500 കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റ് സംസ്ഥാന ആരോഗ്യ വകുപ്പ് നൽകും

ബെംഗളൂരു: കോക്ലിയർ ഇംപ്ലാന്റുകൾ സൗജന്യമായി ഉടൻ നൽകാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. കർണാടകയെ ശ്രവണ വൈകല്യങ്ങളിൽ നിന്ന് മുക്തമാക്കുന്നതിനുള്ള സംരംഭമായ ആരോഗ്യ വകുപ്പിന്റെ ‘എല്ലാവർക്കും ആരോഗ്യം’ മിഷന്റെ ഭാഗമാണ് പദ്ധതി, കൂടാതെ 2022-23 ലെ ബജറ്റിൽ ‘ശ്രവണ വൈകല്യ രഹിത കർണാടക’ സൃഷ്ടിക്കുമെന്ന മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ പ്രഖ്യാപനത്തിന് അനുസൃതമായി പ്രവർത്തിക്കാനും ഉദ്ദേശിച്ചിരുന്നു.

ഇതിനായി ശ്രവണ വൈകല്യമുള്ള 6 വയസ്സിൽ താഴെയുള്ള 1,939 കുട്ടികളെ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 500 കോക്ലിയർ ഇംപ്ലാന്റുകൾ
സൗജന്യമായി നൽകാനാണ് തീരുമാനമെന്ന് മന്ത്രിയുടെ ഓഫീസ് വക്താവ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തിലാണ് കോക്ലിയർ ഇംപ്ലാന്റുകൾ നൽകുന്നതിനുള്ള തീരുമാനം അറിയിച്ചത് എന്നാൽ അതിനായുള്ള തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ജന്മനാ ബധിരത അനുഭവിച്ചിട്ടുണ്ട്, ഇതിന് പ്രധാന കാരണം മരുന്ന് കഴിക്കൽ, വൈറൽ അണുബാധ, ശ്വാസംമുട്ടൽ, പ്രസവത്തിനുമുമ്പ് അമ്മയിൽ ഉണ്ടായ ഷോക്ക് എന്നിവയാണ്. അതേസമയം, ശ്രവണ വൈകല്യമുള്ള കുട്ടികളിൽ ഭൂരിഭാഗവും ജന്മനാ ബധിരത അനുഭവിക്കുന്നവരാണെന്നും പ്രസവത്തിനുമുമ്പ് അമ്മയിൽ ഉണ്ടായ ഷോക്ക് ഏതെങ്കിലും തരത്തിലുള്ള മരുനിന്റെ ഉപയോഗം, വൈറൽ അണുബാധ, ശ്വാസംമുട്ടൽ എന്നിവയാണ് ഇതിന് പ്രധാന കാരണമെന്നും ആരോഗ്യമന്ത്രി കെ സുധാകർ പ്രസ്താവനയിൽ പറഞ്ഞു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ജന്മനാ ശ്രവണ വൈകല്യമുള്ള കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഈ വർഷം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, കൂടാതെ 500 കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റുകൾ നൽകാനും അവരുടെ സംസാരശേഷിയും കേൾവിശക്തിയും മെച്ചപ്പെടുത്താനും സർക്കാർ എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ടെന്നും സുധാകർ പറഞ്ഞു. ഇതുകൂടാതെ, അത്തരം കുട്ടികളെ തിരിച്ചറിയുന്നതിൽ സഹായിക്കുകയും മുഴുവൻ പ്രക്രിയയിലും സഹായിക്കുകയും ചെയ്ത ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകർക്ക് പ്രോത്സാഹനമായി 250 രൂപ പാരിതോഷികം നൽകുന്നുമുണ്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts