ബെംഗളൂരു : പീഡനത്തിനിരയായ പതിനാറുകാരിയുടെ രക്ഷയ്‌ക്കായി ഹൈക്കോടതി ബെലഗാവിയിലെ ജില്ലാ സിവിൽ ആശുപത്രിയോട് 25 ആഴ്‌ചത്തെ ഗർഭം ഉടനടി വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചു.
കോടതിയുടെ ധാർവാഡ് ബെഞ്ചിലെ ജസ്റ്റിസ് എൻ എസ് സഞ്ജയ് ഗൗഡ കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ “ഹർജിക്കാരിക്ക് 16 വയസ്സ് മാത്രമേയുള്ളൂ, ഒരു കുട്ടിയെ പ്രസവിക്കാനും അവൾ നിലനിൽക്കുന്ന സാമൂഹിക ചുറ്റുപാടിൽ അതിനെ വളർത്താനുമുള്ള അവളുടെ സാഹചര്യം ഓർമ്മിക്കേണ്ടതാണ്. ഗർഭം അവസാനിപ്പിക്കാനുള്ള പെൺകുട്ടിയുടെ അഭ്യർത്ഥന പരിഗണിക്കുമ്പോൾ … അവളുടെ മാതാപിതാക്കളുടെ അവസ്ഥ പരിഗണിക്കണം. ഗർഭം തുടരുന്നതിന്റെ അനന്തരഫലങ്ങൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് വിഭാവനം ചെയ്യുന്ന മാന്യമായ ജീവിതത്തിന് ഗുരുതരമായതും ഹാനികരവുമാണ് ചൂണ്ടുകാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.