സംസ്‌കാര ചടങ്ങിന് ‘സംസ്ഥാന ബഹുമതി എഫക്ട്’; തമിഴ്‌നാട്ടിലുടനീളം അവയവദാനത്തിന് രജിസ്റ്റർ ചെയ്തത് 1,600 പേർ

ചെന്നൈ: മസ്തിഷ്‌കമരണം സംഭവിച്ചാൽ അവയവങ്ങൾ ദാനം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് 1600-ലധികം പേർ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ ശൃംഖലയിലുള്ള സംസ്ഥാന അവയവമാറ്റ അതോറിറ്റിയായ ട്രാൻസ്‌റ്റാനിൽ രജിസ്റ്റർ ചെയ്തു.

സെപ്തംബർ 23ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മരണപ്പെട്ട അവയവദാതാക്കൾക്ക് സംസ്‌കാര ചടങ്ങിനിടെ സംസ്ഥാന ബഹുമതി നൽകുമെന്ന പ്രഖ്യാപനം അവയവദാനത്തോടുള്ള താൽപര്യം വർധിപ്പിച്ചതായി ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.

2008 ന് ശേഷം ഇത്രയും കുറഞ്ഞ കാലയളവിൽ ലഭിച്ച ഏറ്റവും ഉയർന്ന രജിസ്ട്രേഷനാണിത് എന്നും അദ്ദേഹം പറഞ്ഞു.

അവയവം ദാനം ചെയ്യൂന്നതിനുള്ള രജിസ്ട്രേഷൻ അഞ്ച് ഘട്ടങ്ങളുള്ള ഒരു പ്രക്രിയയാണ്, അവിടെ ആളുകൾ അവരുടെ ആധാർ നമ്പർ സമർപ്പിക്കണം, വ്യക്തിഗത വിശദാംശങ്ങൾ നൽകണം, എമർജൻസി കോൺടാക്റ്റുകളുടെ നമ്പറുകൾ നൽകണം, അവർ ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന അവയവങ്ങളുടെ വിശദാംശങ്ങൾ നൽകണം.

അതേസമയം മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ രക്തബന്ധമുള്ളവരിൽ നിന്ന് വിശദമായ കൗൺസിലിംഗ് പ്രക്രിയയ്ക്ക് ശേഷം ആശുപത്രികൾക്കും ഡോക്ടർമാർക്കും അവരിൽ നിന്നും സമ്മതം വാങ്ങണമെന്ന് മനുഷ്യ അവയവങ്ങളുടെയും ടിഷ്യൂകളുടെയും ട്രാൻസ്പ്ലാൻറേഷൻ നിയമം നിർബന്ധമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us