സൗജന്യ യാത്ര പദ്ധതി; ആർടിസി ക്ക് നഷ്ടം 295 കോടി 

ബെംഗളൂരു: കര്‍ണാടകയിലെ ആര്‍ ടി സി ബസുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ എസ് ആര്‍ ടി സി) ബസ് ചാര്‍ജ് 20 ശതമാനം വരെ വര്‍ധിപ്പിക്കണം എന്നാണ് നിര്‍ദേശം. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ ഗണ്യമായ നഷ്ടമാണ് കെ എസ് ആര്‍ടി സി റിപ്പോര്‍ട്ട് ചെയ്തത്. വര്‍ധിച്ച്‌ വരുന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിപ്പാര്‍ട്ട്മെന്റിനെ നിലനിര്‍ത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേ തീരൂ എന്ന് കെ…

Read More

കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ഒരു മാസം 8 യാത്ര ചെയ്യുന്നവർക്ക് അടുത്ത 2 യാത്രകൾ സൗജന്യം; പുതിയ പദ്ധതിയുമായി കെഎസ്ആർടിസി 

ബെംഗളൂരു: കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ ടിക്കറ്റ് നൽകുന്ന പദ്ധതിയിൽ യാത്രക്കാർക്ക് സൗജന്യങ്ങളുമൊരുക്കാൻ പദ്ധതി. രാജ്യത്തെ പ്രമുഖ ആർടിസികളിൽ ഉപയോഗിക്കുന്ന ചലോ ആപ് വഴി പുതിയ ട്രാവൽ കാർഡുകൾ അവതരിപ്പിക്കും. ഇതുപയോഗിച്ച് പതിവായി യാത്ര ചെയ്യുന്നവർക്ക് സൗജന്യയാത്രകൾ അനുവദിക്കും. മാസം ഒരേ റൂട്ടിൽ 20 യാത്ര ചെയ്യുന്നവർക്ക് 2 ദിവസം സൗജന്യയാത്ര, ബെംഗളൂരുവിലേക്ക് ഒരു മാസം 8 യാത്ര ചെയ്യുന്നവർക്ക് അടുത്ത 2 യാത്രകൾ സൗജന്യം, പതിവായി ഒരേ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഓഫറുകൾ എന്നിവയാണ് ആലോചിക്കുന്നത്. അടുത്തമാസം തിരുവനന്തപുരം ജില്ലയിൽ തുടക്കമിടാനും ഫെബ്രുവരി മുതൽ…

Read More

ബിരുദ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: സർക്കാർ കോളേജുകളിൽ പഠിക്കുന്ന മുഴുവൻ ബിരുദവിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുള്ള പദ്ധതി ഉടൻ തയ്യാറാക്കുമെന്നും തുക ഇതിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ വിദ്യാർത്ഥികൾക്കും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുന്നതിനായുള്ള ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ. സർക്കാർ കോളേജുകളിലെ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതി മുൻ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ ലാപ്‌ടോപ്പ് വിതരണം ചെയ്യപ്പെട്ടെങ്കിലും പിന്നീട് പദ്ധതി നിലച്ചു. ഈ പദ്ധതി ഉടൻ പുനരാരംഭിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.…

Read More

സ്ത്രീകളുടെ സൗജന്യ യാത്ര മുതലാക്കാൻ ബുർഖ ധരിച്ച് എത്തിയ പുരുഷൻ പിടിയിൽ 

ബെംഗളൂരു: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്കായി സർക്കാർ നടപ്പാക്കിയ ശക്തി യോജന പ്രയോജനപ്പെടുത്താൻ എത്തിയ യുവാവിനെ കയ്യോടെ പിടികൂടി. യുവാവ് മുസ്ലീം സ്ത്രീകളുടെ ബുർഖ ധരിച്ച് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാനാണ് എത്തിയത്. ഹുബ്ലിയിൽ ആണ് സംഭവം. വീരഭദ്രയ്യ എന്നാണ് ബുർഖ ധരിച്ചയാളുടെ പേരെന്ന് തിരിച്ചറിഞ്ഞു. കുന്ദഗോള താലൂക്കിലെ സാംഷി ഗ്രാമത്തിലെ ബസ് സ്റ്റാൻഡിൽ ആണ് ബുർഖ ധരിച്ച പുരുഷനെ കണ്ടെത്തിയത്. വിജയപൂർ ജില്ലക്കാരനായ വീരഭദ്രയ്യ ബുർഖ ധരിച്ച് കെഎസ്ആർടിസി ബസിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ബുർഖ ധരിച്ച വീരഭദ്രയ്യയുടെ പക്കൽ…

Read More

‘കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടാൻ സൗജന്യ ബസ് യാത്ര ഉപകാരമായി’; യുവതിയെ തേടി പോലീസ് 

ബെംഗളൂരു: ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു കർണാടകയിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന കോൺഗ്രസ്‌ വാഗ്ദാനം. അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ  സർക്കാർ വാഗ്ദാനം പഠിക്കുകയും ചെയ്തു.  എന്നാൽ ഈ സൗജന്യ യാത്ര കാമുകനുമായി ഒന്നിക്കാനുള്ള സൗകര്യമൊരുക്കിയ കഥയാണ് ദക്ഷിണ കന്നഡയിൽ നിന്നും പുറത്തു വന്നത്. 11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്.  ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരിൽ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേ…

Read More

സൗജന്യ ബസ് യാത്ര ചിത്രം പങ്കുവച്ച യുവതിയെ ട്രോളി സോഷ്യൽ മീഡിയ 

ബെംഗളൂരു:കോൺഗ്രസ് അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് സ്ത്രീകൾക്ക് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്കും സൗജന്യ ബസ് യാത്ര പദ്ധതി പ്രഖ്യാപിച്ചത്. ശക്തി എന്നാണ് പദ്ധതിയുടെ പേര്. സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ചത്. പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെ നിരവധി പേർ സൗജന്യമായി സഞ്ചരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ അത്തരത്തിൽ സൗജന്യ യാത്ര ടിക്കറ്റ് ചിത്രം പങ്കുവെച്ച യുവതിയെ വിമർശിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ലാവണ്യ ബല്ലാൽ ജെയിൻ ആണ് സൗജന്യ യാത്ര ടിക്കറ്റിൽ യാത്ര ചെയ്യുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ” സ്ത്രീകൾക്കായി കർണാടക സർക്കാർ…

Read More

200 യൂണിറ്റ് വൈദ്യുതി സൗജന്യം; തിയ്യതി അറിയിച്ച് മുഖ്യമന്ത്രി 

ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗ്യാരന്‍റി 1 – ഗൃഹജ്യോതി – ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങള്‍ക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതല്‍. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവര്‍ക്ക് ബില്ലുണ്ടാകില്ല ഗ്യാരന്‍റി 2 – ഗൃഹലക്ഷ്മി – തൊഴില്‍ രഹിതരായ എല്ലാ വീട്ടമ്മമാര്‍ക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നല്‍കണം, ആധാര്‍ കാര്‍ഡും അക്കൗണ്ട് നമ്പറും സമര്‍പ്പിക്കണം. ഓണ്‍ലൈനായും അപേക്ഷ നല്‍കാം. സമയം…

Read More

ബിപിഎൽ കുടുംബത്തിനു ദിവസവും അരലിറ്റർ നന്ദിനി പാൽ സൗജന്യം

ബെംഗളൂരു: 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക . ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന ഉറപ്പ്. ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരിൽ ആരംഭിക്കും. എല്ലാ ബിപിഐ വീടുകൾക്കും ദിവസവും അരവ്യാപാര നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരിൽ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും. ആരോഗ്യ പദ്ധതിയിലൂടെ എല്ലാ വാർഡുകളിലും നമ്മ…

Read More

500 കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റ് സംസ്ഥാന ആരോഗ്യ വകുപ്പ് നൽകും

ബെംഗളൂരു: കോക്ലിയർ ഇംപ്ലാന്റുകൾ സൗജന്യമായി ഉടൻ നൽകാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. കർണാടകയെ ശ്രവണ വൈകല്യങ്ങളിൽ നിന്ന് മുക്തമാക്കുന്നതിനുള്ള സംരംഭമായ ആരോഗ്യ വകുപ്പിന്റെ ‘എല്ലാവർക്കും ആരോഗ്യം’ മിഷന്റെ ഭാഗമാണ് പദ്ധതി, കൂടാതെ 2022-23 ലെ ബജറ്റിൽ ‘ശ്രവണ വൈകല്യ രഹിത കർണാടക’ സൃഷ്ടിക്കുമെന്ന മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ പ്രഖ്യാപനത്തിന് അനുസൃതമായി പ്രവർത്തിക്കാനും ഉദ്ദേശിച്ചിരുന്നു. ഇതിനായി ശ്രവണ വൈകല്യമുള്ള 6 വയസ്സിൽ താഴെയുള്ള 1,939 കുട്ടികളെ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 500 കോക്ലിയർ ഇംപ്ലാന്റുകൾ സൗജന്യമായി നൽകാനാണ് തീരുമാനമെന്ന് മന്ത്രിയുടെ ഓഫീസ് വക്താവ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന അവലോകന…

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

ബെംഗളൂരു: സമന്വയ ചന്തപുര ഭാഗന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഹോങ്കസാന്ദ്ര വിദ്യാ ജ്യോതി സ്‌കൂളിൽ സംഘടിപ്പിച്ചു. പരിപാടി ശ്രീ സതീഷ് റെഡ്ഡി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചന്ദപുര ഭാഗ് സെക്രട്ടറി ശ്രീ തുളസിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥലം കോർപൊറേറ്റർ സ്കൂൾ മാനേജർ എന്നിവർ ചടങ്ങിന് മേൽനോട്ടം വഹിച്ചു. ആയിരത്തോളം പേർ പങ്കെടുത്ത ക്യാമ്പിൽ ജനറൽ മെഡിസിൻ , ഡെന്റൽ , ഇഎൻടി, ഫിസിയോതെറാപ്പി , ഐ , തുടങ്ങി എല്ലാ ചെക്കപ്പുകളും മരുന്നുകളും സൗജന്യമായി നൽകി.

Read More
Click Here to Follow Us