ഷെട്ടറിനെയും സാവദിയെയും സന്ദർശിച്ച് ഡി.കെ ശിവകുമാർ 

ബെംഗളൂരു : ജഗദീഷ് ഷെട്ടാറിനെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയെയും കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ സന്ദർശിച്ചു. മന്ത്രിസഭയിൽ ഇടംലഭിക്കാതിരുന്ന ഇരുനേതാക്കൾക്കും അർഹമായ പദവി വാഗ്‌ദാനം ചെയ്‌തതായാണ് സൂചന.

ചൊവ്വാഴ്ച രാത്രി വൈകി ബെളഗാവിയിലായിരുന്നു ലക്ഷ്മൺ സാവദിയുമായുള്ള ശിവകുമാറിന്റെ കൂടിക്കാഴ്ച. ഇത് ഒരുമണിക്കൂറോളം നീണ്ടു. ബുധനാഴ്ച രാവിലെ മന്ത്രിമാരായ ലക്ഷ്മി ഹെബ്ബാൾക്കർ, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പമാണ് ജഗദീഷ് ഷെട്ടാറിന്റെ വീട്ടിലെത്തിയത്. ഷെട്ടാറിനൊപ്പം അദ്ദേഹം പ്രഭാതഭക്ഷണവും കഴിച്ചു.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

പാർട്ടി ഹൈക്കമാന്റിന്റെ നിർദ്ദേശപ്രകാരമാണ് ഇരുനേതാക്കളെയും സന്ദർശിച്ചതെന്ന് ശിവകുമാർ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തിയവരെ കൈവിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷെട്ടാറിന് കാബിനെറ്റ്‌ പദവിയോടെ സംസ്ഥാന ആസൂത്രണക്കമ്മിഷൻ ഉപാധ്യക്ഷപദവിയാണ് വാഗ്‌ദാനംചെയ്തതെന്ന് അഭ്യൂഹമുയർന്നിട്ടുണ്ട്. ലക്ഷ്മൺ സാവാദിക്ക് മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി പദവി നൽകാനാണ് ആലോചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts