ബെംഗളൂരു കപ്പടിക്കാതെ വിവാഹം കഴിക്കില്ല, ആർസിബി ഫാൻ

ബെംഗളൂരു: ഐപിഎല്‍ മത്സരങ്ങള്‍ ആവേശം നിറയുമ്പോൾ ഗ്യാലറിയില്‍ നിന്ന് മറ്റൊരു പോസ്റ്റര്‍ കൂടി വൈറലാവുന്നു. ബെംഗളൂരു കപ്പടിക്കാതെ വിവാഹം കഴിക്കില്ല, എന്ന പോസ്റ്ററുമായി ആർസിബി ഫാൻ. ഐപിഎല്‍ 15ാം സീസണിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ ബെംഗളൂരുവിനു കഴിഞ്ഞിട്ടില്ല. വിചിത്രമായ ബാനറുമായെത്തിയ ആരാധികയുടെ ചിത്രം ഇന്ത്യന്‍ താരം അമിത് മിശ്രയും ട്വീറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഓര്‍ത്ത് ആശങ്കയുണ്ടെന്നാണ് അമിത് മിശ്ര ചിത്രത്തിനൊപ്പം കുറിച്ചത്. കളിയുടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബെംഗളൂരു. അഞ്ച് മത്സരങ്ങളില്‍ ബെംഗളൂരു ജയിച്ചത് മൂന്നെണ്ണത്തില്‍ മാത്രമാണ് .…

Read More

ദീപക് ചഹറിന് വീണ്ടും പരിക്ക്, സീസൺ നഷ്ടമായേക്കും

ബെംഗളൂരു: ഐപിഎല്‍ സീസണില്‍ ഒരു മത്സരം പോലും ജയിക്കാനാവാതെ നില്‍ക്കുന്നതിന് ഇടയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മറ്റൊരു തിരിച്ചടി കൂടി. ദീപക് ചഹറിന് സീസണ്‍ മുഴുവന്‍ നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ റിഹാബിന് ഇടയില്‍ വീണ്ടും ദീപക്കിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പരിക്കില്‍ നിന്ന് മുക്തനാവാന്‍ ദീപക് എന്‍സിഎയിലേക്ക് എത്തിയത്. എന്നാല്‍ ഇവിടുത്തെ പരിശീലനത്തിന് ഇടയില്‍ ദീപക്കിന് നടുവിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ദീപക് ചഹറിന് സീസണ്‍ നഷ്ടമായാല്‍ പകരം താരത്തെ ചെന്നൈയ്ക്ക് ടീമിലെത്തിക്കും. പേസര്‍ ഇഷാന്ത് ശര്‍മ…

Read More

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി; പുതിയ നായകൻ ഇതാ

ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് എം എസ് ധോണി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുക. സിഎസ്കെ ഇത് സ്ഥിരീകരിച്ച് പ്രസ്താവസാന പുറത്തിറക്കി.

Read More

ഐ.എസ്.എൽ ഫൈനൽ തത്സമയ സ്ട്രീമിംഗ് ഒരുക്കി ഗോഹാപ്പി

ബെംഗളൂരു: ഇന്ന് നടക്കാനിരിക്കുന്ന ISL ഫൈനൽ മത്സരത്തിന്റെ ഒരു തത്സമയ സ്ട്രീമിംഗ് ഇലക്ട്രോണിക് സിറ്റിയിൽ ഒരുക്കിയിരിക്കുകയാണ് ഗോഹാപ്പി. നീലാദ്രി റോഡ് ഇലക്‌ടോണിക് സിറ്റി ഫേസ് 1, എൻഎസ്എസ് അപ്പാർട്ട്മെന്റിന് എതിർവശത്തുള്ള ഞങ്ങളുടേതുതന്നെയായ ഗോഹാപ്പി ഹൈപ്പർമാർക്കറ്റിന്റെ മുൻവശത്തുള്ള തുറന്ന സ്ഥലത്താണ് തത്സമയ സ്ട്രീമിംഗ് ഒരുക്കിയിട്ടുള്ളത് എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ജസീം 6364933322

Read More

ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ ജയം.

KERALA BLASTERS

ബംബോലിം: ഐഎസ്എല്ലിലെ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിൻ്റെ ജയം. കൊൽക്കത്തക്കാരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇവാൻ വുകോമാനോവിചിന്റെ ടീം മറികടന്നത്. ഇതോടെ ആറാമതായിരുന്ന ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോര്‍ണറില്‍ നിന്ന് എനെസ് സിപോവിച്ചാണ്ബ്ലാ സ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. 15 കളികളിൽ 26 പോയന്റുള്ള ബ്ലാസ്റ്റേഴ്സും 14 മത്സരങ്ങളിൽ 26 പോയന്റുള്ള എ.ടി.കെ മോഹൻ ബഗാനും തുല്യപോയന്റാണെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം കൊൽക്കത്ത ടീമിനാണ്. ഹൈദരാബാദ് എഫ്.സിയാണ് (16 കളികളിൽ 29 പോയന്റ്)…

Read More

ഐപിഎല്‍ മെഗാതാര ലേലം അവസാനിച്ചു; ശ്രീശാന്തിന് നിരാശ.

