ഷെട്ടറിനെയും സാവദിയെയും സന്ദർശിച്ച് ഡി.കെ ശിവകുമാർ 

ബെംഗളൂരു : ജഗദീഷ് ഷെട്ടാറിനെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയെയും കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ സന്ദർശിച്ചു. മന്ത്രിസഭയിൽ ഇടംലഭിക്കാതിരുന്ന ഇരുനേതാക്കൾക്കും അർഹമായ പദവി വാഗ്‌ദാനം ചെയ്‌തതായാണ് സൂചന. ചൊവ്വാഴ്ച രാത്രി വൈകി ബെളഗാവിയിലായിരുന്നു ലക്ഷ്മൺ സാവദിയുമായുള്ള ശിവകുമാറിന്റെ കൂടിക്കാഴ്ച. ഇത് ഒരുമണിക്കൂറോളം നീണ്ടു. ബുധനാഴ്ച രാവിലെ മന്ത്രിമാരായ ലക്ഷ്മി ഹെബ്ബാൾക്കർ, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പമാണ് ജഗദീഷ് ഷെട്ടാറിന്റെ വീട്ടിലെത്തിയത്. ഷെട്ടാറിനൊപ്പം അദ്ദേഹം പ്രഭാതഭക്ഷണവും കഴിച്ചു. പാർട്ടി ഹൈക്കമാന്റിന്റെ നിർദ്ദേശപ്രകാരമാണ് ഇരുനേതാക്കളെയും സന്ദർശിച്ചതെന്ന് ശിവകുമാർ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തിയവരെ കൈവിടില്ലെന്ന് അദ്ദേഹം പറഞ്ഞു.…

Read More

കഴിഞ്ഞ വർഷങ്ങളിലെ വിശദ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഡികെഎസ് 

ബെംഗളൂരു : നഗരത്തിലെ കോർപ്പറേഷനിൽ കഴിഞ്ഞ മൂന്നു വർഷം നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബി.ബി.എം.പി. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. പദ്ധതികളുടെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കാത്ത പദ്ധതികൾ നിർത്തിവെക്കാനും നിർദേശമുണ്ട്. നേരത്തേ ബില്ലുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയ കമ്പനികളുടെപട്ടിക സമർപ്പിക്കാനും ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ബെംഗളൂരു വികസനവകുപ്പിന്റെ ചുമതകൂടിയുള്ള ഉപമുഖ്യമന്ത്രി ഉന്നയിച്ചത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഉദ്യോഗസ്ഥ ഭരണമാണ് കോർപ്പറേഷനിൽ നടക്കുന്നത്. നഗരത്തിലെ വികസനപദ്ധതികൾ…

Read More

കാവിവൽകരണമോ സദാചാര പോലീസിങ്ങോ അനുവദിക്കില്ല ; ഡി.കെ ശിവകുമാർ 

ബെംഗളൂരു: സംസ്ഥാനത്ത് കാവിവല്‍ക്കരണമോ സദാചാര പോലീസിങ്ങോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. സംസ്ഥാനത്ത് അഴിമതി രഹിത സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഴക്കാലത്ത് ജാഗ്രത പാലിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കാൻ പോലീസ് കമ്മീഷണറോടും മുനിസിപ്പല്‍ കമീഷണറോടും ആവശ്യപ്പെട്ടതായും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നോക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡും ദേശീയ നേതാക്കളുമുണ്ട്. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനം മാത്രമാണ് തങ്ങളുടെ മുൻഗണനയെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read More

ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയാക്കണം, സോണിയയുടെ വസതിക്ക് മുൻപിൽ പ്രതിഷേധം

ന്യൂഡൽഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന പ്രതിസന്ധി നിലനിൽക്കുമ്പോൾ മുഖ്യമന്ത്രി പദവി ഡി.കെ. ശിവകുമാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ജന്‍പഥ് പത്തിലെ സോണിയാഗാന്ധിയുടെ വസതിയില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടെയാണ് ഡി.കെ. ശിവകുമാറിന് മന്ത്രി സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്.

Read More

ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ല, എം. എൽ ആയി തുടരാം ; ഡി.കെ ശിവകുമാർ

ബെംഗളൂരു:കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി വാഗ്ദാനം നിരസിച്ച്‌ പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ലെന്നും എം.എല്‍.എ ആയി തുടരാമെന്നുമാണ് ഡി.കെ.എസ് നേതൃത്വത്തെ അറിയിച്ചത്. ഇത് ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കര്‍ണാടകയില്‍ ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും ശേഷം ഡി.കെ.എസും മുഖ്യമന്ത്രിയാകണം എന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നിർദേശം നല്‍കിയിരിക്കുന്നത്.

Read More

കർണാടക തിരഞ്ഞെടുപ്പിൽ വിജയിക്കും, ഈ അവസരം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല: ഡികെഎസ്

ബെംഗളൂരു: അധ്യാപകരുടെയും ബിരുദധാരികളുടെയും മണ്ഡലങ്ങളിൽ നിന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പുൾപ്പെടെ കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം കോൺഗ്രസ് നേതാക്കളുടെ ആത്മവീര്യം ഉയർത്താൻ സഹായിച്ചു. പാർട്ടി തന്ത്രത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യാൻ ഈ ആഴ്ച ആദ്യം ന്യൂഡൽഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ, സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വരുമെന്ന് ഉറപ്പുണ്ടെന്നും ഈ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടായ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അറിയിച്ചു.  

Read More

ഇത്രയും നിരുത്തരവാദപരമായ സർക്കാരിനെ കണ്ടിട്ടില്ല: കർണാടകയിലെ പാഠപുസ്തകം മാറ്റത്തെക്കുറിച്ച് ഡി.കെ.എസ്

ബെംഗളൂരു: സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ നിന്ന് ഡോ.ബി.ആർ.അംബേദ്കറെയും മറ്റ് പ്രമുഖ വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങൾ ഇല്ലാതാക്കിയ സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ. ഒരു സംസ്ഥാന സർക്കാരും ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ലന്നും ഭരണഘടനയിൽ എല്ലാ മതങ്ങൾക്കും ജാതികൾക്കും ആചാരങ്ങൾക്കും സംസ്‌കാരങ്ങൾക്കും തുല്യാവകാശം നൽകിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുരുകമഠം, സിദ്ധഗംഗാ മഠം, പഞ്ചമസാലി മഠം, ആദി ചുഞ്ചനഗിരി മഠം തുടങ്ങി നിരവധി ദർശകർ പാഠപുസ്തകങ്ങളിലെ മാറ്റത്തിനെതിരെ ശബ്ദമുയർത്തുകയും നീതിക്കുവേണ്ടി പോരാടുകയുമെന്നും അദ്ദേഹം പറഞ്ഞു.…

Read More
Click Here to Follow Us