നിയമസഭാ ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത്; മുൻമുഖ്യമന്ത്രി ബൊമ്മൈയുടെ മകന് ഷിഗ്ഗാംവി ടിക്കറ്റ്,

ബംഗളൂരു: കർണാടകത്തിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്നുമണ്ഡലങ്ങളിൽ രണ്ടെണ്ണത്തിലേക്ക് ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ഷിഗോണിൽ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകൻ ഭരത് ബസവരാജ് ബൊമ്മെയും സന്ദൂരിൽ ബംഗരു ഹനുമന്തയുമാണ് സ്ഥാനാർഥികൾ.

ചന്നപട്ടണയിൽ ജെ.ഡി.എസ്. സ്ഥാനാർഥിയാകും മത്സരിക്കുക. നവംബർ 13-നാണ് തിരഞ്ഞെടുപ്പ്. ഷിഗോൺ ബി.ജെ.പി.യുടെയും സന്ദൂർ കോൺഗ്രസിന്റെയും ചന്നപട്ടണ ജെ.ഡി.എസിന്റെയും മണ്ഡലങ്ങളാണ്.

  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

ബസവരാജ് ബൊമ്മെ ലോക്‌സഭാംഗമായതിനാലാണ് ഷിഗോണിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സന്ദൂരിലെ എം.എൽ.എ.യായിരുന്ന ഇ. തുക്കാറാം ലോക്‌സഭയിലെത്തിയതോടെയാണ് ആ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ലോക്‌സഭാംഗമായതാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പ് വരാൻ കാരണം.

ചന്നപട്ടണയിൽ യുവജനതാദൾ അധ്യക്ഷൻ നിഖിൽ കുമാരസ്വാമിയാകും ജെ.ഡി.എസ്. സ്ഥാനാർഥിയെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us