സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മേൽപ്പാതയിൽനിന്ന് താഴേക്കുപതിച്ച് രണ്ടുപേർ മരിച്ചു.

ROAD ACCIDENT

ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മേൽപ്പാതയിൽനിന്ന് താഴേക്കുവീണ് വൻ അപകടം. പുലർച്ചെ നാലുമണിയോടെ ഹവേരിയിൽ വെച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ബെംഗളൂരുവിൽ നിന്നും ഗോഖഖിലേക്ക് പോകുകയായിരുന്നു ബസ്.

ഡ്രൈവർ ബെലഗാവി സ്വദേശിയായ ശിവരാജ് (37), യാത്രക്കാരിയായ ധാർവാഡ് സ്വദേശിനി സുജാത കമതാർ (35) എന്നിവരാണ് മരിച്ചത്. യാത്രക്കാരായ 30 പേർക്ക് പരിക്കേട്ടിരുന്നു തുടർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മേൽപ്പാലത്തിൽനിന്ന് 40 അടിയോളം താഴ്ചയിലേക്കാണ് ബസ് വീണത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

പിന്നീട് ഹവേരിയിൽനിന്ന് പോലീസും അഗ്നിരക്ഷാസംഘവുമെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. രണ്ടുമണിക്കൂറിന് ശേഷമാണ് ബസിനടിയിൽ കുടുങ്ങിയ ചില യാത്രക്കാരെ പുറത്തെടുക്കാൻ കഴിഞ്ഞത്. ബസ് അതി വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts