ബെംഗളൂരു: തിരിച്ചുവരവ് കാത്തിരുന്ന എസ്. ശ്രീശാന്തിന് നിരാശ. രണ്ട് ദിവസം നീണ്ടുനിന്ന ഐപിഎല്‍ മെഗാതാരലേലം ബെംഗളൂരുവില്‍ സമാപിച്ചെങ്കിലും ലേലത്തിൽ മലയാളിതാരം എസ് ശ്രീശാന്തിന് ഒരു ടീമിലും ഇടം നേടാനായില്ല. ഐപിഎൽ താര ലേലത്തിൽ ഒരു ടീമുകളും സ്വന്തമാക്കാതിരുന്ന അതേ ദിവസം തന്നെ തനിക്കു നൽകിയ പിന്തുണയ്ക്കു അദ്ദേഹം ട്വിറ്റ് ചെയ്തു.
50 ലക്ഷം അടിസ്ഥാന വിലയില്‍ മെഗാ ലേലത്തിലേക്കെത്തിയ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറാകാതിരുന്നതോടെ താരം അണ്‍സോള്‍ഡായിരിക്കുകയാണ്. ലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീശാന്തിന്റെ പേര് രണ്ടു ദിവസത്തെയും ലേലത്തിനുള്ള പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചില്ല.
കൂടാതെ വെറ്ററന്‍ താരത്തിന്റെ പേര് ലേലത്തില്‍ ചര്‍ച്ചയായത് പോലുമില്ല. 204 താരങ്ങളാണ് വിവിധ ടീമുകളിലായി കളിക്കുക. ഇതില്‍ 137 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരില്‍ നിന്നാണ്. 67 ഓവര്‍സീസ് താരങ്ങള്‍. 551.7 കോടിയാണ് മൊത്തത്തില്‍ ചെലവഴിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Gods grace and lots of hard work and perseverance..thanks a lot to each and everyone of u for keeping faith in my ability..Great to be back in whites❤️🙏🏻✌🏻🇮🇳🏏just the beginning..gonna keep giving my very best every single moment ❤️🏏✌🏻💯#humbled #skyisnotthelimit #love #bcci pic.twitter.com/IfJLPzC1kU
— Sreesanth (@sreesanth36) February 13, 2022