ബെംഗളൂരു: നഗരത്തില്‍ ശക്തമയ മഴയെ തുടർന്ന് ജാഗ്രത നിർദേശം. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മഴ തുടരുന്നതിനാലും മൈസുരു- കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാല്‍ വേഗതയില്‍ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അര്‍ബന്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. കോളേജുകള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും…
Read MoreTag: holiday
കേരളത്തിലെ 11 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട് ജില്ലകള്‍ക്ക് പുറമേ ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇന്ന് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി. ഇടുക്കിയില്‍ ഇന്ന് അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ആലപ്പുഴയില്‍ തീവ്രമഴ മുന്നറിയിപ്പ് ആയ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്.
Read Moreതൃശൂർ പൂരം; 19 ന് പ്രാദേശിക അവധി
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂർ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുൻനിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് കേരളത്തിൽ പൊതു അവധി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിവസം ശമ്പളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.
Read Moreപൂജ അവധി; കേരളത്തിലേക്ക് 14 സ്പെഷ്യൽ സർവീസുകളുമായി കേരള ആർടിസി
ബെംഗളുരു: പൂജ അവധിയോടാനുബന്ധിച്ച് കേരള ആർടിസി കൂടുതൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതൽ 31 വരെ നാട്ടിലേക്കും തിരിച്ചും 14 സ്പെഷ്യൽ സർവീസുകൾ ആണ് നടത്തുക. കോഴിക്കോട് -4, എറണാകുളം -4, കണ്ണൂർ -2, മലപ്പുറം-1, തൃശൂർ -2, കോട്ടയം – 1, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് അധിക സർവീസ് നടത്തുക. സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
Read Moreനഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക് നാളെ അവധി
ബംഗളൂരു: സ്വകാര്യ ബസ്, ഓട്ടോ ടാക്സി ബന്ദിനെ തുടർന്ന് നാളെ നഗരത്തിലെ സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അസോഷ്യേറ്റ് മാനേജ്മെന്റ് ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജനറൽ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു. ശക്തി പദ്ധതി നടപ്പിലാക്കിയതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബംഗളൂരു നഗരത്തിൽ ഓട്ടോ, ടാക്സി സ്വകാര്യ ബസ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ബന്ദ് പ്രഖ്യാപിച്ചത്.
Read Moreഒക്ടോബർ 3 ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നവവരാത്രിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Read Moreബെംഗളൂരു മഴ: സ്കൂളുകൾക്ക് അവധി
ബെംഗളൂരു: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കെആർ പുരം (ഈസ്റ്റ് ബെംഗളൂരു) താലൂക്കിലെ സ്കൂളുകൾക്കും കോളേജുകൾക്കും ബെംഗളൂരു അർബൻ ജില്ലാ ഭരണകൂടം ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ് അവധി പ്രഖ്യാപിത്. ചൊവ്വാഴ്ചയും നിരവധി സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു
Read Moreനാളെ ബാങ്ക് അവധി
ബെംഗളൂരു: ഇന്ത്യയിലെ പല നഗരങ്ങളിലും മുഹറം പ്രമാണിച്ച് നാളെ ബാങ്ക് പ്രവർത്തിക്കില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ നാളെ ബാങ്ക് അവധിയാണെന്ന വിവരം നൽകിയിട്ടുണ്ട്. എന്നാൽ രാജ്യം മുഴുവൻ നാളെ ബാങ്കുകൾ അടച്ചിടില്ല ചില നഗരങ്ങളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. ബെംഗളൂരു, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ലഖ്‌നൗ, , ഭോപ്പാൽ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നാളെ ബാങ്കുകൾക്ക് അവധിയാണ്. അതേസമയം, ഭുവനേശ്വർ, ചണ്ഡീഗഡ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഇംഫാൽ, ജമ്മു, കൊച്ചി, പനാജി, ഷില്ലോങ്, ഷിംല, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നാളെ ബാങ്കുകൾ…
Read Moreനാളെ മുതൽ 5 ദിവസത്തേക്ക് ബാങ്കവധി
ബെംഗളൂരു: വിവിധ പൊതു അവധികൾ കാരണം നാളെ മുതൽ അടുത്ത 5 ദിവസത്തേക്ക് രാജ്യത്ത് പല സ്ഥലങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. വിശദമായ വിവരം ചുവടെ. നവംബർ 3: നരക ചതുർദശി – ബെംഗളൂരു നവംബർ 4: ദീപാവലി അമാവാസി (ലക്ഷ്മി പൂജ)/ദീപാവലി/കാളി പൂജ -അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂൺ, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊൽക്കത്ത , ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പനാജി, പട്‌ന, റായ്പൂർ, റാഞ്ചി, ഷില്ലോംഗ്, ഷിംല,…
Read More