ചെങ്ങന്നൂരില്‍ ഹെലികോപ്റ്ററില്‍ കയറാതെ ജനം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവികസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറാകാതെ ജനം.

തങ്ങള്‍ക്ക് ഭക്ഷണം മാത്രം മതിയെന്നും വീടുവിട്ടുവരാന്‍ തയ്യാറല്ലെന്നും ചിലര്‍ പറഞ്ഞതായി സേനാ വക്താവ് വ്യക്തമാക്കി.

അതേസമയം ചെങ്ങന്നൂരില്‍ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആറംഗ സംഘത്തെ കാണാതായി. ഇവരെക്കുറിച്ച് ഇന്നലെ രാത്രിമുതല്‍ യാതൊരു വിവരവും ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്‌.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്

പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ബോട്ടാണ് കാണാതായത്. ഇവരെ കാണാനില്ലെന്ന് രക്ഷാപ്രവര്‍ത്തകരാണ് അറിയിച്ചത്. പാണ്ടനാട് പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തേക്കാണ് ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി പോയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുമായി പോയത്.

രക്ഷാപ്രവര്‍ത്തകരില്‍ മൂന്നുപേര്‍ കൊല്ലത്ത് നിന്നുള്ളവരും ബാക്കിയുള്ളവര്‍ നാട്ടുകാരുമാണ്. ബോട്ട് കണ്ടെത്താന്‍ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്നും രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us