നടൻ ചന്ദ്ര മോഹൻ അന്തരിച്ചു

തെലുങ്ക് താരം ചന്ദ്ര മോഹൻ (82) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം.

അദ്ദേഹത്തിന്റെ മരണം തെലുങ്ക് സിനിമയ്‌ക്ക് തീരാ നഷ്ടമാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു.

തിങ്കളാഴ്ച ഹൈദരാബാദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാര്‍ത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം.

‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ചന്ദ്ര മോഹൻ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (1979) നേടി.

നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts