ബെംഗളൂരു: ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനര്‍ കെട്ടിയതിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴ. ബി.ബി.എം.പി അധികൃതരാണ് പിഴ ചുമത്തിയത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കര്‍ണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അര്‍സ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ പിന്നാക്ക വിഭാഗ സംഘടനകളാണ് പാര്‍ട്ടി നേതാക്കളുടെ പടങ്ങള്‍ ഉള്‍പ്പെട്ട ബാനര്‍ പ്രദര്‍ശിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷൻ എന്ന നിലയിലാണ് പിഴ ശിവകുമാറിന്റെ പേരിലായതെന്ന് അധികൃതര്‍ പറഞ്ഞു. നഗര സഭ വസന്ത നഗര്‍ ഡിവിഷൻ…
Read MoreTag: dks
സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസനയം പിൻവലിച്ച് സംസ്ഥാന വിദ്യാഭ്യാസ നയം ഉടൻ നടപ്പിലാക്കുമെന്ന് ഡി.കെ.ശിവകുമാർ
ബംഗളൂരു : സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഐ.പി.) മാറ്റിവെക്കാൻ തീരുമാനിച്ചെന്നും പകരം സംസ്ഥാന വിദ്യാഭ്യാസം ഉടൻ തീരുമാനിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാന വൈസ് ചാൻസലർമാരുമായും പ്രൈമറി, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ യോഗത്തിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരും ബന്ധപ്പെട്ട രണ്ടു മന്ത്രിമാരും ഉടൻ പുതിയ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് തീരുമാനിക്കും. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. അതിനാൽ പുതിയ വിദ്യാഭ്യാസസംവിധാനം നടപ്പാക്കുമെന്നും കമ്മിറ്റി രൂപവത്കരിക്കുമെന്നും ശിവകുമാർ പറഞ്ഞു. 2021 ഓഗസ്റ്റിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയ ആദ്യ സംസ്ഥാനമായിരുന്നു…
Read Moreബിബിഎംപി തീ പിടിത്തം അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി
ബെഗളൂരു: ബി.ബി.എം.പി ആസ്ഥാനത്തെ ക്വാളിറ്റി കൺട്രോൾ ഡിവിഷനിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബി.ബി.എം.പി ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പോലീസ്, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ അന്വേഷണത്തിനു പുറമെയാണിത്. തീപിടിത്തത്തിൽ ഒമ്പതു പേർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ചികിത്സയിലുള്ള വിക്ടോറിയ ആശുപത്രിയിൽ സന്ദർശനം നടത്തുകയായിരുന്നു ഡി.കെ. മുൻ ബി.ജെ.പി സർക്കാറിന്റെ ഭരണകാലത്ത് 2019 മുതൽ 2023 വരെയുള്ള പ്രവൃത്തികളിൽ കരാറുകാരുടെ കുടിശ്ശിക ബില്ലുകൾ മാറ്റിനൽകാത്ത വിഷയം ചൂടുപിടിച്ചു നിൽക്കുകയാണ്. എന്നാൽ, ബി.ജെ.പി കാലത്ത് നടന്ന പ്രവൃത്തികളുടെ ഗുണമേന്മ ക്രമക്കേടും അന്വേഷിക്കും ഈ ബില്ലുകൾ മാറിനൽകാത്തതെന്നുമാണ് സർക്കാർ…
Read Moreഅഭിഭാഷക സമ്മേളനത്തിൽ നിന്നും ഡി.കെ ശിവകുമാറിനെ ഒഴിവാക്കി
ബെംഗളൂരു : കർണാടക ബാർ കൗൺസിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല അഭിഭാഷക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിൽ നിന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഒഴിവാക്കി. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ പങ്കെടുക്കുന്ന ചടങ്ങിൽ, ഇവരുമായി വേദിപങ്കിടുന്നതിൽ എതിർപ്പുയർന്നതാണ് കാരണം. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലുള്ള കേസുകളിൽ ഉൾപ്പെട്ട ഡി.കെ. ശിവകുമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെതിരേ ബി.ജെ.പി. എം.എൽ.എ.യും മുൻമന്ത്രിയുമായ എസ്. സുരേഷ് കുമാർ പരാതിയുണ്ടായിരുന്നു. ഹൈക്കോടതി രജിസ്ട്രാർക്ക് പരാതിയുംനൽകി. അതനുസരിച്ച് പരിപാടിയുടെ ക്ഷണക്കത്തിൽനിന്ന് ശിവകുമാറിന്റെ പേര് ബാർ അസോസിയേഷൻ നീക്കുകയായിരുന്നു. പത്താമത് സംസ്ഥാന അഭിഭാഷക സമ്മേളനം ഓഗസ്റ്റ് 12-ന്…
Read Moreബിജെപി മുക്ത ഭാരതത്തിന് പ്രവർത്തകർ തയ്യാറാകണം ;ഡി.കെ ശിവകുമാർ
ബെംഗളൂരു : ബ്രിട്ടീഷുകാരെ പുറത്താക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന് 81 വർഷം തികയുന്നു. വർഗീയ, ഏകാധിപത്യ ബി.ജെ.പി സർക്കാരിനെ പുറത്താക്കാൻ ഇനി നമുക്ക് പോരാടേണ്ടതുണ്ട്. ബിജെപി മുക്ത ഭാരതത്തിന് പ്രവർത്തകർ തയ്യാറാകണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആഹ്വാനം ചെയ്തു. കെ.പി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ സമര ദിനാചരണത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ‘ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടിട്ട് 81 വർഷമായി, 8 പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു സമരത്തിന് നമ്മൾ തയ്യാറെടുക്കണം. കോൺഗ്രസ് മുക്ത ഇന്ത്യയാക്കുമെന്ന് ബിജെപി പറയാറുണ്ട്. ഇനി…
Read Moreപിആർആർ പദ്ധതി ; കർഷകാരുമായി ഉപമുഖ്യമന്ത്രിയുടെ കൂടി കാഴ്ച 31 ന്
ബെംഗളൂരു: പെരിഫറൽ റിങ് റോഡ് പദ്ധതിക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുള്ള കർഷകരുമായി ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ ജൂലൈ 31 ന് പരിഹാര യോഗം നടത്തും. അംബേദ്കർ വീഥിയിലെ പാലസ് റോഡിലുള്ള ജ്ഞാനജ്യോതി ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് യോഗം തുടങ്ങും. കർഷകർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ ആശങ്കകൾ അറിയിക്കണമെന്ന് ഡിവൈസിഎമ്മിന്റെ ഓഫീസ് അറിയിച്ചു.
Read Moreസർക്കാരിനെ അട്ടിമറിക്കാൻ കുതന്ത്രങ്ങൾ നടന്നതായി ഡി.കെ. ശിവകുമാർ
ബെംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ സിംഗപ്പൂരിൽ കുതന്ത്രങ്ങൾ നടന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സിംഗപ്പൂർ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. സന്ദർശനത്തിന് പിന്നാലെ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി കുമാരസ്വാമി സംയുക്ത വാർത്തസമ്മേളനം നടത്തിയിരുന്നു. കുമാരസ്വാമിയുടെ സിംഗപ്പൂർ സന്ദർശനത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിരുന്നു. ബംഗളൂരുവിൽ തന്ത്രങ്ങൾ മെനയുന്നതിന് പകരം അത് പ്രാവർത്തികമാക്കാനാണ് അവർ സിംഗപ്പൂരിലേക്ക് പോയത്. ഞങ്ങൾക്ക് എല്ലാമറിയാം’ എന്നായിരുന്നു ഡി.കെയുടെ പ്രതികരണം. കർണാടക സർക്കാറിനെതിരെ വിവിധ വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കുമെന്ന്…
Read Moreരാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച രേഖകൾ പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ സംസ്ഥാന ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. 1413 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗം നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനകളായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), നാഷനൽ ഇലക്ഷൻ വാച്ച് (ന്യൂ) എന്നിവയാണ് കണക്ക് പുറത്തുവിട്ടത്. 28 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 4001 സിറ്റിങ് എം.എൽ.എമാരുടെ സ്വത്ത് വിവരം താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. പട്ടികയിലെ ആദ്യ 20 എം.എൽ.എമാരിൽ 12 പേരും കർണാടകയിൽ…
Read Moreഡി.കെ ശിവകുമാർ എത്താൻ വൈകി ബി.ബി.എം.പി. യോഗത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി
ബെംഗളൂരു : ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് ബി.ബി.എം.പി. യോഗത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി. മഴ മുന്നൊരുക്കവും തിരഞ്ഞെടുപ്പും ചർച്ചചെയ്യാനാണ് യോഗംവിളിച്ചത്. മുൻ മന്ത്രിമാരായ സി.എൻ. അശ്വത് നാരായൺ, എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ്, മുനിരത്‌ന, യെലഹങ്ക എം.എൽ.എ. എസ്. ആർ. വിശ്വനാഥ് എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. മന്ത്രി സമീർ അഹമ്മദ് ഖാൻ എം.എൽ.എ. മാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതേസമയം നഗരത്തിൽ നിന്നുള്ള എം.പി. മാരായ പി.സി. മോഹൻ, തേജസ്വി സൂര്യ, രവി സുബ്രഹ്മണ്യ, സി.കെ.…
Read Moreഞാൻ മുഖ്യമന്ത്രിയാകും, കാത്തിരിക്കൂവെന്ന് ഡികെ
ബെംഗളൂരു: ഗാന്ധി കുടുംബത്തിന്റെയും മല്ലികാർജുൻ ഖാർഗെയും നിർദേശിച്ച പ്രകാരം ആണ് മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ നിന്നും പിന്മാറിയതെന്ന് ഡി. കെ ശിവകുമാർ. എന്നാൽ ഞാൻ മുഖ്യമന്ത്രിയാകണമെന്ന നിങ്ങളുടെ ആഗ്രഹം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. കനകപുരയിലെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി, മല്ലിഖാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരുടെ വാക്കുകൾ എനിക്ക് അനുസരിക്കേണ്ടി വന്നു.
Read More