ചെന്നൈ: അരനൂറ്റാണ്ടോളം നീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങി നടൻ രജനികാന്ത് . ഓഗസ്റ്റിൽ പ്രദർശനത്തിനെത്തുന്ന ‘ജയിലർ’ കൂടാതെ രണ്ടുചിത്രങ്ങളിൽകൂടി അഭിനയിച്ചശേഷം നടൻ സിനിമയോട് വിടപറയുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജയ് ഭീം സംവിധാനംചെയ്ത ടി.ജെ. ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിൽ രജനിയായിരിക്കും നായകൻ. അതിനുശേഷം ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിർത്താനാണ് തീരുമാനം. ലോകേഷിന്റെ ചിത്രത്തിൽ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകനും നടനുമായ മിഷ്‌കിൻ പറഞ്ഞു. 2017-ൽ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച…
Read MoreTag: film industry
ലഹരി ഉപയോഗം ഉദ്യോഗസ്ഥർ കണ്ടത്തെട്ടെ, ശേഷം ശുദ്ധീകരണം നടത്തും ; സുരേഷ് ഗോപി
തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗം നിയമപരമായി കണ്ടെത്തട്ടെയെന്ന് നടൻ സുരേഷ് ഗോപി. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധത പരിശോധിക്കണം. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ. അത് നടക്കണം. ഉദ്യോഗസ്ഥർ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണവും ആവശ്യമാണെങ്കിൽ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കട്ടെ. ഉദ്യോഗസ്ഥർ തിരുത്താനുള്ള നടപടികൾ എടുക്കുകയാണെങ്കിൽ ആ നടപടിയിൽ…
Read Moreലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സിനിമ സെറ്റുകളിൽ ഇനി ഷാഡോ പോലീസ്
കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നുവെന്നും ലൊക്കേഷനുകളിലും ഇനിമുതൽ ഷാഡോ പോലീസിന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സിനിമാ രംഗത്തുള്ളവരുടെ വെളിപ്പെടുത്തലുകളിൽ നടപടി ഉണ്ടാവും. പരാതി ലഭിച്ചാൽ തുടർനടപടി സ്വീകരിക്കും. എക്സൈസ് ഇതിൽ അന്വേഷണം നടത്തുന്നുണ്ട്. പരാതി ലഭിച്ചാൽ മൊഴി എടുക്കും. ലഹരി ഉപയോഗം കാരണം എല്ലാ സിനിമാ സ്‌പോട്ടുകളിലും പോലീസ് ഉണ്ടാവും. സിനിമാ രംഗത്ത് ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച ഡാറ്റ…
Read Moreസ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു
ചെന്നൈ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ ജൂഡോ രത്നം (93) അന്തരിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന രത്നം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500-ലധികം സിനിമകളില്‍ സംഘട്ടന സംവിധായകനായിട്ടുണ്ട്. എം ജി ആര്‍, ജയലളിത, എന്‍ ടി ആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രവര്‍ത്തിച്ചു. 1966-ല്‍ പുറത്തിറങ്ങിയ വല്ലവന്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് സംഘട്ടന പരിശീലകനായി തുടക്കം കുറിച്ചത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചതിന് 2013-ല്‍ ഗിന്നസ് ബുക്കില്‍…
Read Moreതാരദമ്പതികൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് എടുത്ത് പോലീസ്
പാലക്കാട്: നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പോലീസ് കേസെടുത്തു. തിരുവില്ലാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്. 2017ൽ സിനിമ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നൽകിയെന്നാണ് റിയാസിന്റെ പരാതി. എസ്.പി.യുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഒറ്റപ്പാലം നടത്തിയ പ്രാഥമികാന്വേഷണത്തിനുശേഷമാണ് താരദമ്പതികൾക്കെതിരെ കേസ് എടുത്തതെന്ന് പോലീസ് വ്യക്തമാക്കി.
Read Moreവിജയ് ബാബു ബെംഗളൂരു വഴി ദുബായിലേക്ക് കടന്നതായി വിവരം
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ നടനും, നിര്‍മ്മാതാവുമായ വിജയ് ബാബു ദുബായിലേക്ക് കടന്നതായി പോലീസ്. കഴിഞ്ഞ ഞായറാഴ്ച്ച ബെംഗളൂരു വഴിയാണ് നടന്‍ ദുബായിലേക്ക് കടന്നതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. എന്നാല്‍ വിജയ് ബാബുവിന് കീഴടങ്ങാതെ മറ്റ് വഴികള്‍ ഇല്ല എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി.എച്ച് നാഗരാജു അറിയിച്ചിരിക്കുന്നത്. നടിയുടെ മൊഴി സത്യമാണെന്ന് തെളിയിക്കുന്ന പല തെളിവുകളും പോലീസിന് ലഭിച്ചു കഴിഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സിനിമ…
Read More