മയക്കുമരുന്ന് കേസിൽ നടൻ സിദ്ധാന്ത് കപൂറിന് സമൻസ് 

ബെംഗളൂരു: മയക്കു മരുന്ന് ഉപയോഗിച്ച കേസിൽ ജൂൺ 13-ന് അറസ്റ്റിലായ  നടൻ സിദ്ധാന്ത് കപൂറിന് ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവാൻ ഉൾസൂർ പോലീസ് സമൻസ് അയച്ചു.

ജൂൺ 12 ന് രാത്രി പാർട്ടി നടക്കുകയായിരുന്ന നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസ് റെയ്ഡിനിടെയാണ് മറ്റ് നാല് പ്രതികൾക്കൊപ്പം നടനും അറസ്റ്റിലായത്.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

വൈദ്യപരിശോധനയിൽ നടൻ കൊക്കെയ്‌നും കഞ്ചാവും ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തത വരാൻ ആണ് നടനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു.

താൻ മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ആരോ തനിക്ക് മദ്യത്തിൽ കലർത്തി നൽകിയതാണെന്നും നടൻ പറഞ്ഞിരുന്നു. സിസിടിവി വീഡിയോയുടെ അടിസ്ഥാനത്തിൽ ഇതിലും വ്യക്തത വരുത്തുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts