കർണാടകയിലെ ഒമ്പത്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, കർണാടകയിലെ ഒമ്പത്‌ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശിവമൊഗ, ഹാസൻ, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂരു, കുടക്, ഉഡുപ്പി, മൈസൂരു, ചാമരാജനഗർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തീരദേശ പ്രദേശങ്ങളിലുള്ളവരും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

മേല്പറഞ്ഞ ജില്ലകളിൽ ശക്തമായതോ അഥവാ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബെംഗളൂരു നഗരത്തിലും വരുംദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച നഗരത്തിന്റെ പലഭാഗങ്ങളിലും ശക്തമായ രീതിയിൽ മഴ ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വോട്ട് എണ്ണണം, യു.ഡി.എഫ്. ജയിക്കണം, ബാക്കി….; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us