കേരളത്തിലേക്ക് ലഹരി കടത്ത് മുഖ്യകണ്ണി നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി അറസ്റ്റിൽ 

ബെംഗളൂരു: കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ല്‍. ഐ​വ​റി കോ​സ്റ്റ് സ്വ​ദേ​ശി ഡാ​നി​യേ​ൽ എം​ബോ എ​ന്ന അ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന ല​ഹ​രി ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. തി​രു​നെ​ല്ലി പോ​ലീ​സും വ​യ​നാ​ട് ഡ​ൻ​സാ​ഫ് ടീ​മും സം​യു​ക്ത​മാ​യി ബെംഗ​ളൂ​രു​വി​ലെ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. വ​യ​നാ​ട്ടി​ലെ ല​ഹ​രി ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ കാ​ട്ടി​ക്കു​ളം പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മാ​രു​തി കാ​റി​ൽ ക​ട​ത്തി​യ 106 ഗ്രാം…

Read More

ബെംഗളൂരു സ്വദേശി കോട്ടയത്ത് മുങ്ങി മരിച്ചു

കോട്ടയം : സുഹൃത്തുക്കൾക്കൊപ്പം വാഗമൺ സന്ദർശിക്കാനെത്തിയ യുവാവാണ് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. മാർമല വെള്ളച്ചാട്ട അരുവിയിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. 5 പേരും കോളേജ് വിദ്യാർത്ഥികൾ ആണെന്നാണ് പുറത്ത് വരുന്ന സൂചന. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടു കൂടെയാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്നെത്തിയ 5 പേർ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ആണ് മുങ്ങി മരിച്ചത്.

Read More

‘ജവാന്‍’ ഉത്പാദനം വർധിപ്പിക്കാൻ ഒരുങ്ങി കേരളം 

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ‍ഴിഞ്ഞ് പോകുന്ന ‘ജവാന്‍’ റമ്മിന്‍റെ ഉത്പാദനം വരുന്ന ബുധനാ‍ഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് അധികം ലിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ക‍ഴിയുന്നത്. നിലവില്‍ ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 8000 കെയ്സാണ്. അത് 12,000 ആയിട്ട് വര്‍ധിക്കും. പ്രതിദിനം നാലായിരം കെയ്സ് അധികം. മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററില്‍ നിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയര്‍ത്താൻ അനുമതി തേടി ജവാൻ റമ്മിന്‍റെ ഉത്പാദകരായ ട്രാവൻകൂര്‍ ഷുഗര്‍…

Read More

കേരളത്തിൽ മത്തിയ്ക്ക് പൊള്ളും വില 

തിരുവനന്തപുരം : മീൻ ക്ഷാമത്തെ തുടർന്നു വില കുത്തനെ ഉയർന്നു . ഒരു കിലോഗ്രാം അയലയ്ക്കു 180 മുതൽ 200 രൂപ വരെ ഹാർബറിൽ വില വന്നു. മാർക്കറ്റിൽ 280 രൂപയും. ചാളയുടെ വില കിലോഗ്രാമിനു 400 രൂപയായി. ചെമ്മീൻ 260 മുതൽ 300 രൂപ വരെ. കഴിഞ്ഞ ദിവസം അഴീക്കോടു നിന്നു കടലിൽ ഇറങ്ങിയ ഒരു വള്ളത്തിനു ചാളയിൽ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പ്രതീക്ഷയിൽ ഇന്നലെ കടലിൽ ഇറങ്ങിയ വള്ളങ്ങളാണു ഇന്ധന വില പോലും ലഭിക്കാതെ തിരികെ എത്തിയത്. കാലവർഷത്തിൽ…

Read More

ബെംഗളൂരുവിലക്ക് സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ

തിരുവനന്തപുരം: കൊച്ചുവേളി– ബെംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ. ‌കൊച്ചുവേളി- എസ്‌എംവിടി ബംഗളൂരു (06211) എക്‌സ്‌പ്രസ്‌ 18 മുതൽ ജൂലൈ രണ്ടു വരെയുള്ള ഞായറാഴ്‌ചകളിൽ കൊച്ചുവേളിയിൽ നിന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ പുറപ്പെടും. എസ്‌എംവിടി ബംഗളൂരു- കൊച്ചുവേളി (06212) എക്‌സ്‌പ്രസ്‌ 19 മുതൽ ജൂലൈ മൂന്നുവരെയുള്ള തിങ്കളാഴ്‌ചകളിൽ പകൽ ഒന്നിന്‌ എസ്‌എംവിടി ബംഗളൂരുവിൽ നിന്ന്‌ പുറപ്പെടും. ടിക്കറ്റുകൾക്ക്‌ സ്‌പെഷ്യൽ നിരക്കാണ്‌. ട്രെയിനുകൾക്ക്‌ റിസർവേഷൻ ആരംഭിച്ചു.

