സംസ്ഥാനത്ത് വ്യാപക നാശം വിതച്ച് മഴ

ബെംഗളൂരു :വെള്ളിയാഴ്ച വൈകുന്നേരം നഗരത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴ ആഘോഷങ്ങൾക്കും ഘോഷയാത്രയ്ക്കും നാശം വരുത്തി. തെക്ക്, കിഴക്കൻ ബെംഗളൂരുവിൽ കനത്ത മഴ ലഭിച്ചു.താഴ്ന്ന പ്രദേശങ്ങളായ എച്ച്എസ്ആർ ലേഔട്ട്, അനുഗ്രഹ ലേഔട്ട്, എൽ.എൻ. പുര, ബിലേക്കഹള്ളി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം റോഡുകൾ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിലെ ചില വീടുകളിലും വെള്ളം കയറി വ്യാപക നാശം വിതച്ചു. കർണാടക സംസ്ഥാന ദുരന്തനിവാരണ സെൽ പ്രവജനം അനുസരിച്ച് “ബിബിഎംപി പ്രദേശത്ത് ഇടിമിനാളോട് കൂടിയ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും”ഉണ്ടാകും. അടുത്ത 48 മണിക്കൂറിൽ “മഴ…

Read More

സംസ്ഥാനത്ത് ഒക്ടോബർ 17 വരെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു : സംസ്ഥാനത്ത് നിരവധി ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്, ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു.എന്നാൽ ഈ മഴ ഒക്ടോബർ 17 വരെ ശക്തമായി ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാംഗ്ലൂർ, ചിക്കമംഗളൂരു, ഹസ്സൻ, മൈസൂർ, കുടക്, ശിവമോഗ, തുംകൂർ, ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങി വിവിധ ജില്ലകൾക്ക് മുൻകരുതൽ നടപടികൾ നൽകിയിട്ടുണ്ട്.കനത്ത മഴയ്‌ക്കെതിരായ മുൻകരുതൽ എന്ന നിലയ്ക്കാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.

Read More

കനത്ത മഴയിൽ മഡിവാള തടാകം നിറഞ്ഞൊഴുകി; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ബെംഗളൂരു: മഡിവാള തടാകം മഴ കനത്തതിനെ തുടർന്ന് വ്യാഴാഴ്ച കരകവിഞ്ഞു.ബിഡിഎം ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട്, അനുഗ്രഹ ലേഔട്ട്, മഡിവാല എന്നിവ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ മഡിവാല തടാകം നിറഞ്ഞതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയത്. അതേസമയം, അടുത്ത മൂന്ന് ദിവസത്തേക്ക് കർണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആണ് നഗരം കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കാൻ തുടങ്ങിയത്, ഇത് പിന്നീട് വെള്ളപ്പൊക്കത്തിന് കാരണമായി

Read More

തുടർകഥയായി കെട്ടിട തകർച്ച ;അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബെംഗളൂരു : ഒരു മാസത്തിനുള്ളിൽ കെട്ടിടങ്ങളുടെ തുടർച്ചയായ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കുക ആണ് സംസ്ഥാനം,അതിന്റെ പട്ടികയിൽ ഒന്നുകൂടെ ചൊവ്വാഴ്ച രാത്രി വൈകി റിപ്പോർട്ട് ചെയ്തു.നാല് നില കെട്ടിടം ഒരു നൂലിൽ തൂങ്ങിക്കിടക്കുകയായിരുന്നു.മഹാലക്ഷ്മി ലേഔട്ടിന് പരിധിയിലെ വൃഷഭവതി നഗർ വാർഡ് ആണ് സംഭവം. മഴയെ തുടർന്ന് അതിന്റെ അടിത്തറ ഒലിച്ചുപോയിക്കുകയായിരുന്നു. കെട്ടിടത്തിൽ താമസിച്ചിരുന്ന ആറോളം കുടുംബങ്ങൾ തലനാരിഴയ്ക്ക് രക്ഷപെടുത്തുകയും കെട്ടിടത്തിൽ നിന്ന് ഉടൻ ഒഴിപ്പിക്കുകയും ചെയ്തു. കെട്ടിടം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാമെന്നും അല്ലെങ്കിൽ സുരക്ഷ കണക്കിലെടുത്ത് സുരക്ഷിതമായി താഴേക്ക് വലിക്കേണ്ടി വരുമെന്നും ബിബിഎംപി അധികൃതർ പറഞ്ഞു.…

Read More

കർണാടകയിലെ ഒമ്പത്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, കർണാടകയിലെ ഒമ്പത്‌ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശിവമൊഗ, ഹാസൻ, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂരു, കുടക്, ഉഡുപ്പി, മൈസൂരു, ചാമരാജനഗർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തീരദേശ പ്രദേശങ്ങളിലുള്ളവരും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മേല്പറഞ്ഞ ജില്ലകളിൽ ശക്തമായതോ അഥവാ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബെംഗളൂരു നഗരത്തിലും വരുംദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പുണ്ട്.…

Read More

സംസ്ഥാനത്ത് മഴക്കെടുതിയിൽ 9 മരണം

ബെംഗളൂരു: സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 9 ആയി, 3 പേരെ കാണാതായി. വടക്കൻ ഗ്രാമങ്ങളിലും തീരദേശ ജില്ലകളിലും മഴ രൂക്ഷമായതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു തുടങ്ങി. ബെൽഗാവിയിൽ ഒഴുക്കിൽ പെട്ട് മരിച്ച 12 കാരിയുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് ബെംഗളൂരു – മംഗളുരു ദേശിയ പാത ഉൾപ്പടെ പല റോഡുകളും താത്കാലികമായി അടച്ചു. കുടകിലെ പ്രധാന റോഡുകൾ വെള്ളത്തിലായി. ഇനിയും അഞ്ചു ദിവസങ്ങൾക്കൂടി സംസ്ഥാനത്തു മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. സംസ്ഥാനത്തുടനീളം 131…

Read More

തീരപ്രദേശങ്ങളിൽ കനത്ത മഴ; റോഡ് ഗതാഗതം തടസ്സപെട്ടു

ബെംഗളൂരു: കർണാടകയിലെ നിരവധി തീരപ്രദേശങ്ങളിൽ ഞായറാഴ്ച തുടർച്ചയായി മഴ പെയ്തു. ഉഡുപ്പി, ദക്ഷിണ കന്നഡ, മറ്റ് ജില്ലകളിലെ നിരവധി റോഡുകളും പാർപ്പിട പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ട്രെയിൻ ഗതാഗതമുൾപ്പടെ തടസപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും വെള്ളം കവിഞ്ഞൊഴുകിയതിനാൽ ചേല്യാഡ്ക പാലത്തിലെ വാഹനങ്ങളുടെ ചലനം നിർത്തിവച്ചു. വാഹനസഞ്ചാരം സാധ്യമല്ലാത്തതിനാൽ, ശനിയാഴ്ച മഴ തുടങ്ങിയതോടെ അജിക്കല്ലു, ഗുമ്മറ്റഗഡ്ഡെ, കപിക്കാട് , ഒലതഡ്ക തുടങ്ങി നിരവധി ഗ്രാമങ്ങളിലെ താമസക്കാർ വാരാന്ത്യത്തിൽ യാത്ര ചെയ്യാനാകാതെ കുടുങ്ങി. തീരദേശ കർണാടകയിലെ പല റോഡുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. സർക്കാർ കണക്കുകൾ പ്രകാരം,…

Read More
Click Here to Follow Us