ബെംഗളൂരു: തിരിച്ചുവരവ് കാത്തിരുന്ന എസ്. ശ്രീശാന്തിന് നിരാശ. രണ്ട് ദിവസം നീണ്ടുനിന്ന ഐപിഎല്‍ മെഗാതാരലേലം ബെംഗളൂരുവില്‍ സമാപിച്ചെങ്കിലും ലേലത്തിൽ മലയാളിതാരം എസ് ശ്രീശാന്തിന് ഒരു ടീമിലും ഇടം നേടാനായില്ല. ഐപിഎൽ താര ലേലത്തിൽ ഒരു ടീമുകളും സ്വന്തമാക്കാതിരുന്ന അതേ ദിവസം തന്നെ തനിക്കു നൽകിയ പിന്തുണയ്ക്കു അദ്ദേഹം ട്വിറ്റ് ചെയ്തു. 50 ലക്ഷം അടിസ്ഥാന വിലയില്‍ മെഗാ ലേലത്തിലേക്കെത്തിയ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറാകാതിരുന്നതോടെ താരം അണ്‍സോള്‍ഡായിരിക്കുകയാണ്. ലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീശാന്തിന്റെ പേര് രണ്ടു ദിവസത്തെയും ലേലത്തിനുള്ള പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചില്ല. കൂടാതെ വെറ്ററന്‍ താരത്തിന്റെ…

Read More

ഐപിഎൽ മെഗാലേലം; ടീമുകൾ ഇതുവരെ സ്വന്തമാക്കിയ താരങ്ങളെ അറിയാം.

ബെംഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന്റെ ആദ്യ ദിവസം കഴിയുമ്പോൾ ആരെല്ലാം എതെല്ലാം ടീമുകളിലാണെന്ന് നോക്കാം. 1 – മുംബൈ ഇന്ത്യൻസ് രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, കെയ്റൻ പൊള്ളാർഡ് (നിലനിർത്തിയവർ). വാങ്ങിയവർ– ഇഷൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ബേസിൽ തമ്പി, മുരുഗൻ അശ്വിൻ. ആകെ താരങ്ങൾ–8 , ബാക്കി തുക– 27.85 കോടി 2 – ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജ, മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റൻ), മോയിൻ അലി, ഋതുരാജ് ഗെയ്‌ക്വാദ് (നിലനിർത്തിയവർ). വാങ്ങിയവർ– ഡ്വെയ്ൻ ബ്രാവോ, അമ്പാട്ടി…

Read More

ഐപിഎൽ വാതുവെപ്പ് ; ബംഗളുരുവിൽ പിടിയിലായവരിൽ മൂന്ന് മലയാളികളും,നടന്നത് ലക്ഷങ്ങളുടെ ബിസിനസ്

ബെംഗളൂരു :ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലെ ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് നടന്ന വാതുവെപ്പിൽ പിടിയിലായ മലയാളികളടക്കം 27 പേരെ സെൻട്രൽ ബെംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു . തൃശ്ശൂർ സ്വദേശികളായ ഗോകുൽ , കിരൺ , ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ മലയാളി സജീവ് എന്നിവരാണ് പിടിയിലായ മലയാളികൾ ,ഇവരെക്കൂടാതെ ചെന്നൈ സ്വദേശികളായ സൂര്യ , കപിൽ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട് . ഗോവ , മഹാരാഷ്ട്ര , കർണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്.ഇവരിൽ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.…

Read More

ഐ.പി.എൽ കിരീടമുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്

ദുബായ്: ഐപിഎൽ പതിനാലാം സീസണിൽ ചാമ്പ്യന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ്. ദുബായ് അന്താരഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് പരാചയപ്പെടുത്തിയാണ് ചെന്നൈ കിരീടമുയർത്തിയത്. ഐപിഎല്ലിൽ ചെന്നൈയുടെ നാലാം കിരീടമാണിത്. 2020 സീസണിൽ പ്ലേഓഫ് യോഗ്യത നേടാതെ പുറത്തായ ചെന്നൈ ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയാണ് അവരുടെ നാലാമത് ഐപിഎൽ കിരീടം നേടിയിരിക്കുന്നത്. ചെന്നൈ ഉയർത്തിയ 193 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.…

Read More
Click Here to Follow Us