ക്രിസ്ത്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

ലോകമെമ്പാടും ആരാധകരുള്ള തന്റേതായ നിലപാടുകൾ തുറന്നടിക്കുന്നു പോര്‍ച്ചുഗീസ് ഇതിഹാസവും അഞ്ചു തവണ ബാലണ്‍ഡിയോര്‍ ജേതാവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും താനെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചെത്തുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നാണ് റൊണാൾഡോ തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിവന്നിരിക്കുന്നത്.

റൊണാൾഡോ ക്ലബ്ബിൽ തിരിച്ചെത്തി എന്നുള്ളത് മാഞ്ചസ്റ്റർ യുനൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ലിസ്ബണിലാണ് റൊണാള്‍ഡോയുടെ മെഡിക്കല്‍ പരിശോധന നടക്കുക. അതിനു ശേഷമായിരിക്കും അദ്ദേഹം കരാറില്‍ ഒപ്പുവയ്ക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റൊണാള്‍ഡോ മാഞ്ചെസ്റ്ററിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

താൻ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുമ്പോള്‍ തന്നെ ഇവിടേക്കു ഒരിക്കല്‍ക്കൂടി മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആ വാക്ക് റൊണാൾഡോ പാലിക്കുകയും ചെയ്തിരിക്കുകയാണ്. 36 കാരനായ സൂപ്പര്‍ താരം രണ്ടു വര്‍ഷത്തെ കരാറിലാണ് ഒപ്പുവയ്ക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
[masterslider id="10"]

Related posts