എൻജിനിയറിങ് കോളേജുകൾക്ക് ബോംബ് ഭീഷണി സന്ദേശമയച്ചയാൾ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ എൻജിനിയറിങ് കോളേജുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാൾ അറസ്റ്റിൽ.

പശ്ചിമബംഗാൾ ഡാർജിലിങ് സാൽബരി സ്വദേശി ദീപാഞ്ജൻ മിത്ര(48) ആണ് അറസ്റ്റിലായത്. ബെംഗളൂരു വി.വി.പുരം പോലീസ് ഡാർജിലിങ്ങിലെത്തിയാണ് ഇയാളെ പിടികൂടിയത്.

ഒക്ടോബർ നാലിനാണ് ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബി.എം.എസ്. കോളേജ് ഓഫ് എൻജിനിയറിങ്, എം.എസ്. രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത്.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഇയാളുടെ ഇ-മെയിൽ വിലാസം കണ്ടെത്തിയാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിനുപുറമേ ബെംഗളൂരുവിലെ രണ്ട് സ്കൂളുകൾക്കും മംഗളൂരുവിലെ ഒരു സ്കൂളിനും പശ്ചിമബംഗാളിലെ ഏഴ് സ്കൂളുകൾക്കും ഇയാൾ വ്യാജബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതായി മൊഴിനൽകിയെന്ന് പോലീസ് അറിയിച്ചു.

കൊമേഴ്‌സ് ബിരുദധാരിയായ ഇയാൾ സോഫ്റ്റ്‌വേർ കോഴ്‌സുകൾ പൂർത്തിയാക്കിയശേഷം വിവിധ കമ്പനികളിൽ ജോലിചെയ്തിട്ടുണ്ട്.

2017-ൽ ജോലി നഷ്ടമായി തൊഴിൽരഹിതനാണ്. എന്തിനാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് പോലീസിന് വ്യക്തമായിട്ടില്ല. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് ഇ-മെയിൽ ഹിസ്റ്ററി മായ്ച്ച നിലയിലാണെന്നും പോലീസ് പറഞ്ഞു.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

അടുത്തിടെ ബെംഗളൂരുവിലെ ഒട്ടേറേ സ്ഥാപനങ്ങളിലേക്ക് വ്യാജബോംബ് ഭീഷണി സന്ദേശങ്ങളെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു കേസിൽ തുമ്പുണ്ടാക്കാൻ പോലീസിനായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വന്തം ഭക്ഷണച്ചെലവിനേക്കാൾ കൂടുതൽ തുക നായയ്ക്ക്! ബെംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതശൈലി കേട്ടാൽ ഞെട്ടും
[masterslider id="10"]

Related posts