അധ്യാപകന്റെ മർദ്ദനത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ആറ് സ്റ്റിച്ചുകൾ

ബെംഗളൂരു: എച്ച്‌ഡി കോട് താലൂക്കിലെ ശാന്തിപുരയിലുള്ള ട്രൂ ഷെപ്പേർഡ് പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമൃതിന് ചോക്ക് ഉപയോഗിച്ച് കളിക്കുന്നതായി ആരോപിച്ച് അധ്യാപകനായ സിദ്ധരാജു മെറ്റൽ സ്കെയിൽ കൊണ്ട് അടിച്ചതിനെ തുടർന്ന് പരിക്കേറ്റു. മെറ്റൽ സ്കെയിൽ കൊണ്ട് അധ്യാപകൻ മർദിച്ചതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വലതു കൈയിൽ ആറ് തുന്നലുകൾ ആണ് ഇടേണ്ടി വന്നത്.

  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്

അമിത രക്തസ്രാവമുണ്ടായപ്പോൾ, പരിഭ്രാന്തരായ അധ്യാപികയും സ്കൂൾ അഡ്മിനിസ്ട്രേഷനും അമൃതിന്റെ മാതാപിതാക്കളെ വിളിച്ചു, അവരുടെ കുട്ടി കട്ടർ ഉപയോഗിച്ച് കളിക്കുന്നതിനിടെ സ്വയം പരിക്കേറ്റുവെന്നാണ് ആദ്യം പറഞ്ഞത്.

രക്ഷിതാക്കൾ സ്‌കൂളിലെത്തി ചികിത്സയ്‌ക്കായി അമൃതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, തുന്നലെടുത്തു. തുടർന്ന് വിവരം അറിഞ്ഞ പ്രകോപിതരായ രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. അദ്ധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉദയ്കുമാർ ഉറപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചുട്ടുപൊള്ളുന്ന വേനൽ: വിനോദസഞ്ചാര മേഖലയിൽ മാന്ദ്യം; ദർശനത്തിന് എത്തുന്നവർക്ക് സംരക്ഷണവലയമൊരുക്കി ക്ഷേത്രങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us