പിയുസി പരീക്ഷയ്ക്കും ഹിജാബ് വിലക്ക് 

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളെ കര്‍ണാടകയിലെ സെക്കന്റ് പിയുസി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന മന്ത്രി ബി സി നാഗര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിയമങ്ങള്‍ പാലിക്കണം, ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല’- മന്ത്രി പറഞ്ഞു. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നതില്‍നിന്നു തടഞ്ഞ ശേഷം ഏപ്രില്‍ 22 മുതല്‍ മെയ് 18 വരെ കര്‍ണാടക സര്‍ക്കാര്‍,നിര്‍ണായക സെക്കന്റ് പിയുസി പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. 6,84,255 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഹിജാബുമായി ബന്ധപ്പെട്ട് വീണ്ടും വിവാദമുയരാനുള്ള സാധ്യത നിലനില്‍ക്കെ…

Read More

വിവാദങ്ങൾ ഒഴിയാതെ കർണാടക

ബെംഗളൂരു: യാത്രകള്‍ക്കായി മുസ്‌ലിം കാബ് ഡ്രൈവര്‍മാരെ വിളിക്കരുതെന്നാവശ്യവുമായി കര്‍ണാടകയില്‍ വീണ്ടും വിവാദങ്ങൾ. വീടുകൾ തോറും കയറി ഇറങ്ങി ഇത്തരത്തിലുള്ള പ്രചരണം നടത്തി വരികയാണ് ചില സംഘടനകൾ. “നമ്മള്‍ ക്ഷേത്രത്തിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പോകുമ്പോള്‍ നോണ്‍ വെജ് ഭക്ഷണം കഴിക്കാറില്ല. എന്നാല്‍ നമ്മുടെ ദൈവത്തിലും സംസ്‌കാരത്തിലും വിശ്വസിക്കാത്തവരുടെ കൂടെയാണ് പോകുന്നത്. അവര്‍ നമ്മളെ അവിശ്വാസികള്‍ എന്നാണ് വിളിക്കാറുള്ളത്. അവരുടെ മതമാണ് അവര്‍ക്ക് പ്രധാനം. നമുക്ക് നമ്മുടേതും”- സംഘടനാ മേധാവി ഭാരത് ഷെട്ടി പറഞ്ഞു. ഹിജാബ്, ഹലാല്‍ ഭക്ഷണം, പള്ളികളിലെ ബാങ്ക് തുടങ്ങിയ വിവാദങ്ങൾക്കൊടുവിലാണ് അടുത്തതുമായി ചില സംഘടനകൾ…

Read More

ഞങ്ങള്‍ക്ക് വീഡിയോയെ പറ്റി ഒന്നും അറിയില്ല, മുസ്‌കാന്റെ പിതാവ്

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിൽ ശ്രദ്ധ നേടിയ കോളേജ് വിദ്യാർത്ഥിനി ആയിരുന്നു മുസ്‌കാൻ. ഹിജാബ് ധരിച്ച് വിദ്യാലയങ്ങളില്‍ എത്തിയ പെണ്‍കുട്ടികളെ ഒരു സംഘം ആളുകൾ ആക്രമിച്ച്‌ തിരിച്ചയച്ച്‌ കൊണ്ടിരിക്കുന്നതിനിടെ അതിനെ ഒറ്റക്ക് സധൈര്യം ചെറുത്ത കോളജ് വിദ്യാര്‍ഥിനിയായ മുസ്കാന്‍ ഖാന്‍. ഇതേ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുസ്കാന് അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പ​ങ്കെടുത്ത് മുസ്കാന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മുസ്കാനെ അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അല്‍-ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടേത് എന്ന പേരില്‍ ഒരു വീഡിയോ…

Read More

അൽഖാഇദയുടെ വീഡിയോ, കർണാടക സർക്കാർ അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് ആഗോള ഭീകര സംഘടനയായ അല്‍ഖാഇദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി പുറത്തുവിട്ട പുതിയ വിഡിയോ സംബന്ധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം വിലക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ കാവി ഷാള്‍ ധരിച്ച്‌ ജയ് ശ്രീരാം വിളിച്ചെത്തിയ യുവാക്കളെ അല്ലാഹു അക്ബര്‍ വിളിച്ച്‌ പ്രതിരോധിച്ച മുസ്ലിം പെണ്‍കുട്ടിയെ പിന്തുണച്ചുകൊണ്ടുള്ള വിഡിയോ ആണ് പുറത്തുവന്നത്. എവിടെ നിന്നാണ് വിഡിയോ വന്നതെന്നതിനെക്കുറിച്ചും അതിന് പിന്നിലുള്ളവരെക്കുറിച്ചും ആഭ്യന്തര വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര…

Read More

ഹിജാബിന്റെ പേരിൽ ഉണ്ടായ പ്രശ്നങ്ങളിൽ എൻ ഐ എ അന്വേഷണം വേണം, കേന്ദ്രമന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിഷയത്തിന്റെ പേരില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെ. വിഷയത്തിലെ അന്താരാഷ്‌ട്ര ഇടപെടലുകള്‍ അന്വേഷണ വിധയമാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. മംഗളൂരുവിലെ എന്‍ഐടിടിയില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. ദക്ഷിണേന്ത്യയിലെ സമാധാനം ഇല്ലാതെയാക്കുന്നത് ആരാണെന്നും അതിനായി ആരെയൊക്കെ കരുവാക്കുന്നുണ്ടെന്നും പുറത്തു കൊണ്ട് വരണമെന്നും രാജ്യത്ത് സമാധാനം പുനർ സ്ഥാപിക്കണമെന്നും കരന്തലജെ ആവശ്യപ്പെട്ടു. ഹലാൽ വിഷയത്തിലും മന്ത്രി പ്രതികരണം അറിയിച്ചു

