ബെംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച വിനോദിന്റെ കൈകൾ ഇനി കർണാടക സ്വദേശി അമരേഷി (25) ലൂടെ ജീവിക്കും. അവയവദാതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ശസ്ത്രക്രിയക്ക് വിധേയരായവരെ കാണുന്നതിനായി ഒരുക്കിയ ചടങ്ങിൽ മരിച്ച വിനോദിന്റെ ഭാര്യ സുജാതയും മകളും കൊച്ചുമകനും അമരേഷിനെ കണ്ടത്. വിഗാരനിർഭയയായ നിമിഷങ്ങൾ കണ്ടുനിന്ന ഏവരുടെയും കണ്ണുകൾ നിറഞ്ഞു. ഡോ. സുബ്രഹ്‌മണ്യ അയ്യര്‍ സുജാതയെ ചൂണ്ടിക്കാണിച്ചപ്പോള്‍ അമരേഷ് ചെരിപ്പുകളൂരി, കുനിഞ്ഞ് പ്രവര്‍ത്തനക്ഷമമായ ഇടതുകൈകൊണ്ട് അവരുടെ ഇരുകാലുകളിലും തൊട്ടു. ആ കൈകള്‍ സുജാത വിതുമ്പലോടെ മുഖത്തോട് ചേര്‍ത്തു, ചുംബിച്ചു. മതിവരാതെ വീണ്ടും വീണ്ടും തഴുകി. വാഹനാപകടത്തെ…
Read MoreTag: Kerala
ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തി, യുവാവ് അറസ്റ്റിൽ
ആലപ്പുഴ : ബെംഗളൂരുവിൽ നിന്നും മാരക മയക്കുമരുന്ന് നാട്ടിലെത്തിച്ച് വില്‍പന നടത്തുന്ന യുവാവിനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡ് നടുവില്‍പറമ്പില്‍ അബ്ദുല്‍ മനാഫാണ് (26) പിടിയിലായത്. കഴിഞ്ഞമാസം അറസ്റ്റിലായ റിന്‍ഷാദ്, ഇജാസ് എന്നിവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുല്‍ മനാഫാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് മനാഫിനെ അറസ്റ്റ് ചെയ്തത്. ബി.ടെക് ബിരുദധാരിയായ പ്രതി ബംഗളൂരുവില്‍ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു. ബസിലാണ് സ്ഥിരം യാത്ര.
Read Moreകേരള ഓണം ബമ്പർ 2022; 200 കോടി രൂപ കവിഞ്ഞ് വിൽപന
തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ വിൽപന 200 കോടി കവിഞ്ഞു. ഇന്നലെ വൈകിട്ടോടെ 41.55 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. റെക്കോർഡ് വിൽപ്പനയാണ് ഇക്കുറി ഓണം ബമ്പർനേടിയിരിക്കുന്നത് സെപ്റ്റംബർ 18 ന് നറുക്കെടുപ്പ് നടക്കുന്നത് വരെ വിൽപ്പന തുടരും. കഴിഞ്ഞ വർഷം 300 രൂപയായിരുന്ന ബമ്പറിന് ഇക്കുറി 500 രൂപയാക്കിയെങ്കിലും വിൽപ്പനയിൽ കുറവ് വന്നിട്ടില്ല. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതിനകം ടിക്കറ്റ് വിൽപ്പനയിൽ ഈ വർഷത്തെ വിറ്റുവരവും ലോട്ടറി വകുപ്പിന്റെ അറ്റാദായവും 2021 ലെ…
Read Moreജാതിമതഭേദമില്ലാതെ തിരുവോണാഘോഷത്തിൽ മുഴുകി മലയാളികൾ
ബെംഗളൂരു: ഇന്ന് തിരുവോണം. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തില്‍ മലയാളികള്‍. വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം മലയാളിയുടെ ഉത്സവമാണ്. രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളുമായി ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലയെ മലയാളി വരവേല്‍ക്കും. അകലങ്ങളിലിരുന്നാണെങ്കിലും മനസ്സുകൊണ്ട് ഒന്നായി മലയാളികള്‍ ഓണമാഘോഷിക്കും.…
Read Moreലഹരിമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ യുവതി പോലീസ് പിടിയിൽ. നൈജീരിയന്‍ പൗരനായ ഒകാഫോര്‍ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി. പാലാരിവട്ടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരുവില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ 4.5 കിലോഗ്രാം എംഡിഎംഎയാണ് സംഘം കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഓഗസ്റ്റ് ഏഴിനാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് രണ്ട് കവറുകളിലായി 102.04 ഗ്രാം മയക്കുമരുന്നുമായി ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍…
