പരാഗിന് കൈ കൊടുക്കാതെ പട്ടേൽ, വിമർശനവുമായി ആരാധകർ

പൂനെ : കഴിഞ്ഞ ദിവസം നടന്ന ഐ പി.എല്ലില്‍ അരങ്ങേറിയ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു.

തങ്ങളെ പന്തു കൊണ്ട് വരിഞ്ഞു മുറുക്കിയ ബെംഗളൂരുവിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച രാജസ്ഥാന്‍ 29 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്.

കഴിഞ്ഞ സീസണുകളിലും ഈ സീസണിലും ഫോം കണ്ടെത്താന്‍ വിഷമിച്ചു നിന്ന റിയാന്‍ പരാഗ് ഫോമിലേക്കുയര്‍ന്നതാണ് ബാറ്റിങ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പരാഗ് വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്. രാജസ്ഥാന്‍ ഇന്നിംങ്സ് അവസാനിച്ചതും മൈതാനത്ത് ഇന്നലെ ചില നാടകീയ രംഗങ്ങള്‍ അരങ്ങേറി.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

രാജസ്ഥാന്‍ ഇന്നിംങ്സ് അവസാനിച്ചതിന് ശേഷം  മടങ്ങുകയായിരുന്ന റിയാന്‍ പരാഗും അവസാന ഓവര്‍ എറിഞ്ഞ ഹര്‍ഷല്‍ പട്ടേലും തമ്മില്‍ മൈതാനത്ത് ചൂടേറിയ വാക്കേറ്റമാണ് നടന്നത്. ഹര്‍ഷല്‍ എറിഞ്ഞ അവസാന ഓവറില്‍ പരാഗ് രണ്ട് സികസും ഒരു ഫോറും പറത്തിയിരുന്നു. ഇതാണ് ഹര്‍ഷലിനെ ചൊടിപ്പിച്ചത് എന്നാണ് കരുതുന്നത്. 18 റണ്‍സാണ് പരാഗ് അവസാന ഓവറില്‍ അടിച്ചെടുത്തത്. പരാഗിനോട് തര്‍ക്കിക്കുന്ന പട്ടേലിനെ സഹതാരങ്ങള്‍ പിടിച്ചു മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. മത്സര ശേഷം രാജസ്ഥാന്‍ വിജയിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്ന ഹര്‍ഷല്‍ പട്ടേല്‍ റിയാഗിന് കൈകൊടുക്കാന്‍ വിസമ്മതിച്ചു. രാജസ്ഥാന്‍റെ മറ്റെല്ലാ താരങ്ങള്‍ക്കും കൈ കൊടുത്ത പട്ടേല്‍ റിയാഗിനടുത്തത്തിയപ്പോള്‍ കൈ കൊടുക്കാതെ മാറി നടക്കുകയായിരുന്നു. പട്ടേലിന്‍റെ ഈ പ്രവൃത്തിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് കാണികളിൽ നിന്നും ഉയർന്നത്. ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കാത്ത പ്രവൃത്തിയാണ് പട്ടേല്‍ ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts