ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡ്രീംസ് ഇൻഫ്രാ ഇന്ത്യ ലിമിറ്റഡിന്റെ 137.60 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച അറിയിച്ചു. കുറഞ്ഞത് 5,000 പേരെങ്കിലും 1,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ബെംഗളൂരു സിറ്റി പോലീസ് കണ്ടെത്തിയതിനെത്തുടർന്ന് 2017-ൽ ഡ്രീംസ് ഇൻഫ്രാ ഇന്ത്യ ലിമിറ്റഡ് തട്ടിപ്പ് പുറത്തായിരുന്നു. കേസിലെ മുഖ്യപ്രതികളായ ദിഷ ചൗധരി, സച്ചിൻ നായിക്, സുമന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നായിക്കിന്റെ 17 സ്വത്തുക്കൾ കണ്ടുകെട്ടി കേസ് അന്വേഷിച്ച…
Read MoreTag: Enforcement Directorate
അമാനത്ത് ബാങ്ക് തട്ടിപ്പ് കേസ്; 244 കോടി സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ബെംഗളൂരു : 68.43 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സഹകരണ ബാങ്കിലെ മുൻ ഉദ്യോഗസ്ഥരുടെ 243.93 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. ഏജൻസി പറയുന്നതനുസരിച്ച്, അമാനത്ത് സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ മുഹമ്മദ് അസദുള്ള, എ ഷഫിയുള്ള, മുൻ ബ്രാഞ്ച് മാനേജർ ഡോ. ബാങ്കിലെ മുൻ അക്കൗണ്ടന്റായ കെ ഹിദായത്തുള്ള എന്നിവർ 1997 നും 2002 നും ഇടയിൽ ബന്ധുക്കളുടെയും പേരിൽ 50 സാങ്കൽപ്പിക ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ തുറന്ന് ഫണ്ട് ദുരുപയോഗം ചെയ്തു. 50…
Read Moreസ്വപ്ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും;
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഇന്ന് ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വിവിധ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്. ആത്മഹത്യയുടെ വക്കിലാണ് താൻ നില്‍ക്കുന്നതെന്നും അതുകൊണ്ടുതന്നെ തനിക്ക് ഒന്നിനെയും ഭയമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു സ്വപ്നയുടെ പ്രതികരണം. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകമണെന്നാവശ്യപ്പെട്ടാണ് സ്വപ്നയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കൊച്ചിയിലെ…
Read Moreബാങ്കുകളെ കബളിപ്പിച്ച ചൈനീസ് കമ്പനി ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്തു.
ബെംഗളൂരു: വ്യാപാരി – വ്യാപാരത്തിന്റെ മറവിൽ ബാങ്കുകളിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (പിഎംഎൽഎ) ഹോങ്കോങ്ങിലെ ഹോവെലൈ ജിൻസു, എസ്എആർ, ചൈന ലിമിറ്റഡ് ഡയറക്ടർ അനുപ് നാഗരാലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത 2009 ജൂലൈ 18 ലെ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. 2019 മാർച്ചിൽ പിഎംഎൽഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിത്തിലാണ് ഇഡി അദ്ദേഹത്തെ പ്രതിയാക്കിയത്. തുടർന്ന് ബെംഗളൂരുവിലെ…
Read More250 കോടി രൂപയുടെ അഴിമതി; കന്നഡ സിനിമാ നിർമ്മാതാവിനെ ഇഡി അറസ്റ്റ് ചെയ്തു
ബെംഗളൂരു : 250 കോടി രൂപയുടെ തട്ടിപ്പ് കേസിൽ കർണാടകയിലെ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനെ അറസ്റ്റ് ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച അറിയിച്ചു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ബെലഗാവി സിറ്റിയിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ആനന്ദ് ബാലകൃഷ്ണ അപ്പുഗോളിനെയാണ് ഏജൻസി അറസ്റ്റ് ചെയ്തത്. ദർശൻ തൂഗുദീപ അഭിനയിച്ച ‘ക്രാന്തിവീര സംഗൊല്ലി രായണ്ണ’ എന്ന കന്നഡ സിനിമയും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1300-ലധികം അംഗങ്ങളിൽ നിന്ന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് സ്ഥിരനിക്ഷേപം…
Read Moreപോൻസി സ്കീം അഴിമതി; 35 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ബെംഗളൂരു: 2018 മാർച്ചിൽ പുറത്തുവന്ന പോൺസി സ്കീം അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റാരോപിതരായ വ്യക്തികളുടെ ഉൾപ്പടെ വിക്രം ഇൻവെസ്റ്റ്മെന്റിന്റെ 35.7 കോടി രൂപയുടെ സ്വത്തുക്കളും ചൊവ്വാഴ്ച താൽകാലികമായി കണ്ടുകെട്ടി. നിരവധി പ്രമുഖ വ്യക്തികൾ ഉൾപ്പെടെ 2,420 പേർ 417 കോടി രൂപ നിക്ഷേപിച്ചു. ഇതിൽ 331 കോടി രൂപ നിക്ഷേപകർക്ക് ലാഭമായി തിരികെ നൽകുകയും ബാക്കി 86 കോടി രൂപ പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു. ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ ഭൂമി, ഓഫീസ് സ്പേസുകൾ, പാർപ്പിട ഫ്ളാറ്റുകൾ ഉൾപ്പടെ 34.2 കോടി രൂപ…
Read Moreബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ; കർണാടക ഹൈകോടതി വാദം തുടങ്ങി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29 നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതിയുടെ പുതിയ ബെഞ്ചിൽ വാദം തുടങ്ങി. ജസ്റ്റിസ് എം.ജി. ഉമയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആദ്യം ബിനീഷിന്റെ വാദമാണ് ബുധനാഴ്ച കോടതി കേട്ടത്. മുൻ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ നേരത്തെ ഉന്നയിച്ച അതെ വാദങ്ങൾ തന്നെയാണ് ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഗുരു കൃഷ്ണകുമാർ പുതിയ ബെഞ്ചിനു മുമ്പാകെയും ഉന്നയിച്ചത്. സമൂഹത്തിൽ നല്ല നിലയിലുള്ള വ്യക്തിയാണ് ബിനീഷ് എന്നും പിതാവിന്…
Read Moreഇ ഡി പരിശോധനക്ക് പിന്നിൽ കുമാരസ്വാമി എന്ന് സംശയം; സമീർ അഹമ്മദ് ഖാൻ
ബെംഗളുരു: തന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്ക് പിന്നിൽ പ്രവർത്തിച്ചത് കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയാണെന്ന് സംശയിക്കുന്നതായി കോൺഗ്രസ് എം.എൽ.എ. സമീർ അഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് നേതാക്കളാണ് ഇതിനു പിറകിലെന്ന് താൻ കരുതുന്നില്ലെന്നും, ഇതിൽ രാഷ്ട്രീയ പകപോക്കലൊന്നുമില്ലെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഇ.ഡി റെയ്ഡുമായി തനിക്കു യാതൊരുവിധ ബന്ധവുമില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന തന്നിൽ സംശയം ഉളവാക്കാൻ കാരണമായതായും സമീർ അഹമ്മദ് ഖാൻ…
Read Moreകോൺഗ്രസ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്
ബെംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് രാവിലെ ചാമരാജ്പേട്ട് കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാന്റെ വീട്ടിലും മറ്റു സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. രാവിലെ തുടങ്ങിയ റെയ്ഡുകൾ ശിവാജിനഗറിലെ അദ്ദേഹത്തിന്റെ വീട്, കലാശിപാളയം, ചാമരാജപേട്ട് എന്നിവിടങ്ങളിലെ നാഷണൽ ട്രാവൽസിന്റെ ഓഫീസുകൾ, നഗരത്തിലെ യു.ബി സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലാണ് നടന്നത്. സമീർ ഖാന്റെ മുത്തച്ഛൻ 1930 ൽ ആരംഭിച്ച ഒരു ട്രാവൽ കമ്പനിയാണ് നാഷണൽ ട്രാവൽസ്, അദ്ദേഹവും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് കമ്പനി നിയന്ത്രിച്ചിരുന്നത്. ഐഎംഎ കുംഭകോണവുമായി ബന്ധപ്പെട്ടതാണ് ഈ റെയ്ഡ് നടത്തിയതെന്ന് റിപോർട്ടുകൾ ഉണ്ടെങ്കിലും…
Read Moreബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈകോടതിയുടെ പുതിയ ബെഞ്ചിലേക്ക്
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബെംഗളൂരു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഈ മാസം കർണാടക ഹൈ കോടതിയുടെ പുതിയ ബെഞ്ചിന് മുന്നിലെത്തും. നിലവിൽ വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ സ്ഥലം മാറ്റാതെ തുടർന്നാണ് ഇത് പുതിയ ബെഞ്ചിന് മുന്നിൽ എത്തിയത്. നിലവിലെ ബെഞ്ച് തന്നെ ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കണം എന്ന് പുതിയ ബെഞ്ച് ആവശ്യപ്പെട്ടാൽ അത് പരിഗണിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകന് ഹൈകോടതി ഉറപ്പു നൽകി.ഒമ്പതു മാസത്തോളമായി ബിനീഷ് ജയിലിലാണ്, ഇനിയും വാദം നീട്ടികൊണ്ട് പോകരുതെന്നും എത്രയും വേഗം പരിഗണിക്കണമെന്നും ബിനീഷിന്റെ…
Read More