17 -കാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 7 വർഷം കഠിന തടവ്

മംഗളൂരു: 2014 -ൽ 17 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇലക്‌ട്രീഷ്യനെ ഏഴ് വർഷം കഠിന തടവ് ശിക്ഷിച്ച് ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതി-1 അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി സാവിത്രി വി ഭട്ട് തിങ്കളാഴ്ച വിധിച്ചു. പെൺകുട്ടിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അയാൾ കുട്ടിയോട് പറഞ്ഞിരുന്നു. 2014 ഓഗസ്റ്റ് 4 ന് രാവിലെ 8.30 ന് പരീക്ഷ എഴുതാൻ കോളേജിലേക്ക് പോകുന്ന വഴി പ്രതി കാറിൽ എത്തി തട്ടിക്കൊണ്ടുപോകുകയും. അവിടെ നിന്ന് ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോയി ഒരു ലോഡ്ജിൽ താമസിപ്പിച്ചു, അവിടെ…

Read More

അശ്ലീല വീഡിയോ വിവാദം; ഉദ്യോഗസ്ഥർക്കെതിരേയുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു.

ബെംഗളൂരു : മുൻമന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തായ സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കഴിഞ്ഞദിവസം നൽകിയ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി കബൺ പാർക്ക് പോലീസിൽ നൽകിയ പരാതിയിന്മേൽ കേസെടുക്കാൻ വൈകിയത് ചൂണ്ടിക്കാട്ടി മറ്റൊരു സാമൂഹിക പ്രവർത്തകൻ ആദർശ് ആർ. അയ്യർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. ഇതിനെതിരേ ഓഫീസർമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. പോലീസ് കമ്മിഷണർ കമൽ പന്ത്,…

Read More

പീഡനത്തിനിരയായ പതിനാറുകാരിക്ക് ഗർഭഛിത്രത്തിന് അനുമതി നൽകി ഹൈക്കോടതി

ബെംഗളൂരു : പീഡനത്തിനിരയായ പതിനാറുകാരിയുടെ രക്ഷയ്‌ക്കായി ഹൈക്കോടതി ബെലഗാവിയിലെ ജില്ലാ സിവിൽ ആശുപത്രിയോട് 25 ആഴ്‌ചത്തെ ഗർഭം ഉടനടി വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. കോടതിയുടെ ധാർവാഡ് ബെഞ്ചിലെ ജസ്റ്റിസ് എൻ എസ് സഞ്ജയ് ഗൗഡ കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ “ഹർജിക്കാരിക്ക് 16 വയസ്സ് മാത്രമേയുള്ളൂ, ഒരു കുട്ടിയെ പ്രസവിക്കാനും അവൾ നിലനിൽക്കുന്ന സാമൂഹിക ചുറ്റുപാടിൽ അതിനെ വളർത്താനുമുള്ള അവളുടെ സാഹചര്യം ഓർമ്മിക്കേണ്ടതാണ്. ഗർഭം അവസാനിപ്പിക്കാനുള്ള പെൺകുട്ടിയുടെ അഭ്യർത്ഥന പരിഗണിക്കുമ്പോൾ … അവളുടെ മാതാപിതാക്കളുടെ അവസ്ഥ പരിഗണിക്കണം. ഗർഭം തുടരുന്നതിന്റെ അനന്തരഫലങ്ങൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം…

Read More

ഇന്റർമീഡിയറ്റ് സെമസ്റ്റർ പരീക്ഷകൾ നടത്താൻ നിയമ സർവകലാശാലയ്ക്ക് ഹൈക്കോടതി അനുമതി നൽകി

ബെംഗളൂരു : ഇന്റർമീഡിയറ്റ് സെമസ്റ്റർ പരീക്ഷകൾ നടത്താൻ ഹൈക്കോടതി ബുധനാഴ്ച കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിക്ക് (കെഎസ്എൽയു) അനുമതി നൽകി. നവംബർ 15 മുതൽ ആരംഭിക്കാനിരുന്ന കെഎസ്‌എൽയു സർക്കുലർ നിർബന്ധിത പരീക്ഷകൾ സ്റ്റേ ചെയ്തുകൊണ്ടുള്ള സിംഗിൾ ജഡ്ജിയുടെ 2021 നവംബർ 12-ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിന് സർവകലാശാല നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയും ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അപ്പീൽ അംഗീകരിക്കുകയും സിംഗിൾ ജഡ്ജിക്ക് മുമ്പാകെയുള്ള ഹർജിക്കാരായ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും (ബിസിഐ) വിദ്യാർത്ഥികൾക്കും…

Read More

കന്നഡ നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവിൽ കേന്ദ്ര നിലപാട് വ്യക്തമാക്കണം ;ഹൈക്കോടതി

ബെംഗളൂരു : ദേശീയ വിദ്യാഭ്യാസ നയം 2020 (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി 2021–22 അധ്യയന വർഷം മുതൽ ബിരുദ കോഴ്സുകൾക്ക് കന്നഡ നിർബന്ധിത ഭാഷയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ നിലപാട് വ്യക്തമാക്കാൻ കർണാടക ഹൈക്കോടതി തിങ്കളാഴ്ച കേന്ദ്രത്തോട് നിർദേശിച്ചു. സംസ്‌കൃത ഭാരതി (കർണാടക) ട്രസ്റ്റും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയും ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.  

