നടൻ കലാഭവൻ മണിയുടെ മരണകാരണം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണത്തിന് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥർ. മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും അംശം മരണം സംബന്ധിച്ച് ഏറെ ദുരൂഹത സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പിഎൻ ഉണ്ണിരാജൻ ഐപിഎസ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ- ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാടി പല തവണ പരിശോധിച്ചിരുന്നു. പരിസരത്ത് ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും തലേദിവസം മണിയെ കാണാൻ…

Read More

നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക് 

ചെന്നൈ: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി രണ്ട് കാൽനടയാത്രക്കാർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നൈ അണ്ണാനഗറിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട് അമിതവേഗതയിൽ കുതിച്ചെത്തിയ കാർ നടപ്പാതയിലുണ്ടായിരുന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിയായ വിജയ് യാദവ് (21), സെക്യൂരിറ്റി ജീവനക്കാരൻ നാഗസുന്ദരം (74) എന്നിവരാണ് മരിച്ചത്.  ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. അപകടം ഉണ്ടായതിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ആസിഫ് എന്നയാളാണ് കാർ ഓടിച്ചതെന്ന്…

Read More

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു 

കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കടവത്തൂരിലെ ജവാദ്-ഫാത്തിമ ദൻമതികളുടെ മകനായ മെഹ്‌വാനാണ് മരിച്ചത്.

Read More

ദീപാവലി ആഘോഷത്തിനിടെ പടക്കം തെറിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ റാണിപേട്ടില്‍ നിമിഷയാണ് മരിച്ചത്. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. പെണ്‍കുട്ടിയുടെ കുടുംബം ദീപാവലി ആഘോഷത്തിനായി റാണിപേട്ടിലെ ജന്മനാട്ടില്‍ എത്തിയതായിരുന്നു. 28കാരനായ രമേശും കുടുംബവും ദീപാവലി ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ നിമിഷയുടെ മേല്‍ പടക്കം വീഴുകയും പൊട്ടുകയുമായിരുന്നു. അമ്മാവനായ വിഘ്‌നേഷ് കുട്ടിയെ കയ്യിൽ എടുത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ നെഞ്ചിലും കൈകളിലും സാരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു

ബെംഗളൂരു: ചന്നപട്ടണം താലൂക്കിലെ തിട്ടമാരനഹള്ളി ഗ്രാമത്തിൽ കെഎസ്ആർടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. ചന്നപട്ടണ താലൂക്കിലെ കോട്ടമാരനഹള്ളി ഗ്രാമത്തിലെ സിദ്ധയ്യ (60), മകൻ അരുൺ (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അച്ഛനും മകനും ജോലിക്കായി ഇരുചക്രവാഹനത്തിൽ ചന്നപട്ടണത്തേക്ക് പോവുകയായിരുന്നു. ഈ സമയം എതിരെ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അരുൺ സംഭവസ്ഥലത്തും സിദ്ധയ്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഡ്രൈവർക്ക് ബസ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് തടാകത്തിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. റോഡിന്റെ വശത്ത്…

Read More

നടൻ ചന്ദ്ര മോഹൻ അന്തരിച്ചു

തെലുങ്ക് താരം ചന്ദ്ര മോഹൻ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണം തെലുങ്ക് സിനിമയ്‌ക്ക് തീരാ നഷ്ടമാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു. തിങ്കളാഴ്ച ഹൈദരാബാദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. 1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാര്‍ത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം. ‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ചന്ദ്ര മോഹൻ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (1979) നേടി. നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം…

Read More

ബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം, നിരവധി പേർക്ക് പരിക്ക് 

ചെന്നൈ: തമിഴ്‌നാട്ടിലെ വാണിയമ്പാടിയിൽ തമിഴ്‌നാട് സർക്കാർ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ചെട്ടിയപ്പനൂരിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സ്റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുമായാണ് കൂട്ടിയിടിച്ചത്. വളവ് തിരിഞ്ഞ് വരുന്ന സമയത്ത് സർക്കാർ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ബസ് ഡ്രൈവറും വനിതാ യാത്രക്കാരിയും അടക്കമാണ് മരിച്ചത്. കൂട്ടിയിടിയിൽ 57 പേർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ പരിക്കേറ്റവരെ വാണിയമ്പാടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ബാങ്ക് മാനേജർ രക്തം വാർന്ന് മരിച്ച നിലയിൽ

ബെംഗളുരു: കർണാടക ബാങ്ക് ജനറൽ മാനേജർ കെ. വദിരാജിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു ബോണ്ടൽ സ്വദേശിയാണ്. വ്യാഴാഴ്ച പകൽ വീട്ടിൽ തനിച്ചായ സമയത്താണ് മരണം സംഭവിച്ചത്. ഭാര്യ എത്തിയപ്പോൾ കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

Read More

ഹണിട്രാപ്പിന് ഇര; സൈനികൻ ആത്മഹത്യ ചെയ്തു

ബെംഗളുരു: ഹണിട്രാപ്പിന് ഇരയായ റിട്ട. സൈനികൻ കുടകിൽ തടാകത്തിൽ ചാടി ആത്മഹത്യചെയ്ത നിലയിൽ. മടിക്കേരി ഉക്കുടയിലെ സന്ദേശ് എന്നയാളാണ് മരിച്ചത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് ഹണിട്രാപ്പിന്‍റെ വിവരം ലഭിച്ചത്. മടിക്കേരിക്ക് സമീപത്തെ തടാകത്തിൽ നിന്നാണ് സന്ദേശിന്‍റെ മൃതദേഹം ലഭിച്ചത്. ജീവിത എന്ന സ്ത്രീയും പോലീസ് ഉദ്യോഗസ്ഥനായ സതീഷും ചേർന്ന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ഇയാൾ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വിവാഹിതനാണ് മരിച്ച സന്ദേശ്. ജീവിത എന്ന സ്ത്രീ ഇയാളുമായി ബന്ധം സ്ഥാപിക്കുകയും ഇവരൊന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന്…

Read More

നടൻ കലാഭവൻ മുഹമ്മദ്‌ ഹനീഫ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58)അന്തരിച്ചു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. എറണാകുളം ജില്ലയിലെ മറ്റംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലി ചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി.

Read More