ലഹരി കേസ് സിനിമാ താരങ്ങളിലേക്ക്; റിമാൻഡ് റിപ്പോർട്ടില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും 

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ് റിപ്പോർട്ടില്‍ ഇരുവരുടേയും പേരുണ്ട്.

Read More

യുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ 4 പ്രതികൾ കൂടെ അറസ്റ്റിൽ 

ബെംഗളൂരു: മയക്കുമരുന്ന് മാഫിയക്കിടയിലെ പോരിൽ യുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂറു ബണ്ട്വാൾ സ്വദേശികളായ ദാവൂദ് ആമിർ(25), കെ. അഫ്രിദി(23), കെ.എ. അബ്ദുർ റഷീദ് (23), സി. മുഹമ്മദ് ഇർഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ബണ്ട്വാൾ സ്വദേശികളായ വി. റിസ്‌വാൻ (36), എം. സൈനുല്ല(28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കുക്കാജെയിലെ എം. സവാദിനെ(35) കൊന്ന് മൃതദേഹം ചർമാടി ചുരത്തിൽ തള്ളിയ കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ…

Read More

മയക്കു മരുന്ന് കേസ്, 9 ഡോക്ടർമാർ കൂടെ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മലയാളികളായ ഡോ. സുര്‍ജിത് ദേവ് (20), ഡോ. ആയിശ മുഹമ്മദ് (23), തെലങ്കാന സ്വദേശികളായ ഡോ. പ്രണയ് നടരാജ് (24), ഡോ. ചൈതന്യ ആര്‍. തുമുലൂരി (23) യു.പി സ്വദേശികളായ ഡോ. വിതുഷ് കുമാര്‍ (27), ഡോ. ഇഷ് മിസ്സ (27), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), ഡല്‍ഹി സ്വദേശികളായ ഡോ. സിദ്ധാര്‍ഥ് പവസ്കര്‍ (29), ഡോ. ശരണ്യ (23) എന്നിവരാണ് അറസ്റ്റിലായത്.…

Read More

ലഹരി കേസ് ; ജാമ്യത്തിൽ ഇറങ്ങിയ മലയാളികൾ വീണ്ടും അറസ്റ്റിൽ

ബെംഗളൂരു: ലഹരി മരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ 2 മലയാളികളെ സമാനമായ കേസിൽ ക്രൈം ബ്രാഞ്ച് വീണ്ടും അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിനി എസ്. വിഷ്ണുപ്രിയ, കോയമ്പത്തൂർ നിന്നുള്ള സിജിൽ വർഗീസ് എന്നിവരെയാണ് 5 ലക്ഷം രൂപയുടെ ലഹരി മരുന്നുകളുമായി പിടികൂടിയത്. കഴിഞ്ഞ മാർച്ചിൽ ആണ് ഇരുവരെയും 7 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഗ്രാം ഹാഷിഷ് ഓയിലുമായി കർണാടക പോലീസ് പിടികൂടിയത്. ഇരുവരും ടാറ്റൂ ആർട്ടിസ്റ്റുകൾ ആണ്.

Read More

കഞ്ചാവ് കേസിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: കേരളത്തിലേക്ക് കഞ്ചാവെത്തിച്ച്‌ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് ബെംഗളൂരുവിൽ നിന്നും പിടികൂടി. ചെര്‍ക്കാപ്പാറയിലെ അസ്രു എന്ന് വിളിക്കുന്ന എ.ജി. അസ്ഹറുദ്ദീനെയാണ് പോലീസ് പിടികൂടിയത്. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നിര്‍ദേശാനുസരണം ബേക്കല്‍ എസ്.ഐ എം. രജനീഷും സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സന്തോഷ്‌ കെ. ഡോണ്‍, സനീഷ് കുമാര്‍ എന്നിവരുമാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിന് അസ്ഹറുദ്ദീന്റെ വീട്ടില്‍ വില്പനക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. കേസിലെ ഒന്നാം…

Read More

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഷിയാസ് ഞാൻ അല്ല ; ഷിയാസ് കരീം

കൊച്ചി: മയക്കുമരുന്ന് കേസിൽ സീരിയൽ നടൻ ഷിയാസ് അറസ്റ്റിലായി എന്ന വാർത്ത വന്നതിനു പിന്നാലെ ആരാധകർ സംശയവുമായി എത്തിയത് ‘ബിഗ് ബോസ്’ താരം ഷിയാസ് കരീം ആണോ എന്നായിരുന്നു. ഇതോടെ, മയക്കു മരുന്ന് കേസിൽ പോലീസ് പിടിയിലായ ‘ഷിയാസ്’ താനല്ലെന്ന് വ്യക്തമാക്കുകയാണ് ഷിയാസ് കരീം. വാർത്ത പുറത്ത് വന്നതോടെ ഒരുപാട് ബുദ്ധിമുട്ട് നേരിട്ടു എന്നും അത് താൻ ആണോ എന്ന് പലരും വന്ന് ചോദിക്കുന്നുവെന്നും ഷിയാസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് ഇടപാട് കേസിൽ സീരിയൽ നടൻ അടക്കം മൂന്ന് മലയാളികൾ ബംഗുളൂരുവിൽ പിടിയിലായത്…