Read More

‘വിദ്യാഭ്യാസത്തിൽ രാഷ്ട്രീയം കൊണ്ടുവരരുത്’; ബിരുദ വിദ്യാർത്ഥികൾക്ക് കന്നഡ നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ ഹൈക്കോടതി

ബെംഗളൂരു : ബിരുദ വിദ്യാർത്ഥികൾക്ക് പ്രാദേശിക ഭാഷയായ കന്നഡ പഠനം നിർബന്ധമാക്കിയതിന് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വ്യാഴാഴ്ച വിമർശിച്ചു, എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തിൽ രാഷ്ട്രീയം കൊണ്ടുവരുന്നതെന്ന് ചോദിച്ചു.ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌കൃത ഭാരത ട്രസ്റ്റും മറ്റുള്ളവരും സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. ബിരുദ വിദ്യാർത്ഥികൾക്ക് പ്രാദേശിക ഭാഷ നിർബന്ധമാക്കിയ തീരുമാനം പുനഃപരിശോധിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.വിദ്യാർത്ഥികളെ കന്നഡ ഭാഷ പഠിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ പഠനം പ്രോത്സാഹിപ്പിക്കുന്നതിന്…

Read More

ഹൈടെക് മെഡിക്കൽ എമർജൻസി റെസ്‌പോൺസ് സിസ്റ്റം വാങ്ങുന്നതിലെ കാലതാമസം ;ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

ബെംഗളൂരു : ഓഗസ്റ് 31ന് കോടതിക്ക് പുതിയ ടെണ്ടർ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടും ആധുനിക ആംബുലൻസുകളോട് കൂടിയ ഹൈടെക് മെഡിക്കൽ എമർജൻസി സംവിധാനം വാങ്ങുന്നതിനുള്ള പുതുക്കിയ ടെൻഡറിന് സംസ്ഥാന മന്ത്രിസഭയുടെ പുതിയ അനുമതി വാങ്ങാൻ വൈകിയതിൽ ഹൈക്കോടതി ബുധനാഴ്ച അതൃപ്തി രേഖപ്പെടുത്തി. “എമർജൻസി മെഡിക്കൽ റെസ്‌പോൺസ് ആംബുലൻസുകൾ ജിപിഎസ് സംവിധാനത്തോട് കൂടിയതും വളരെ പ്രാധാന്യമുള്ളതും പൊതുതാൽപ്പര്യമുള്ളതുമാണെങ്കിലും നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടിയെ അഭിനന്ദിക്കാനാവില്ല,” കോടതി നിരീക്ഷിച്ചു.

Read More

സിറ്റിങ് ജഡ്ജിമാർക്ക് പത്മ പുരസ്‌കാരം നൽകണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും സിറ്റിങ് ജഡ്ജിമാർക്ക് പത്മ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നൽകുന്നതിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി (പിഎൽ) ഹൈക്കോടതി തള്ളി. “ജഡ്ജിമാരുടെ ഉന്നമനത്തിനായി നിങ്ങൾക്ക് ഇതിലും മികച്ച ഒരു വിഷയം ലഭിക്കില്ലേ? ഞങ്ങൾ അവാർഡിന് തീർത്തും എതിരാണ്,” ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഹുബ്ബള്ളി ആസ്ഥാനമായുള്ള കൺസൾട്ടിംഗ് ന്യൂറോ സൈക്യാട്രിസ്റ്റും അഭിഭാഷകനുമായ ഡോ വിനോദ് ജി കുൽക്കർണിയോട് പറഞ്ഞു.    

Read More

ഡ്രീം 11 പ്രൊമോട്ടർമാർക്കെതിരെ നിർബന്ധിത നടപാടില്ല: പോലീസിനോട് ഹൈക്കോടതി

ബെംഗളൂരു : ഓൺലൈൻ ഗെയിമിംഗ് കമ്പനിയായ ഡ്രീം 11 ന്റെ പ്രമോട്ടർമാർക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ബെഞ്ച് വ്യാഴാഴ്ച സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടു. 1963ലെ കർണാടക പോലീസ് ആക്‌ട് ഭേദഗതിയിലൂടെ സംസ്ഥാനത്ത് ഓൺലൈൻ ചൂതാട്ടത്തിന് നിരോധനം ഏർപ്പെടുത്തിയ കർണാടക പോലീസ് (ഭേദഗതി) ആക്‌ട് പ്രകാരം തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗെയിമിംഗ് ആപ്പിന്റെ രണ്ട് പ്രമോട്ടർമാർ കോടതിയെ സമീപിച്ചു. അതേസമയം, സംസ്ഥാനത്ത് അടുത്തിടെ ഏർപ്പെടുത്തിയ ഓൺലൈൻ ചൂതാട്ട നിരോധനത്തിനെതിരെ ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾ ഹൈക്കോടതിയിൽ നിരവധി ഹർജികൾ ഫയൽ ചെയ്ത…

Read More

അനധികൃത കെട്ടിടം പൊളിക്കൽ;ബിബിഎംപി സമർപ്പിച്ച റിപ്പോർട്ടിൽ സംതൃപ്തിയില്ല.

ബെംഗളൂരു: ബെംഗളൂരുവിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട്  ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത സമർപ്പിച്ച റിപ്പോർട്ടിൽ തൃപ്തിയില്ലെന്ന് കർണാടക ഹൈക്കോടതി അറിയിച്ചു . “അനുവദനീയമായ പ്ലാൻ ഇല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളുടെ സർവേയെക്കുറിച്ചുള്ള അടുത്ത വാദം കേൾക്കൽ തീയതിയായ ഡിസംബർ 9 ന് സത്യവാങ്മൂലം സമർപ്പിക്കണം,” എന്ന് കോടതി ഉത്തരവിട്ടു. ചീഫ് കമ്മീഷണർ ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും അനധികൃത കെട്ടിടങ്ങൾപൊളിക്കുന്നതിന്റെ പുരോഗതി അറിയിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.   ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്ബിബിഎംപി…

Read More