തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മാഹിയിലും ഇന്ന് അവധിയാണ്. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍…
Read MoreTag: Kerala
ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
കോട്ടക്കൽ: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി (കെ എം വാസുദേവൻ നമ്പൂതിരി- 97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കേരള ലളിതകലാ അക്കാദമി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. മുക്കാൽ നൂറ്റാണ്ടോളം ചിത്രകലയിൽ നിറഞ്ഞുനിന്ന നമ്പൂതിരി കേരളീയ ചിത്രകലക്ക് പുതിയ മാനം നൽകിയ പ്രതിഭാശാലിയാണ്. രാജ്യത്തെ മികച്ച രേഖാചിത്രകാരന്മാരിൽ ഒരാളും മലയാളികളുടെ പല ഇഷ്ടകഥാപാത്രങ്ങളുടേയും സ്രഷ്ടാവ് കൂടെയാണ്. വര, പെയിന്റിംഗ്, ശിൽപ്പവിദ്യ എന്നിവയിൽ ഒരുപോലെ കഴിവു തെളിയിച്ചു. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ്മ പുരസ്‌കാരം നേടിയ…
Read Moreകേരളത്തിലേക്ക് ലഹരി കടത്ത് മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെ ബെംഗളുരുവിൽ നിന്നു പിടികൂടി. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാൻ (22) സി. ടി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മേയ് ഒന്നിന് മോഡേൺ ബസാറിലെ റെഡി മെയ്ഡ് ഷോപ്പിൽ ഒരാൾ ലഹരിവിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അതിസ്ഥനത്തിൽ നടന്ന പരിശോധയിൽ 48.80 ഗ്രാം എം.ഡി.എം.എയും 16,000 രൂപയും കണ്ടെടുത്തെങ്കിലും ഇയാൾ പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപെടുകയായിരുന്നു. ഒരു വർഷത്തിനുശേഷം സിറ്റി പോലിസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്ര കാരം…
Read Moreകേരളത്തിൽ വീണ്ടും പനി മരണം
തൃശൂർ: സംസ്ഥാനത്ത് ഇന്നും പനി മരണം. തൃശൂർ രണ്ട് സ്ത്രീകൾ പനിബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) ആണ് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്. ഇരുവർക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. പനിബാധിതരുടെ ആശങ്കപ്പെടുത്തുന്ന കണക്കുകൾ തന്നെയാണ് ദിനം പ്രതി പുറത്ത് വരുന്നത്. ഇന്നലെ പനി ബാധിച്ചത് 12,965 പേർക്കാണ്. ഇതിൽ, 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ. മലപ്പുറത്ത് കഴിഞ്ഞ ദിവസം അച്ഛനും മകനും…
Read Moreബക്രീദ് പ്രമാണിച്ച് കേരളത്തിൽ നാളെയും മറ്റന്നാളും പൊതു അവധി
തിരുവനന്തപുരം: കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. 28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.
Read Moreവ്യാജ രേഖ കേസിൽ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം
പാലക്കാട് : മഹാരാജാസ് കോളേജിലെ വ്യാജ രേഖാ കേസിൽ കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പോലീസ് രജിസ്റ്റർ ചെയ്ക കേസിൽ പാസ്പോർട്ട് ഹാജരാക്കണം, 50,000 രൂപ കെട്ടിവെക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. വിദ്യയെ നീലേശ്വരം പോലീസ് കൊണ്ടു പോകും.
Read Moreകേരളത്തിലേക്ക് ലഹരി കടത്ത് മുഖ്യകണ്ണി നൈജീരിയൻ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി നൈജീരിയൻ സ്വദേശി ബംഗളൂരുവില്‍ പിടിയില്‍. ഐവറി കോസ്റ്റ് സ്വദേശി ഡാനിയേൽ എംബോ എന്ന അബുവാണ് പിടിയിലായത്. വയനാട് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുനെല്ലി പോലീസും വയനാട് ഡൻസാഫ് ടീമും സംയുക്തമായി ബെംഗളൂരുവിലെത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. വയനാട്ടിലെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ വർഷം നവംബറിൽ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ മാരുതി കാറിൽ കടത്തിയ 106 ഗ്രാം…
Read Moreബെംഗളൂരു സ്വദേശി കോട്ടയത്ത് മുങ്ങി മരിച്ചു
കോട്ടയം : സുഹൃത്തുക്കൾക്കൊപ്പം വാഗമൺ സന്ദർശിക്കാനെത്തിയ യുവാവാണ് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. മാർമല വെള്ളച്ചാട്ട അരുവിയിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. 5 പേരും കോളേജ് വിദ്യാർത്ഥികൾ ആണെന്നാണ് പുറത്ത് വരുന്ന സൂചന. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടു കൂടെയാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്നെത്തിയ 5 പേർ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ആണ് മുങ്ങി മരിച്ചത്.
Read More‘ജവാന്‍’ ഉത്പാദനം വർധിപ്പിക്കാൻ ഒരുങ്ങി കേരളം
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ് പോകുന്ന ‘ജവാന്‍’ റമ്മിന്‍റെ ഉത്പാദനം വരുന്ന ബുധനാഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് അധികം ലിറ്ററുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത്. നിലവില്‍ ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 8000 കെയ്സാണ്. അത് 12,000 ആയിട്ട് വര്‍ധിക്കും. പ്രതിദിനം നാലായിരം കെയ്സ് അധികം. മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററില്‍ നിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയര്‍ത്താൻ അനുമതി തേടി ജവാൻ റമ്മിന്‍റെ ഉത്പാദകരായ ട്രാവൻകൂര്‍ ഷുഗര്‍…
Read Moreകേരളത്തിൽ മത്തിയ്ക്ക് പൊള്ളും വില
തിരുവനന്തപുരം : മീൻ ക്ഷാമത്തെ തുടർന്നു വില കുത്തനെ ഉയർന്നു . ഒരു കിലോഗ്രാം അയലയ്ക്കു 180 മുതൽ 200 രൂപ വരെ ഹാർബറിൽ വില വന്നു. മാർക്കറ്റിൽ 280 രൂപയും. ചാളയുടെ വില കിലോഗ്രാമിനു 400 രൂപയായി. ചെമ്മീൻ 260 മുതൽ 300 രൂപ വരെ. കഴിഞ്ഞ ദിവസം അഴീക്കോടു നിന്നു കടലിൽ ഇറങ്ങിയ ഒരു വള്ളത്തിനു ചാളയിൽ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പ്രതീക്ഷയിൽ ഇന്നലെ കടലിൽ ഇറങ്ങിയ വള്ളങ്ങളാണു ഇന്ധന വില പോലും ലഭിക്കാതെ തിരികെ എത്തിയത്. കാലവർഷത്തിൽ…
Read More