ഞങ്ങള്‍ക്ക് വീഡിയോയെ പറ്റി ഒന്നും അറിയില്ല, മുസ്‌കാന്റെ പിതാവ്

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിൽ ശ്രദ്ധ നേടിയ കോളേജ് വിദ്യാർത്ഥിനി ആയിരുന്നു മുസ്‌കാൻ. ഹിജാബ് ധരിച്ച് വിദ്യാലയങ്ങളില്‍ എത്തിയ പെണ്‍കുട്ടികളെ ഒരു സംഘം ആളുകൾ ആക്രമിച്ച്‌ തിരിച്ചയച്ച്‌ കൊണ്ടിരിക്കുന്നതിനിടെ അതിനെ ഒറ്റക്ക് സധൈര്യം ചെറുത്ത കോളജ് വിദ്യാര്‍ഥിനിയായ മുസ്കാന്‍ ഖാന്‍.

ഇതേ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുസ്കാന് അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പ​ങ്കെടുത്ത് മുസ്കാന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ മുസ്കാനെ അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അല്‍-ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടേത് എന്ന പേരില്‍ ഒരു വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം മുസ്കാനും കുടുംബത്തിനുമെതിരെ രൂക്ഷ പ്രതികരണമാണ് പാലഭാഗത്തു നിന്നും വരുന്നത്. തുടർന്ന് മുസ്‌കാന്റെ പിതാവ് തന്നെ പ്രതികരണവുമായി രംഗത്ത് എത്തി.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

ഭീകര സംഘടനാ നേതാവിന്റെ പ്രസ്താവന തെറ്റാണെന്നും കുടുംബം ഇന്ത്യയില്‍ സമാധാനത്തോടെ ജീവിച്ചുവരികയാണെന്നും പിതാവ് മാധ്യമങ്ങളെ അറിയിച്ചു.

ഇത്തരം സംഭവങ്ങള്‍ കുടുംബത്തിന്റെ സമാധാനം കെടുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സത്യാവസ്ഥ കണ്ടെത്താന്‍ പൊലീസിനും സംസ്ഥാന സര്‍ക്കാരിനും ഏത് അന്വേഷണവും ആരംഭിക്കാമെന്നും പറഞ്ഞു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

അയാള്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞാന്‍ ഇന്ന് അയാളെ ആദ്യമായി കാണുന്നു. അയാള്‍ അറബിയില്‍ എന്തോ പറഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാം ഇവിടെ സ്നേഹത്തോടെയും വിശ്വാസത്തോടെയും സഹോദരങ്ങളെപ്പോലെയാണ് ജീവിക്കുന്നത്.

മുസ്കാന്‍ ഒരു വിദ്യാര്‍ഥിനിയാണെന്നും അവള്‍ക്ക് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും പിതാവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts