ഇത് സിനിമാ രംഗമല്ല… അതുക്കും മേലെ….

കുത്തി ഒഴുകുന്ന മലവെള്ളത്തെ വകഞ്ഞു മാറ്റി, ഒഴുക്ക് കൂടിയാൽ, ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, വലിയൊരു അപകടത്തിൽ പെടുന്ന ചപ്പാത്തിൽ കൂടി കടന്നുവരുന്നത്‌ കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ ജീപ്പാണ്.

ഇത്തരം വെല്ലുവിളികൾ നിറഞ്ഞതും അപകട സാദ്ധ്യതകൾ എറിയതുമായ ജോലി സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരുമാണ് പോലീസ് ഉദ്യോഗസ്ഥർ.

മഴ കനത്തതോടെ മൂ​ന്നു ദി​വ​സ​മാ​യി പു​റം​ലോ​ക​വു​മാ​യി
ബ​ന്ധ​പ്പെ​ടാ​നാ​കാ​തെ എറണാകുളം കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ലെ മ​ണി​ക​ണ്ഠൻ ചാ​ൽ, ക​ല്ലേ​ലി​മേ​ട് പ്ര​ദേ​ശ​ങ്ങ​ളും ആ​ദി​വാ​സി ഊ​രു​ക​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യിലായിരുന്നു. ഇവിടെ വിവാഹപാർട്ടികൾ അടക്കം നൂറുകണക്കിനാളുകൾ അക്ഷരാർത്ഥത്തിൽ കുടുങ്ങുകയായിരുന്നു. ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയ കുട്ടമ്പുഴ എസ്ഐ ശ്രീ കുമാർ, പ്രദീപ് , വനിതാ പോലീസ് രാജി അടക്കമുള്ള പൊലീസുകാരും മറുകര കടക്കാനാകാതെ മണിക്കൂറുകൾ കുടുങ്ങി.

നേര്യമംഗലത്ത് ഞായറാഴ്ച്ച കല്യാണത്തിനു പോകേണ്ട വധു അടക്കമുള്ളവർ വിഷമത്തിലായി. വെള്ളാരംകുത്ത് ആദിവാസി കോളനിയിലെ ഡോ. വിജിയുടെ വിവാഹമായിരുന്നു ശനിയാഴ്ച. ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനെത്തിയ പൊലീസ് ജീപ്പ് ഉച്ചയോടെ രണ്ടും കൽപ്പിച്ച് സാഹസികമായാണു മറുകര എത്തിച്ചത്. വിവാഹ പാർട്ടിയേയും അത്യാവശ്യമായി ചപ്പാത്തു കടക്കേണ്ടവരെയും കൊണ്ട് പോലീസ് വാഹനം സാഹസികമായി മലവെള്ളം കുത്തിയൊലിക്കുന്ന ചപ്പാത്ത് മറികടക്കുകയായിരുന്നു. നാടിന്റെ സ്‌പന്ദനങ്ങൾ അടുത്തറിയുന്ന കുട്ടമ്പുഴ സ്വദേശിയായ പോലീസുദ്യോഗസ്ഥൻ അഭിലാഷാണ് ധൈര്യസമേതം വാഹനമോടിച്ചത്.

പോലീസുകാരുടെ ചെറിയ തെറ്റുകുറ്റങ്ങൾ ഊതിപെരുപ്പിച്ചു കാണിക്കുന്നവർ , ഇവർ ജീവൻ പണയംവെച്ചു നടത്തിയ സേവനങ്ങളെ കാണാതെ പോകരുത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us