Read More

പരീക്ഷ ബഹിഷ്കരിച്ചത് 22000 ൽ അധികം വിദ്യാർത്ഥികൾ

ബെംഗളൂരു: കര്‍ണ്ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ തുടര്‍ന്ന് 22000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാതെ വിട്ടു നിന്നതായി റിപ്പോർട്ട്‌. 22063 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാതെ വിട്ടു നിന്നത്. കല്‍ബുര്‍ഗി ജില്ലയില്‍ നിന്നുള്ളവരാണ് കൂടുതൽ പേരും. പരീക്ഷ ബഹിഷ്‌കരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പുന:പരീക്ഷ നടത്തേണ്ടെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാ ഹാളുകളില്‍ പ്രവേശിപ്പിക്കില്ലെന്നും, പരീക്ഷ ബഹിഷ്‌കരിക്കുന്നവര്‍ക്ക് പുന:പരീക്ഷ നടത്തില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ കോടതി വിധി ലംഘിച്ച്‌ ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിച്ച അദ്ധ്യാപകരേയും സസ്‌പെന്‍ഡ്…

Read More

ഹിജാബ്, ഹലാൽ വിവാദങ്ങൾ സൃഷ്‌ടിച്ച സംഘടനകൾ നിരോധിക്കണമെന്ന് കോൺഗ്രസ്‌

ബെംഗളൂരു: ഹിജാബ്, ഹലാല്‍ വിവാദങ്ങൾ സൃഷ്ടിച്ച പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ സംസ്ഥാനത്തു നിന്നും നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ കര്‍ണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക എം എല്‍ എ മാര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകളാണെന്നും എം എല്‍ എമാരുടെ നിവേദനത്തില്‍ ആരോപിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

Read More

ഹിജാബ് ധരിച്ച് പരീക്ഷ, 2 അധ്യാപകർ കൂടി സസ്പെൻഷനിൽ

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ജെവര്‍ഗിയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് രണ്ട് അധ്യാപകരെ കൂടി സസ്പെന്‍ഡ് ചെയ്തു. ഇതേ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് അധ്യാപകരെ സസ്പെൻഡ്‌ ചെയ്തിരുന്നു. ജെവര്‍ഗി താലൂക്ക് ശ്രീരാമസേന പ്രസിഡന്‍റ് നിംഗനഗൗഡ മാലിപാട്ടില്‍ നല്‍കിയ പരാതിയിമേലാണ് നടപടി. ഡി.ഡി.പി.ഐക്ക് മാലിപാട്ടില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ഡി.പി.ഐ പരീക്ഷാ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സൂപ്രണ്ടിന്റെ അന്വേഷണത്തിലാണ് അല്‍റു സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ ഹയാദ് ഭഗ്‌വന്‍, കൊടച്ചി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി…

Read More

ഹിജാബ് വിവാദത്തിൽ വീണ്ടും സസ്പെൻഷൻ

ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ അനുവദിച്ച രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ ഏഴ് അധ്യാപകരെ സസ്പെൻഡ്‌ ചെയ്തു. പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർക്കും സുപ്രണ്ട്മാർക്കും എതിരെയാണ് നടപടി സ്വീകരിച്ചത്. കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ സിഎസ് പാട്ടീല്‍ ബോയ്സ് ഹൈസ്‌കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ എസ് എസ് എല്‍ സി പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് തടഞ്ഞു കൊണ്ട് കഴിഞ്ഞ മാര്‍ച്ച്‌ 15 നാണ് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കോടതി…

Read More

മുഖ്യമന്ത്രിക്കെതിരെ അസഭ്യ പരാമർശം ; വ്ളോഗർ അറസ്റ്റിൽ

ബെംഗളൂരു: ഹിന്ദുക്കള്‍ക്കും, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കുമെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ വിവാദ വ്‌ളോഗര്‍ അറസ്റ്റില്‍. വ്‌ളോഗര്‍ ഷഹ്ബാസ് ഖാന്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഖാനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹിജാബ് വിഷയത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെയായിരുന്നു ഖാന്റെ അധിക്ഷേപ പരാമര്‍ശം. ഹിന്ദുക്കള്‍ക്കും, മുഖ്യമന്ത്രിയ്‌ക്കുമെതിരെ അസഭ്യവാക്കുകള്‍ ഇയാള്‍ പ്രയോഗിച്ചിരുന്നു. ബിജെപി നേതാക്കളായ പ്രതാപ് സിമ്ഹ, തേജസ്വി സൂര്യ, ഈശ്വരപ്പ എന്നിവരെ വീട്ടില്‍ കയറി ചെരുപ്പ് കൊണ്ട് മുഖത്ത് അടിക്കുമെന്നും ഇയാള്‍ സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞിരുന്നു. അയ്യായിരം പോലീസുകാരെ…

Read More
Click Here to Follow Us