ബെംഗളൂരു: 2024 ഡിസംബര്‍ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. സഭയ്ക്ക് ഇക്കാര്യത്തില്‍ ഞാന്‍ ആത്മവിശ്വാസം നല്‍കുകയാണ്. ഡിസംബര്‍ മാസം മുതല്‍ക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. നാല് മുതല്‍ അഞ്ചുവരെ മണിക്കൂര്‍ സമയമെടുക്കും നിലവില്‍ ഈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക്. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട്…
Read MoreTag: express way
ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ കാർ യാത്രക്കാരെ തടഞ്ഞ് 9.13 ലക്ഷത്തിന്റെ സ്വർണം കവർന്നു
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ രാമനഗരയ്ക്ക് സമീപം കാർ യാത്രക്കാരെ തടഞ്ഞ് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി 9.13 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കവർന്നു. ചന്നപട്ടണയിൽ നിന്നും ബെംഗളൂരുവിലേക്ക് വരുന്ന യാത്രക്കാരെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. ഹേമഞ്ചല, അങ്കയ്യ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ചയ്ക്ക് ഇരയായത്.
Read Moreബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ അപകടം ; മൂന്നു പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: മൈസൂരു – ബെംഗളൂരു എക്സ്പ്രസ്സ് വേയിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. നീരജ് കുമാർ, ഭാര്യ ശെൽവി കുമാർ, നിരഞ്ജൻ കുമാർ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാഗർ ശ്രീവാസ്ത എന്ന യുവാവാണ് ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്നത്. ഇദ്ദേഹം മണ്ഡ്യ മിംസ് ആശുപത്രിയിൽ ആണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
Read Moreബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ അപകടം; ആർബിഐ ഉദ്യോഗസ്ഥൻ മരിച്ചു
ബെംഗളൂരു: രാമനഗര ജയ്പൂർ ഗേറ്റിന് സമീപം ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. മൈസൂരുവിൽ ജോലിചെയ്യുന്ന ജഗദീഷ് (48) ആണ് മരിച്ചത്. ഭാര്യ നന്ദിതയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കാറിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇരുമ്പ് വേലിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം സമീപത്തെ സർവീസ് റോഡിലേക്ക് മറിയുകയും ജഗദീഷിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജഗദീഷിനെ രക്ഷപ്പെടുത്താനായില്ല. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രാമനഗര…
Read Moreതെരഞ്ഞെടുപ്പ്, അതിവേഗപാതയിൽ ടോൾ നിരക്ക് വർധന മരവിപ്പിച്ചു
ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ പിരിക്കാനിരിക്കുകയായിരുന്നു ദേശീയപാത അതോറിറ്റി . നിലവിലുള്ള നിരക്കിനേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ധന വരുത്തിയായിരുന്നു പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. കഴിഞ്ഞമാസം പാത ഉദ്‌ഘാടനം ചെയ്തത് മുതല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് പാതയിലെ ടോള്‍ നിരക്കിനെതിരെയായിരുന്നു. മെയ് മാസം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ടോള്‍ നിരക്ക് വര്‍ധന വേണ്ടെന്ന് വച്ചത് .…
Read Moreഉദ്ഘാടനത്തിനു പിന്നാലെ അതിവേഗപാതയിൽ കുഴികൾ, പ്രതിഷേധവുമായി കോൺഗ്രസ്
ബെംഗളുരു: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പേ ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയില്‍ കുഴികള്‍ രൂപപ്പെട്ടതായി പരാതി. ബെംഗളുരു – രാമനഗര അതിര്‍ത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകള്‍ വച്ച് കെട്ടിയടച്ചിരിക്കുകയാണ്. ബാരിക്കേഡ് മൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഈ എക്സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സര്‍വീസ് റോഡുകളും അണ്ടര്‍ പാസുകളും അടക്കമുള്ള പൂര്‍ത്തിയാകാതെയാണ് ടോള്‍ പിരിവ് നടത്തുന്നതെന്നും, പലയിടത്തും ഇനിയും എക്സ്പ്രസ്…
Read Moreഎക്സ്പ്രസ്സ് വേ കേരളത്തിലേക്കും ബന്ധിപ്പിക്കും ; നിതിൻ ഗഡ്കരി
ബെംഗളൂരു: നാഷണല്‍ ഹൈവേ 275ന്‍റെ ഭാഗമായുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കേരളത്തിലെയും തമിഴ്നാട്ടിലെയും നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ 52 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയും എട്ടു കിലോമീറ്റര്‍ എലവേറ്റഡ് റോഡുമുള്‍പ്പെടുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുത്ത വകയില്‍ കര്‍ഷകര്‍ക്ക് 4000 കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
Read Moreമൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേ: മൈസൂരു ഭാഗത്തെ അവസാന മൈൽ പ്രവൃത്തികൾ ആരംഭിച്ചു
ബെംഗളൂരു : മൈസൂരു-ബെംഗളൂരു ആക്‌സസ് കൺട്രോൾഡ് എക്‌സ്‌പ്രസ്‌വേ (NH-275) 10-വരി പാതയുടെ മൈസൂരു ഭാഗത്തെ അവസാന മൈൽ ജോലികൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഏറ്റെടുത്തു . ബാക്കിയുള്ള ഹൈവേയും ബൈപാസുകളും പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടും പണികൾ മുടങ്ങുകയായിരുന്നു. ഫെബ്രുവരി അവസാനത്തോടെയുള്ള സമയപരിധി പൂർത്തീകരിക്കാൻ ജോലികൾ ദ്രുതഗതിയിലാണ് നടക്കുന്നത്. കലസ്തവാടിക്ക് സമീപം പഴയ പാലം പൊളിച്ചുനീക്കി അലൈൻമെന്റ് മാറ്റി പുനർനിർമിക്കും. നേരത്തെയുള്ള പാലം ഇടുങ്ങിയതും തിരക്കേറിയതും കനത്ത മഴ പെയ്താൽ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവായിരുന്നു. കനത്ത മഴ പെയ്താലും…
Read Moreബെംഗളൂരു – മൈസുരു എക്‌സ്പ്രസ് വേയുടെ മിക്ക ഭാഗങ്ങളും ജനുവരിയോടെ തുറക്കും
ബെംഗളൂരു: 2023 ജനുവരിയിൽ ബെംഗളൂരു-മൈസുരു എക്‌സ്പ്രസ് കോറിഡോറിലെ മിക്ക ഭാഗങ്ങളും തുറക്കും. അടുത്ത വർഷം മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തേക്കും. മാർച്ചിൽ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രാജ്യത്തുടനീളമുള്ള ചില റോഡുകൾ NH ആയി നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, അതിൽ ഒന്നാണ് ബെംഗളൂരു-മൈസുരു റോഡ്. എൻ എച് എ ഐ ഹൈവേ (NH 275) ആറുവരി എക്‌സ്പ്രസ് വേ ഉൾപ്പെടെ 10 പാതകളാക്കി മാറ്റും. ഇതോടെ ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടം മുതൽ മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷൻ വരെ നീളുന്ന 117…
Read More