് കേരളത്തിലേക്ക് പോവാത്ത ബെംഗളൂരു സ്വദേശി പ്രസാദിന് കേരളത്തിലൂടെ ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിനും വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും കേരളത്തിൽ നിന്നും സമൻസ്. കാസര്‍ക്കോട്  ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചിട്ടില്ല എന്നാണ് സമൻസിൽ രേഖപ്പെടുത്തിയിരുന്നത്. കാസര്‍കോട്ടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നമ്പര്‍ സംഘടിപ്പിച്ച്‌ വിളിച്ച് ഉദ്യോഗസ്ഥരെ ഈ കാര്യം പ്രസാദ് അറിയിച്ചു . താന്‍ കേരളത്തിലേക്കേ വന്നിട്ടില്ലെന്ന് പ്രസാദ് പറഞ്ഞു. പിന്നെ ഇതെങ്ങനെ സംഭവിച്ചുവെന്ന സംശയത്തിൽ നിന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണം നടത്താന്‍ കാസര്‍കോട്…

Read More

മന്ത്രി സജി ചെറിയാൻ രാജിവെച്ചു.

തിരുവനന്തപുരം: ഭരണഘടനക്കെതിരായ പ്രസംഗത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി സ്ഥാനം രാജി വെച്ച് സജി ചെറിയാൻ. ടമുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സജി ചെറിയാൻ രാജിവെച്ചത്. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തേയാണെന്നും ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നുമായിരുന്നു സജി ചെറിയാൻ നേരത്തെ വിശദീകരിച്ചിരുന്നത്. സിപിഎമ്മിന്റെ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴായായിരുന്നു സജി ചെറിയാന്റെ പ്രതികരണം. രാജിവെക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജി വെക്കണമെന്നായിരുന്നു സജി ചെറിയാൻ ചോദിച്ചത്. എന്തിന് രാജിവെക്കണം, എന്താണ് പ്രശ്നമെന്നും ചോദിച്ച മന്ത്രി വിവാദത്തിൽ തന്റെ പ്രതികരണം ഇന്നലെ…

Read More
Click Here to Follow Us