Read Moreഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും
കൊച്ചി : സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷൻ കടകളിലേക്കെത്തിച്ച 87 ലക്ഷം കിറ്റുകളിൽ ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകൾ പ്രകാരം 82 ലക്ഷം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 14 ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റാണ് ഇക്കുറി ഓണത്തിന് വിതരണം ചെയ്തത്. മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി ശബരി മുളക്…
Read Moreഓണത്തിന് നാട്ടിലേക്കുള്ള തിരക്ക് ആരംഭിച്ചു; സ്പെഷ്യൽ ട്രെയിനിലും ടിക്കറ്റ് തീർന്നു
ബെംഗളൂരു: ഓണത്തിന് നാടെത്താനുള്ള തിരക്ക് ആരംഭിച്ചു. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഇന്നും നാളെയും റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിലനുകളിലും രാവിലെ മുതൽ തന്നെ തിരക്ക് ആരംഭിച്ചു. കേരളത്തിലേക്കുള്ള ട്രെയിനുകൾ നിർത്തുന്ന കെ.എസ്.ആർ ബെംഗളൂരു, കന്റോൺമെന്റ്, കെ.ആർ പുരം, ബാനസവാടി, കർമലാരാം, യശ്വന്ത്പുർ സ്റ്റേഷനുകളിലായാണ് കൂടുതൽ പേർ ആശ്രയിക്കുന്നത്. സ്പെഷ്യൽ ട്രെയിനിലും ടിക്കറ്റ് തീർന്നു യശ്വന്ത്പുർ – കൊല്ലം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ടിക്കട്റ്റ് തീർന്നു. സ്ലീപ്പറിൽ ഇന്നലെ രാത്രി 8 ന് വെയ്റ്റിംഗ് ലിസ്റ്റ് 20 കടന്നു, എ സി…
Read Moreനാളെ 5 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് നാളെ, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം, മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ മലയോരപ്രദേശങ്ങളിൽ ലഭിച്ച ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദ്ദേശങ്ങൾ…
Read Moreലഹരി കടത്ത്, അതിർത്തിയിൽ പരിശോധന ശക്തം
സുൽത്താൻ ബത്തേരി : ഓണത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ എക്‌സൈസ് പോലീസും ഡാന്‍സാഫ് ഫോറസ്റ്റുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കി. 10 ഗ്രാം കഞ്ചാവും 0.4 ഗ്രാം എം.ഡി.എം.എയും പിടികൂടി. കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് കോഴിക്കോട് കൊടിയത്തുര്‍ സ്വദേശി ഉറവിങ്കല്‍ വീട്ടില്‍ സിറാജുദ്ദീന്‍ എം.ഡി.എം.എ കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് കിനാലൂര്‍ സ്വദേശി കുളത്തുവയല്‍ വീട്ടില്‍ കെ.വി അജ്മല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്താലായിരുന്നു പരിശോധന.…
Read Moreസെപ്റ്റംബർ 6, 7 തിയ്യതികളിലെ ടിക്കറ്റുകൾ തീർന്നു
ബെംഗളൂരു: ഓണാവധി പ്രമാണിച്ച് 17 ലധികം സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും സെപ്റ്റംബർ 6,7 തിയ്യതികളിലെ ടിക്കറ്റുകൾ ഇപ്പോഴേ വിറ്റു തീർന്നു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസുകൾ അനുവദിക്കുന്നതിനും ബസ് ക്ഷാമം ഒരു തടസ്സമായി നിൽക്കുകയാണ്. കർണാടക ആർ ടി സി ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കും തിരിച്ചും ഓടുന്നത് 55 സ്പെഷ്യൽ ബസുകൾ ആണ്. ഇതിൽ ഒട്ടു മിക്കവയും എസി ബസുകൾ ആണ്. കേരള ആർ ടിസിയേക്കാൾ ടിക്കറ്റ് നിരക്ക് കൂടിയിട്ടും റിസർവേഷൻ ആരംഭിച്ച് അരമണിക്കൂറിൽ എറണാകുളം എസി സെർവീസുകളുടെ…
Read More