പ്ലേയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി വിരാട് കോഹ് ലി

ഐപിഎല്ലിൽ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നും പ്രകടനവുമായാണ് കോഹ്‍ലി തിരിച്ചുവരവ് നടത്തിയത്. മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന താരം 54 പന്തില്‍ 73 റണ്‍സ് നേടിയ നല്ലൊരു തിരിച്ചു വരവാണ് കാണിച്ചത്. ഇന്നിംഗ്സില്‍ 8 ഫോറും 2 സിക്സും കോഹ് ലി നേടി. താരം കഴിഞ്ഞ രണ്ട് സീസണുകളിലായി നേടുന്ന ആദ്യത്തെ പ്ലേയര്‍ ഓഫ് ദി മാച്ച്‌ ആണ് ഇതെന്നതാണ് പ്രത്യേകത. എന്നാല്‍ താരത്തിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് വൈകി പോയോ എന്നാണ് ഐപിഎല്‍ ആരാധകര്‍ ചോദിക്കുന്നത്. നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ഡല്‍ഹി അടുത്ത മത്സരത്തില്‍…

Read More

ആർസിബിയ്ക്ക് ഇന്ന് ജീവൻ മരണ പോരാട്ടം

മുംബൈ : ഐപിഎല്ലില്‍ ഇന്ന് ആര്‍സിബിക്ക് ജീവന്‍മരണ പോരാട്ടം. പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികളായി എത്തുന്നത്. രാത്രി ഏഴരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും മാത്രമാണ് സീസണില്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വമ്പന്‍ ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് കളിക്കാനായി ഇറങ്ങുന്നത്. തോറ്റാല്‍ ആദ്യ കിരീടമെന്ന സ്വപ്നം ഇത്തവണയും നഷ്ടസ്വപ്നമാവും ഫാഫ് ഡുപ്ലസിക്കും സംഘത്തിനും.

Read More

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പ്ലേ ഓഫ് കയറാൻ ജയിച്ചാൽ മാത്രം പോരാ, ഒരാൾ തോൽക്കുകയും വേണം 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരു ജയം മാത്രമല്ല മറ്റൊരു ടീം തോല്‍ക്കുകയും വേണം. ഡല്‍ഹി ക്യാപിറ്റല്‍സാണ് തോല്‍ക്കേണ്ട ടീം. 13 കളികളില്‍ ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുള്ളത്. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്നത് ഒരു കളി കൂടി. വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റന്‍സാണ് ബാംഗ്ലൂരിന്റെ എതിരാളികള്‍. ഈ കളിയില്‍ നിര്‍ബന്ധമായും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കണം. എങ്കിലേ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉള്ളൂ. ഗുജറാത്തിനെതിരെ ജയിച്ചാല്‍…

Read More

പടിക്കൽ ഇട്ട് കലമുടക്കുമോ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 

ഐപിഎല്‍ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ ഇരിക്കവേ പ്ലേ ഓഫിന് വേണ്ടിയുള്ള മത്സരങ്ങള്‍ കടുക്കുമ്പോഴും ഇതുവരെ മൂന്ന് ടീമുകള്‍ക്ക് മാത്രമേ തങ്ങളുടെ ടൂര്‍ണ്ണമെന്റ് ഭാവി തീരുമാനം ആയിട്ടുള്ളു. പ്ലേ ഓഫില്‍ കടന്ന ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈയും ചെന്നൈയും ആണ് ഈ ടീമുകള്‍. പ്ലേ ഓഫ് സാധ്യതകളുമായി ബാക്കി ഏഴ് ടീമുകളാണ് നിലകൊള്ളുന്നത്. ഇതില്‍ 16 പോയിന്റുള്ള ലക്നൗവിന് ആണ് കൂട്ടത്തില്‍ ഏറ്റവും അധികം സാധ്യതയുള്ളത്. രാജസ്ഥാന്‍ റോയല്‍സിനും ആര്‍സിബിയ്ക്കും ഇനി ഒരു ജയം മാത്രം മതിയെന്നിരിക്കവേ രാജസ്ഥാന്‍ റോയല്‍സ്…

Read More

ഐപിഎൽ, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും

മുംബൈ : ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ പഞ്ചാബ് കിംഗ്സ് ഇന്ന് കളത്തിൽ ഇറങ്ങും. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേഓഫിന് തൊട്ടരികെയാണ് ബെംഗളൂരു. രണ്ട് കളിയും ജയിച്ചാല്‍ അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം. പഞ്ചാബിനോട് തോറ്റാല്‍ പതിവുപോലെ കണക്കുകളിലെ കളി നോക്കേണ്ടിവരും. അതേസമയം, ജീവശ്വാസത്തിനായി പഞ്ചാബിന് ജയിച്ചേ തീരൂ. ബെംഗളൂരുവിന് 12 കളിയില്‍ 14ഉം പഞ്ചാബിന് 11 കളിയില്‍ 10ഉം ആണ് പോയിന്‍റ്. സീസണിലെ നേര്‍ക്കുനേര്‍ പോരില്‍ 200 ന് മുകളില്‍ സ്കോര്‍…

Read More

പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി ബെംഗളൂരു

മുംബൈ: ഇന്നലെ നടന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ച് ബെംഗളൂരുവിന് തകർപ്പൻ ജയം. 65 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. ആദ്യം അടിച്ചൊതുക്കിയും പിന്നീട് എറിഞ്ഞിട്ടും ബെംഗളൂരു ഗംഭീര വിജയമാണ് നേടിയത്. മുന്‍നിരയുടെ മികച്ച ബാറ്റിങ്ങാണ് ബംഗളൂരുവിന് വലിയ സ്‌കോര്‍ നല്‍കിയത്. ആദ്യ പന്തില്‍ വിരാട് കോഹ്‌ലി പുറത്തായെങ്കിലും ഫാഫ് ഡു പ്ലസിസ്, റജത് പതിഡാര്‍, ഗ്ലന്‍ മാക്‌സ്‌വല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ റണ്‍സ് നേടി. കളിയുടെ ആദ്യ പന്തില്‍ തന്നെ കോഹ്‌ലി പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായില്ല. പ്ലസിസ് 73…

Read More

പ്ലേ ഓഫ് പ്രതീക്ഷയിൽ ബെംഗളൂരുവും ഹൈദരാബാദും

ബെംഗളൂരു: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം 3.30ന് മുംബൈയിലാണ് മത്സരം.11 കളിയില്‍ 12 പോയിന്‍റുള്ള ബെംഗളൂരുനും 10 കളിയില്‍ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഈ വിജയം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരുനെ 100 പന്തുകള്‍ പോലും തികച്ച്‌ കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ബെംഗളൂരിന് ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ…

Read More

ഡൽഹിയ്ക്ക് ജയം: പൊരുതിക്കീഴടങ്ങി ഹൈദരാബാദ് 

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്.  ഡൽഹി മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ.  62 റൺസെടുത്ത നിക്കോളാൻ പൂരാൻ ഹൈദരാബാദിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്ക് വേണ്ടി ഖലീൽ അഹ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read More

പരാഗിന് കൈ കൊടുക്കാതെ പട്ടേൽ, വിമർശനവുമായി ആരാധകർ

പൂനെ : കഴിഞ്ഞ ദിവസം നടന്ന ഐ പി.എല്ലില്‍ അരങ്ങേറിയ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. തങ്ങളെ പന്തു കൊണ്ട് വരിഞ്ഞു മുറുക്കിയ ബെംഗളൂരുവിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച രാജസ്ഥാന്‍ 29 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. കഴിഞ്ഞ സീസണുകളിലും ഈ സീസണിലും ഫോം കണ്ടെത്താന്‍ വിഷമിച്ചു നിന്ന റിയാന്‍ പരാഗ് ഫോമിലേക്കുയര്‍ന്നതാണ് ബാറ്റിങ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പരാഗ് വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്. രാജസ്ഥാന്‍ ഇന്നിംങ്സ് അവസാനിച്ചതും മൈതാനത്ത് ഇന്നലെ ചില…

Read More

ഡൽഹിക്കെതിരെ ബെംഗളൂരുവിനു 16 റൺസ് വിജയം

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് 16 റണ്‍സ് വിജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ 16 റണ്‍സുമായി പൃഥ്വി ഷായെ നഷ്ടമായെങ്കിലും തകര്‍ത്തടിച്ച ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. 38 പന്തില്‍ 66 റണ്‍സ് നേടിയ വാര്‍ണറിന്റെ ഇന്നിങ്‌സില്‍ 5 സിക്‌സറും 4 ബൗണ്ടറികളും അടങ്ങിയിരുന്നു. വാര്‍ണര്‍ വീണതിന് പിന്നാലെ അപ്രതീക്ഷിതമായ ഒരു റണ്ണൗട്ടിലൂടെ 14 റൺസ്സുമായി മാര്‍ഷും പുറത്തായി.…

Read More
Click Here to Follow Us