തുംകൂരുവിൽ യുവതി കൊല്ലപ്പെട്ട സംഭവം; അന്വേഷണത്തിനായി ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

ബെംഗളൂരു: ദിവസങ്ങൾക്ക് മുമ്പ് തുംകൂരുവിൽ 30-കാരിയായ യുവതിയെ കുന്നിൻ മുകളിൽ സംശയാസ്‌പദമായ രീതിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സെൻട്രൽ റെയ്‌ഞ്ച് ഐ.ജി. എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. എന്നാൽ യുവതി ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നു.ഇതിനാലാണ് വിശദമായ അന്വേഷണം നടത്തുന്നത്തിനായി ഐ.ജി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചത്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുംകൂരുവിലെ ഹീരോഹള്ളി കുന്നിൽ പശുക്കളെ മേയ്ക്കാൻ പോയ സമീപവാസിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് താലിമാല പൊട്ടിച്ചെടുത്തിരുന്നതിനാൽ മോഷണ ഉദ്ദേശമാണ് കൊലപാതകത്തിൽ കലാശിച്ച തെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ അലസമായി കിടന്നത് ശ്രദ്ധിച്ച ബന്ധുക്കൾ, യുവതി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായും പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ എന്നും അന്വേഷണ ഉദ്യോഗസ്‌റ്റ്ഡ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts