അനധികൃത കെട്ടിടം പൊളിക്കൽ;ബിബിഎംപി സമർപ്പിച്ച റിപ്പോർട്ടിൽ സംതൃപ്തിയില്ല.

ബെംഗളൂരു: ബെംഗളൂരുവിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട്  ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത സമർപ്പിച്ച റിപ്പോർട്ടിൽ തൃപ്തിയില്ലെന്ന് കർണാടക ഹൈക്കോടതി അറിയിച്ചു .

അനുവദനീയമായ പ്ലാൻ ഇല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളുടെ സർവേയെക്കുറിച്ചുള്ള അടുത്ത വാദം കേൾക്കൽ തീയതിയായ ഡിസംബർ 9 ന് സത്യവാങ്മൂലം സമർപ്പിക്കണം,” എന്ന് കോടതി ഉത്തരവിട്ടു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

ചീഫ് കമ്മീഷണർ ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും അനധികൃത കെട്ടിടങ്ങൾപൊളിക്കുന്നതിന്റെ പുരോഗതി അറിയിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.  

ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്ബിബിഎംപി കമ്മീഷണറോട് വിഷയത്തിൽ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts