റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പ്ലേ ഓഫ് കയറാൻ ജയിച്ചാൽ മാത്രം പോരാ, ഒരാൾ തോൽക്കുകയും വേണം 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരു ജയം മാത്രമല്ല മറ്റൊരു ടീം തോല്‍ക്കുകയും വേണം.

ഡല്‍ഹി ക്യാപിറ്റല്‍സാണ് തോല്‍ക്കേണ്ട ടീം. 13 കളികളില്‍ ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുള്ളത്. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്നത് ഒരു കളി കൂടി.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റന്‍സാണ് ബാംഗ്ലൂരിന്റെ എതിരാളികള്‍. ഈ കളിയില്‍ നിര്‍ബന്ധമായും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കണം. എങ്കിലേ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉള്ളൂ.

ഗുജറാത്തിനെതിരെ ജയിച്ചാല്‍ മാത്രം പോരാ…ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ അടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോൽക്കുകയും വേണം. അങ്ങനെ ഡല്‍ഹി മുംബൈയോട് തോല്‍ക്കുകയും ഗുജറാത്തിനെതിരെ ബാംഗ്ലൂര്‍ ജയിക്കുകയും ചെയ്താല്‍ നാലാം സ്ഥാനക്കാരായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ കയറാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts