ഓണം ബുക്കിങ് അടുത്ത മാസം ആദ്യം മുതൽ

ബെംഗളൂരു: ഓണം യാത്രയ്ക്കുള്ള കേരള, കർണാടക ആർടിസി ബസ് ബുക്കിങ് ഓഗസ്റ്റ് ആദ്യം തുടങ്ങും. കേരള ആർടിസി സ്ലീപ്പർ സർവീസുകൾ കൂടി ആരംഭിച്ചതോടെ ഓണക്കാലത്ത് മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. ആവശ്യത്തിന് എസി ബസുകൾ ഇല്ലാതിരുന്നത് മുൻകാലങ്ങളിൽ ഒരു വിഭാഗം ആളുകളെ കേരള ആർടിസി യാത്രയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഇതിൽ മാറ്റം വന്നതോടെ വരുമാനത്തിലും വർദ്ധനവ് പ്രതീക്ഷിക്കുകയാണ് അധികൃതർ. തെക്കൻ കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസുകൾ സേലം, കോയമ്പത്തൂർ വഴി അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പുതിയ ആവശ്യം.

Read More

കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് കർണാടകയിൽ നിന്ന് 

ബെംഗളൂരു: സ്‌കൂളിലേക്ക് ടി സി വാങ്ങാനിറങ്ങിയ ബിരുദയെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ കർണാടകയിൽ നിന്ന്. കോഴിക്കോട് പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരിയെ കാണാതായി . മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ എലത്തൂർ പോലീസ് കർണാടകയിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കർണാടകയിലാണുളളതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയെ കർണാടകത്തിലെത്തിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്ന് എലത്തൂർ പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ടിസി വാങ്ങാൻ നടക്കാൻ…

Read More

നടൻ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ തൃശ്ശൂർ പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മനോരോഗമാണെന്നും, മരുന്ന് കഴിക്കാത്തതിനാൽ സംഭവിച്ചതാണെന്നുമുള്ള വാദങ്ങൾ ഉന്നയിച്ച് ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. തൃശ്ശൂർ അയ്യന്തോളിലെ പാർക്കിൽവെച്ച് ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാദർശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കേസിലെ പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ നടനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം…

Read More

പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശ്ശൂർ: പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. . പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ തൃശൂർ വെസ്റ്റ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. രണ്ട് ദിവസം മുൻപ് ശ്രീജിത്ത് രവി തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും…

Read More

ഒരേ നമ്പർ പ്ലേറ്റിൽ രണ്ട് ബുള്ളറ്റ്, നിയമം തെറ്റിച്ചത് കേരളത്തിൽ ഫൈൻ വന്നത് ബെംഗളൂരുവിൽ

ബെംഗളൂരു: ഇതുവരെ ബുള്ളറ്റ് എടുത്ത് കേരളത്തിലേക്ക് പോവാത്ത ബെംഗളൂരു സ്വദേശി പ്രസാദിന് കേരളത്തിലൂടെ ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിനും വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും കേരളത്തിൽ നിന്നും സമൻസ്. കാസര്‍ക്കോട്  ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചിട്ടില്ല എന്നാണ് സമൻസിൽ രേഖപ്പെടുത്തിയിരുന്നത്. കാസര്‍കോട്ടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നമ്പര്‍ സംഘടിപ്പിച്ച്‌ വിളിച്ച് ഉദ്യോഗസ്ഥരെ ഈ കാര്യം പ്രസാദ് അറിയിച്ചു . താന്‍ കേരളത്തിലേക്കേ വന്നിട്ടില്ലെന്ന് പ്രസാദ് പറഞ്ഞു. പിന്നെ ഇതെങ്ങനെ സംഭവിച്ചുവെന്ന സംശയത്തിൽ നിന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണം നടത്താന്‍ കാസര്‍കോട്…

Read More

മന്ത്രി സജി ചെറിയാൻ രാജിവെച്ചു.

തിരുവനന്തപുരം: ഭരണഘടനക്കെതിരായ പ്രസംഗത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി സ്ഥാനം രാജി വെച്ച് സജി ചെറിയാൻ. ടമുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സജി ചെറിയാൻ രാജിവെച്ചത്. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തേയാണെന്നും ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നുമായിരുന്നു സജി ചെറിയാൻ നേരത്തെ വിശദീകരിച്ചിരുന്നത്. സിപിഎമ്മിന്റെ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴായായിരുന്നു സജി ചെറിയാന്റെ പ്രതികരണം. രാജിവെക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജി വെക്കണമെന്നായിരുന്നു സജി ചെറിയാൻ ചോദിച്ചത്. എന്തിന് രാജിവെക്കണം, എന്താണ് പ്രശ്നമെന്നും ചോദിച്ച മന്ത്രി വിവാദത്തിൽ തന്റെ പ്രതികരണം ഇന്നലെ…

Read More

കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

  വയനാട്: മാനന്തവാടി കബനി പുഴയിൽ തലയില്ലാത്ത നിലയിലുള്ള പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. രാവിലെ വെള്ളത്തിൽ പൊങ്ങി കിടന്ന നിലയിൽ ചങ്ങാടകടവ് പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നും പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് തൂങ്ങിമരിക്കാൻ കെട്ടിയ നിലയിലുള്ള കയർ ലഭിച്ചതായും മനന്തവാടി പൊലീസ് അറിയിച്ചു. നിലവിൽ ഇതൊരു അത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം അഴുകിയതിനെ തുടർന്ന് തല വേർപെട്ടിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. തലയില്ലാത്തതിനാൽ തന്നെ ആളെ തിരിച്ചറിയാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ…

Read More

വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; സുപ്രീംകോടതി

കൊച്ചി: ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ദുബായിലേക്ക് കടന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് സംസ്ഥാന സർക്കാരിന്‍റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള സമയത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കിൽ തെളിവ് നശിപ്പിക്കും വിജയ് ബാബു വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.…

Read More

ഭരണഘടനാവിരുദ്ധ പ്രസ്താവന; രാജി വെയ്ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍ 

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസ്താവന വിവാദത്തില്‍ രാജി ഇല്ലെന്ന് സൂചന നല്‍കി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. താന്‍ എന്തിന് രാജി വെയ്ക്കണം, ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേ എന്നും മന്ത്രി മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്താവന വിവദമായതോടെ ഇന്ന് എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരണമറിയിച്ചത്. രാജി വെയ്ക്കുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് താന്‍ എന്തിന് രാജി വെയ്ക്കണമെന്ന മറുമടി മന്ത്രി നല്‍കിയത്. സംഭവത്തില്‍ തെന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും…

Read More

ബ്രിട്ടീഷുകാർ പറഞ്ഞു ഇന്ത്യക്കാരൻ എഴുതി; ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനക്കെതിരെ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നത് എന്ന് നമ്മൾ എല്ലാവരും പറയും . രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പരയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞത് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവെച്ചു. ഇത് ഈ രാജ്യത്ത് എഴുപത്തിയഞ്ച് വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആര് പ്രസംഗിച്ചാലും ഞാൻ…

Read More
Click Here to Follow Us