Read More

ഞായറഴ്ച്ചയോടെ കേരളത്തിൽ കാലവര്‍ഷം സജീവമാകും 

തിരുവനന്തപുരം: ഞായറാഴ്‌ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

കേരളത്തിൽ നന്ദിനി ഔട്‌ലെറ്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ നേരിട്ട് ‘നന്ദിനി’ ഔട്ലെറ്റ് തുറക്കുന്നതിൽ സംസ്ഥാന സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. ദേശീയ ക്ഷീര വികസന ബോർഡിന് സർക്കാർ പരാതി നൽകി. സംസ്ഥാനത്തെ ക്ഷീര കർഷകരെ വലിയരീതിയിൽ ബാധിക്കുമെന്നതിനാൽ നന്ദിനി പാൽ നേരിട്ട് വിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. കർണാടക സർക്കാറിനെയും പ്രതിഷേധം അറിയിക്കും. കേരളത്തിൽ ‘നന്ദിനി’ പാൽ നേരിട്ട് വിൽക്കുന്നത് സഹകരണ തത്വങ്ങൾക്ക് എതിരാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ നിലവിൽ വിവിധ ഔട്ട്‍ലെറ്റുകൾ വഴി വിൽക്കുന്നുണ്ടെന്നും എന്നാൽ ‘നന്ദിനി’ പാലിന്റെ നേരിട്ടുള്ള…

Read More

നാളെ മെട്രോയിൽ എവിടെ നിന്ന് എവിടേക്കു യാത്രചെയ്താലും 20 രൂപ

കൊച്ചി: നാളെ പിറന്നാൾ ദിനത്തിൽ മെട്രോയിൽ എവിടെ നിന്ന് എവിടേക്കു യാത്രചെയ്താലും 20 രൂപ. കുറഞ്ഞ ദൂരത്തിനു 10 രൂപയുടെ മിനിമം ടിക്കറ്റും ഉണ്ടാവും. പിന്നെയുള്ളത് ഇരുപതിന്റെ ടിക്കറ്റ് മാത്രം. ഏപ്രിലിൽ ശരാശരി 75,831 പ്രതിദിന യാത്ര ചെയ്തത്. മേയിൽ ഇത് 98,766 ആയി. നാളെ കൊച്ചി വൺ കാർഡ് പുതുതായി വാങ്ങുന്നവർക്കു കാർഡിന്റെ ഫീസ് കാഷ്ബാക്ക് ആയി ലഭിക്കും. 225 രൂപയാണു കാഷ്ബാക്ക് ലഭിക്കുക. ഈ തുക പത്തു ദിവസത്തിനകം കാർഡിൽ ലഭിക്കും. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയിൽ ഇന്നലെ യാത്രക്കാരുടെ കാരിക്കേച്ചർ വര…

Read More

കുപ്പിയിൽ പെട്രോൾ നൽകിയില്ല ; പമ്പ് ജീവനക്കാരനെ വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലി

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്‌കൂൾ വിദ്യാർഥികൾ മർദിച്ചു. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അക്രമം. കുപ്പിയിൽ പെട്രോൾ നൽകരുതെന്ന് കർശന നിർദ്ദേശം ലഭിച്ചിരുന്നതിനാൽ പെട്രോൾ ജീവനക്കാർ തയ്യാറായില്ല. അത്യാവശ്യമാണെങ്കിൽ കാനിൽ പെട്രോൾ നൽകാമെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ച കുട്ടികൾ കാനിൽ പെട്രോൾ വാങ്ങി മടങ്ങി. തുടർന്ന്, ആറിലധികം കുട്ടികൾ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലും എത്തുകയായിരുന്നു. ജീവനക്കാർ പറയുന്നത് ഏത് സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ട്. മർദനമേറ്റ…

Read More

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി; പരാതിയുമായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിക്കും കുടുംബത്തിനും മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി ട്രെയിനിലെ ജീവനക്കാർ അപമാനിച്ചതായി പരാതി. പനവേലിൽ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനുമാണ് മോശം അനുഭവമുണ്ടായത്. യാത്രയുടെ തുടക്കം മുതൽ മോശം പെരുമാറ്റം തുടങ്ങിയ ജീവനക്കാർ തന്റെ മതം ചോദിച്ചതായും യുവതി പരാതിപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലിൽ നിന്ന് രാജധാനി എക്‌സ്പ്രസ് ട്രെയിനിൽ കയറിയത്. ഇവർ സീറ്റുലെത്തുമ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പുതപ്പ് മാറ്റി പുതിയത് തരണമെന്ന് ആവശ്യപ്പെട്ടതു മുതലാണ് പ്രശ്‌നം തുടങ്ങിയത്. മറ്റുള്ളവർക്ക് നൽകി പത്തുമിനിറ്റിന്…

Read More
Click Here to Follow Us