Read More

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിത അറസ്റ്റിൽ 

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. 30 കോടിയുടെ ഹെറോയിനുമായി സാംബിയ സ്വദേശിയായ യുവതി അറസ്റ്റിൽ. ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 4.5 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ പിടികൂടിയത്.ആഡിസ് അബാബയിൽ നിന്ന് എത്യോപ്യ വിമാനത്തിലാണ് യുവതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. അഡീസ് അബാബാ വിമാനത്താവളത്തിൽ നിന്ന് ഏജന്റുമാരാണ് ഹെറോയിൻ അടങ്ങിയ ബാഗ് കൈമാറിയതായി യുവതി നൽകിയ മൊഴി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വൻ സംഘങ്ങളാണ് മയക്കുമരുന്ന് കടത്തലിന് പിന്നിലെന്നാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.…

Read More

മയക്കുമരുന്ന് കേസിൽ നടൻ സിദ്ധാന്ത് കപൂറിന് സമൻസ് 

ബെംഗളൂരു: മയക്കു മരുന്ന് ഉപയോഗിച്ച കേസിൽ ജൂൺ 13-ന് അറസ്റ്റിലായ  നടൻ സിദ്ധാന്ത് കപൂറിന് ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവാൻ ഉൾസൂർ പോലീസ് സമൻസ് അയച്ചു. ജൂൺ 12 ന് രാത്രി പാർട്ടി നടക്കുകയായിരുന്ന നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസ് റെയ്ഡിനിടെയാണ് മറ്റ് നാല് പ്രതികൾക്കൊപ്പം നടനും അറസ്റ്റിലായത്. വൈദ്യപരിശോധനയിൽ നടൻ കൊക്കെയ്‌നും കഞ്ചാവും ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തത വരാൻ ആണ് നടനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. താൻ മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം, ഇഡി സുപ്രീം കോടതിയിൽ 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ജാമ്യത്തില്‍ ഇറങ്ങിയതിനെതിരെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ബിനീഷിനെതിരെ തെളിവുണ്ട്. ജാമ്യം റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. ബെംഗളൂരു ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലില്‍ ബിനീഷ് കോടിയേരിക്കെതിരെ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുതരണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ബിനീഷിന്റെ അക്കൗണ്ടുകളുടെ പണമിടപാടുകള്‍ സംശയം ഉയര്‍ത്തുന്നതാണെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്നുമാണ് ഇഡി പറയുന്നത്. 2020 ഒക്ടോബര്‍…

Read More

കർണാടകയിലെ ആറ് ജില്ലകൾ മയക്കുമരുന്നിന്റെ അമിത ഉപയോഗത്തിന് ഇര : കേന്ദ്രം

ബെംഗളൂരു : ബെംഗളൂരു, കോലാർ, മൈസൂരു, കുടക്, ഉഡുപ്പി, രാമങ്കര എന്നിവയുൾപ്പെടെ രാജ്യത്തെ 272 ജില്ലകൾ അമിതമായി മയക്കുമരുന്ന് ഉപയോഗത്തിന് ഇരയായതായി കണ്ടെത്തിയതായി കേന്ദ്രം. ഈ ജില്ലകളിലാണ് നശ മുക്ത് ഭാരത് അഭിയാൻ നടപ്പാക്കുന്നതെന്ന് സാമൂഹ്യനീതി സഹമന്ത്രി എ നാരായണസ്വാമി രാജ്യസഭയിൽ പറഞ്ഞു. ബി.ജെ.പി രാജ്യസഭാംഗം കെ.സി രാമമൂർത്തിക്ക് മറുപടിയായി നാരായണസ്വാമി പരിപാടിക്ക് കീഴിൽ മയക്കുമരുന്നിന് അടിമകളായവരെ തിരിച്ചറിയുകയും കൗൺസിലിംഗ് ചെയ്യുകയും അവരെ ഡീ അഡിക്ഷനിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒകൾ ലഹരിക്ക് അടിമകളായവരെ ജീവിതത്തിൽ വീണ്ടെടുക്കാനും വിവേചനമില്ലാതെ ശരിയായ ചികിത്സ…

Read More
Click Here to Follow Us