പിയുസി പരീക്ഷയ്ക്കും ഹിജാബ് വിലക്ക് 

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളെ കര്‍ണാടകയിലെ സെക്കന്റ് പിയുസി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന മന്ത്രി ബി സി നാഗര്‍ അറിയിച്ചു.

എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിയമങ്ങള്‍ പാലിക്കണം, ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല’- മന്ത്രി പറഞ്ഞു.

ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നതില്‍നിന്നു തടഞ്ഞ ശേഷം ഏപ്രില്‍ 22 മുതല്‍ മെയ് 18 വരെ കര്‍ണാടക സര്‍ക്കാര്‍,നിര്‍ണായക സെക്കന്റ് പിയുസി പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. 6,84,255 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

ഹിജാബുമായി ബന്ധപ്പെട്ട് വീണ്ടും വിവാദമുയരാനുള്ള സാധ്യത നിലനില്‍ക്കെ പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അവശ്യ സമ്പ്രദായമല്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് റിതു രാജിന്റെ നേതൃത്വത്തിലുള്ള കര്‍ണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച്, ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടുന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷ തള്ളിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts